Connect with us

തമിഴകം കീഴടക്കാൻ മഞ്ജു വാര്യർ;നിലവിലെ ലേഡി സൂപ്പർ സ്റ്റാറുകൾക്ക് മഞ്ജു ഒരു ഭീഷണി ആകുമോ?

Tamil

തമിഴകം കീഴടക്കാൻ മഞ്ജു വാര്യർ;നിലവിലെ ലേഡി സൂപ്പർ സ്റ്റാറുകൾക്ക് മഞ്ജു ഒരു ഭീഷണി ആകുമോ?

തമിഴകം കീഴടക്കാൻ മഞ്ജു വാര്യർ;നിലവിലെ ലേഡി സൂപ്പർ സ്റ്റാറുകൾക്ക് മഞ്ജു ഒരു ഭീഷണി ആകുമോ?

മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ തമിഴിൽ ഇപ്പോൾ തരംഗം സൃഷ്ടിക്കുകയാണ്.തമിഴിൽ മഞ്ജുവിന്റെ ആദ്യചിത്രം 100 കോടി ക്ലബ് പിന്നിടുമ്പോൾ മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.അപ്പോൾ തമിഴിലെ നിലവിലെ ലേഡി സൂപ്പർ സ്റ്റാറുകൾക്ക് മഞ്ജു ഒരു ഭീഷണിയാകുമോ എന്നാണ് ഇപ്പോൾ ആരാധകരുടെ സംശയം.ഇപ്പോൾ തമിഴകത്തെ ലേഡി സൂപ്പർ സ്റ്റാറുകളാണ് നയൻതാരയും തൃഷയും,അനുഷ്കയും. എന്നാലിപ്പോൾ മഞ്ജുവിന്റെ അസുരനില അഭിനയം പകരം വെക്കാനാകാത്തതാണ്.

മലയാളികളുടെ സ്വന്തം മഞ്ജുവാര്യറിന്റെ ഈ നേട്ടം മലയാളക്കരയെ ഒന്നടങ്കം ആവേശം കൊള്ളിക്കുകയാണ്. വിവാഹശേഷം മഞ്ജു ഒരു വലിയ ഇടവേള സിനിമയിൽ എടുത്തിരുന്നു.എന്നാൽ അത്രനാൾ മഞ്ജുവിന് വലിയ നഷ്ടം തന്നെയാണുണ്ടാക്കിയത്.ഇപ്പോളിതാ പൂർവാധികം കരുത്തോടെ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ തിരിച്ചെത്തുമ്പോൾ ആർക്കും എത്തിപ്പെടാൻ കഴിയാത്ത ഉയരങ്ങളിലേക്ക് കുതിക്കുകയാണ് മഞ്ജു.

അസുരന് ശേഷം മറ്റൊരു ചിത്രം കുടി മഞ്ജു ചെയ്യാൻ പോകുന്നു എന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു.ഇതിൽ തമിഴകത്തിന്റെ സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ നായികയായാണ് മഞ്ജു എത്തുന്നത് എന്നതും സന്തോഷം തരുന്ന വാർത്തയാണ്. മഞ്ജുവിന്റെ നേട്ടത്തിന് മറ്റുള്ള നടിമാരുടെ സ്റ്റാറിന് കോട്ടം വരുത്തുന്ന തരത്തിലൊരു ഇടപെടലും നടത്താൻ കഴിയില്ലെങ്കിലും തെന്നിന്ത്യൻ സിനിമാലോകത്ത് മഞ്ജുവാര്യർക്ക് തനതായ ഒരു തരംഗം സൃഷ്ടിക്കാൻ കഴിയുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.

is manju warrier become lady super star of tamil industry

More in Tamil

Trending