Tamil
മക്കള്‍ക്ക് വേണ്ടി രണ്ടാള്‍ക്കും ഒരുമിച്ച് ജീവിക്കാമോ.., ധനുഷിനോട് ആവശ്യപ്പെട്ട് രജനികാന്ത്
മക്കള്‍ക്ക് വേണ്ടി രണ്ടാള്‍ക്കും ഒരുമിച്ച് ജീവിക്കാമോ.., ധനുഷിനോട് ആവശ്യപ്പെട്ട് രജനികാന്ത്
ബസ് കണ്ടക്ടറില്‍ നിന്നും ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി വാണിരുന്ന തമിഴ് സിനിമാ മേഖലയില്‍ ഇങ്ങനെ ഒരു സ്ഥാനം നേടി എടുക്കുക എന്നത് അത്ര എളുപ്പമായ കാര്യമല്ല. എന്നാല്‍ തന്നെയും തന്റെ നിശ്ചയദാര്‍ണ്ഡ്യവും കഴിവും കൊണ്ട് രജനികാന്ത് എന്ന നടന്‍ പടുത്തുയര്‍ത്തത് തമിഴ് സിനിമയില്‍ സ്വന്തമായൊരു സാമ്രാജ്യം ആയിരുന്നു. ഒപ്പം വന്നവരും പിന്നാലെ വന്നവരും ന്യുജനറേഷനും വന്നെങ്കിലും തമിഴകത്തിന് സൂപ്പര്‍സ്റ്റാര്‍ എന്നാല്‍ രജികാന്ത് തന്നെ.
അതിനാല്‍ തന്നെ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. താരകുടുംബത്തെ പറ്റിയുള്ള കഥകളൊക്കെ വളരെ വേഗമാണ് വൈറലാവുന്നത്. കഴിഞ്ഞ രണ്ടു മൂന്ന് വര്‍ഷമായി രജിനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജിനികാന്തിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളാണ് ചര്‍ച്ചയാവാറുള്ളത്.
തെന്നിന്ത്യന്‍ നടനായ ധനുഷായിരുന്നു ഐശ്വര്യയുടെ ഭര്‍ത്താവ്. എന്നാല്‍ ഇരുവരും വിവാഹമോചിതരാവുകയാണെന്ന് പ്രഖ്യാപിച്ചതോടെ ആരാധകരും ഞെട്ടി. 2022 ജനുവരിയിലാണ് ധനുഷും ഐശ്വര്യയും വേര്‍പിരിയുകയാണെന്ന് പുറംലോകത്തോട് പറഞ്ഞത്. പിന്നീട് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും ഇല്ലായിരുന്നു. എന്നാല്‍ അടുത്തിടെ ഇരുവരും കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. 2004ല്‍ നടന്ന വിവാഹം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് താരങ്ങള്‍ കോടതിയില്‍ എത്തിയെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ഈ സാഹചര്യത്തില്‍ നടന്‍ രജനികാന്ത് മരുമകനെ കാണുകയും ധനുഷിനെ വിളിച്ച് സംസാരിക്കുകയുമൊക്കെ ചെയ്തിരിക്കുകയാണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് രജനികാന്ത് ധനുഷിനെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു. ശേഷം ധനുഷ് രജനിയുടെ ബോയിസ് ഗാര്‍ഡനിലെ വീട്ടിലേയ്ക്ക് പോവുകയും ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. മാത്രമല്ല മക്കള്‍ക്ക് വേണ്ടി ഐശ്വര്യയും ധനുഷും ഒരുമിച്ച് ജീവിക്കാമോ എന്ന് ധനുഷിനോട് രജനീകാന്ത് ആവശ്യപ്പെട്ടതായാണ് വിവരം.
