Connect with us

ഇന്നും അദ്ദേഹം തേടുന്നത് ആ കാമുകിയെയാണ്, രജനിയുടെ നിമ്മി എവടെ ?നടൻ ദേവന്റെ ചില തുറന്നു പറച്ചിൽ!

Tamil

ഇന്നും അദ്ദേഹം തേടുന്നത് ആ കാമുകിയെയാണ്, രജനിയുടെ നിമ്മി എവടെ ?നടൻ ദേവന്റെ ചില തുറന്നു പറച്ചിൽ!

ഇന്നും അദ്ദേഹം തേടുന്നത് ആ കാമുകിയെയാണ്, രജനിയുടെ നിമ്മി എവടെ ?നടൻ ദേവന്റെ ചില തുറന്നു പറച്ചിൽ!

തെന്നിന്ത്യക്കകത്തും പുറത്തും ലക്ഷക്കണക്കിന് ആരാധകരുള്ള നടന വിസ്മയമാണ് സ്റ്റൈൽ മന്നൻ എന്ന് തമിഴകം വിളിക്കുന്ന രജനികാന്ത്.സിനിമയും രാഷ്ട്രീയമൊക്കെയായി താരം സജീവമാണ്.നടനവിസ്മയം എന്ന് തന്നെ വേണം അദ്ദേഹത്തെ വിശേഷിപ്പിക്കാൻ.വ്യത്യസ്തങ്ങളായ ഒട്ടനവധി കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകമനം കവർന്ന അതുല്യ പ്രതിഭ.ലയാളം, തെലുങ്ക് എന്നിങ്ങനെ തെന്നിന്ത്യയിലും ബോളിവുഡിലും രജനി മിന്നും താരമാണ്. എല്ലാവരുടേയും തലൈവരാണ് താരം.

ഇപ്പോളിതാ രജനികാന്തിനെക്കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തുകയാണ് നടൻ ദേവൻ.പല നടന്മാർക്കും നടിമാർക്കും മുൻകാല കാമുകികാമുകന്മാർ ഉണ്ടായിരുന്നു വെന്ന് നമുക്ക് അറിയാം.അതുപോലെ രജനികാന്തിനും പണ്ട് ഒരു കാമുകിയുണ്ടായിരുന്നെന്ന് വെളിപ്പെടുത്തുകയാണ് ദേവൻ.
രജനിയെ ഇന്നും കാണുന്ന രാജനികാന്ത് ആക്കിയതിനു പിന്നിലെ അപൂർവ്വ പ്രണയകഥയാണ് ദേവൻ വെളിപ്പെടുത്തിയത്. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് .

ഒരു ബസ്സിനുള്ളിലെ വഴക്കിനിടയിലാണ് ഇരുവരും കണ്ടുമുട്ടുന്നത്. പിന്നിട് അവരുടെ ആ വഴക്ക് പ്രണയമായി മാറുകയായിരുന്നു.നിർമ്മല എന്നാണ് ഇവരുടെ പേര്. നിമ്മി എന്ന് വിളിക്കുമായിരുന്നു. അന്ന് അവർ എംബിബിഎസ് വിദ്യാർഥിയായിരുന്നു. ഇവരുടെ വാക്കുകളാണ് രജനിയെ സിനിമ പഠിക്കാനായി ചെന്നൈയിൽ എത്തിച്ചത്. ഒരു ദിവസം രജനിയ്ക്ക് അടയാർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഒരു ഇന്റർവ്യൂ കാർഡ് വന്നു. തൊട്ട് അടുത്ത ദിവസം ജോയിൻ ചെയ്യണമെന്ന് പറഞ്ഞു. രജനി അഭിനയിച്ച ഒരു നാടകം കണ്ടാണ് ഇവർ രജനിയ്ക്ക് വേണ്ടി ആപ്ലിക്കേഷൻ അയക്കുന്നത്.

താരത്തെ സിനിമ പോസ്റ്ററിൽ കാണണമെന്നുള് ആഗ്രഹം ഇവർ പറയുകയായിരുന്നു. സിനിമ പഠിക്കാനായി ചെന്നൈയിൽ പോകാനുളള പൈസ നൽകിയതും ഇവരായിരുന്നു. തൊട്ട് അടുത്ത ആഴ്ച ഇവരെ കാണാൻ രജനി വണ്ടി കയറുകയായിരുന്നു. എന്നാൽ അവർ താമസിച്ചിരുന്ന വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോൾ രണ്ട് മൂന്ന് ദിവസമായി കോളേജിൽ വരുന്നില്ല എന്നായിരുന്നു അറിഞ്ഞിരുന്നത്. പിന്നീട് സുഹൃത്തുക്കൾ വഴിയാണ് ഇവർ വീട് മാറി പോയ കാര്യം അറിഞ്ഞത്.

ഇന്നും രജനി എവിടെ പോയാലും അന്വേഷിക്കുന്ന ഒരു മുഖമാണ് നിമ്മിയുടേത്. രജനി സൂപ്പർ താരമായിട്ടു പോലും നിമ്മി ഇതുവരെ തേടിയെത്തിട്ടില്ല. അദ്ദേഹത്തിനും കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല.. ഒന്നെങ്കിൽ നിമ്മി ഈ ലോകത്ത് ജീവിച്ചിപ്പില്ല. അല്ലെങ്കിൽ ലോകത്തിന്റെ എവിടെയോ ഇരുന്ന് സിനിമ പോസ്റ്റർ കാണുന്നുണ്ടാകും. ബാഷ സിനിമയുടെ ഷൂട്ടിങ്ങിനിടെ ഇത് പറഞ്ഞ് അദ്ദേഹം പൊട്ടിക്കരയുകയായിരുന്നു- ദേവൻ പറഞ്ഞു.

devan talks about rajanikanth

More in Tamil

Trending

Recent

To Top