എന്നാല്‍ തനിക്ക് വിവാഹമോചനം വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഐശ്വര്യ. അവരിത് വ്യക്തമാക്കുകയും ചെയ്തിരുന്നു. രജനികാന്ത് മാത്രമല്ല അതുപോലെ ധനുഷിന്റെ കുടുംബവും ഇരുവരേയും ഒരുമിച്ച് നിര്‍ത്താന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. അവയൊന്നും ഫലം കണ്ടില്ല. ഇതോടെയാണ് ഇരുവരും കുടുംബകോടതിയില്‍ വിവാഹമോചനത്തിനുള്ള അപേക്ഷ നല്‍കിയത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. മാത്രമല്ല നിയമപരമായി താരങ്ങള്‍ ബന്ധം വേര്‍പ്പെടുത്താതിനാല്‍ മുന്നോട്ട് ഒരുമിച്ച് പോകാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായി. എന്നാല്‍ ഒരുമിച്ചൊരു ജീവിതം ഇനി ഉണ്ടാവില്ലെന്ന നിലപാടിലേക്ക് ഇരുവരും എത്തിയിരിക്കുകയാണ്. എന്തായാലും വേര്‍പിരിയുന്നതിന് മുന്നോടിയായിട്ടുള്ള കൗണ്‍സിലിങിനുള്ള ആറു മാസത്തെ സമയം ഇരുവര്‍ക്കും നല്‍കിയിരിക്കുകയാണ്. ഇനി ഒക്ടോബറിലായിരിക്കും താരങ്ങള്‍ക്ക് കോടതിയില്‍ വാദം കേള്‍ക്കാനുള്ള ദിവസം. അന്ന് ഇരുവരും കോടതിയിലെത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പ്രണയിച്ച് വിവാഹിതരായവരാണ് ധനുഷും ഐശ്വര്യയും. 2004 ലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഈ ബന്ധത്തില്‍ യാത്ര, ലിങ്ക എന്നിങ്ങനെ രണ്ട് ആണ്‍മക്കളും ജനിച്ചു. പതിനെട്ട് വര്‍ഷത്തോളം നീണ്ട ബന്ധമാണ് തരങ്ങള്‍ അവസാനിപ്പിച്ചത്. വേര്‍പിരിഞ്ഞാലും മറ്റൊരു ദാമ്പത്യ ജീവിതത്തിലേക്ക് പോകാന്‍ താത്പര്യമില്ലാത്തതിനാല്‍ ബന്ധം നിയമപരമായി വേര്‍പിരിയുന്നില്ല എന്നായിരുന്നു അന്ന് പറഞ്ഞത്. രണ്ട് വര്‍ഷത്തിനിപ്പുറം ആ തീരുമാനം മാറ്റിയിരിക്കുകയാണ് ഇരുവരും.
വളരെ സന്തോഷത്തില്‍ കഴിഞ്ഞ ധനുഷിനും ഐശ്വര്യക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് നടന്‍ ആ താരപുത്രിക്കൊപ്പം അഭിനയിച്ച ശേഷമാണ് എന്നാണ് ഫിലം ജേര്‍ണലിസ്റ്റ് സബിത ജോസഫ് പറഞ്ഞിരുന്നത്. ധനുഷിനെ ഐശ്വര്യക്ക് സംശയമായി. ഞാന്‍ സംവിധാനം ചെയ്ത സിനിമയില്‍ ഇങ്ങനെ നടന്നെങ്കില്‍ മറ്റ് സിനിമകളില്‍ എന്തായിരിക്കുമെന്ന് ഐശ്വര്യ ചിന്തിച്ചെന്നും സബിത ജോസഫ് വാദിച്ചു. ഐശ്വര്യ രജനീകാന്ത് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ ധനുഷ് തന്നെയായിരുന്നു നായകനായി അഭിനയിച്ചത്. ശ്രുതി ഹാസന്‍ നായികയായ ത്രീ എന്ന ചിത്രം തെന്നിന്ത്യയില്‍ തരംഗമായിരുന്നു. സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിന്റെയും തുടക്കം അവിടെ നിന്നായിരുന്നു.