Connect with us

ആ ചിത്രം കണ്ട് ആദ്യത്തെ കോള്‍ അമ്മയുടേതായിരുന്നു, അമ്മ ഒരിക്കലും അങ്ങനെ റിയാക്ട് ചെയ്തിട്ടില്ല; വൈറലായി നയന്‍താരയുടെ വാക്കുകള്‍

Actress

ആ ചിത്രം കണ്ട് ആദ്യത്തെ കോള്‍ അമ്മയുടേതായിരുന്നു, അമ്മ ഒരിക്കലും അങ്ങനെ റിയാക്ട് ചെയ്തിട്ടില്ല; വൈറലായി നയന്‍താരയുടെ വാക്കുകള്‍

ആ ചിത്രം കണ്ട് ആദ്യത്തെ കോള്‍ അമ്മയുടേതായിരുന്നു, അമ്മ ഒരിക്കലും അങ്ങനെ റിയാക്ട് ചെയ്തിട്ടില്ല; വൈറലായി നയന്‍താരയുടെ വാക്കുകള്‍

നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുകയാണ് ആരാധകരുടെ സ്വന്തം നയന്‍സ്. സിനിമ പോലെ തന്നെ നയന്‍താരയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. താരത്തിന്റെ പ്രണയങ്ങളും വിവാഹവുമൊക്കെ വാര്‍ത്തയായി മാറിയിരുന്നു. കരിയര്‍ വെച്ച് നോക്കുമ്പോള്‍ പീക്ക് ലെവലിലാണെങ്കില്‍ നടിയുടെ സ്വകാര്യ ജീവിതം അത്ര സുഖകരമായ അവസ്ഥയില്‍ അല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

2022 ജൂണ്‍ ഒമ്പതിനായിരുന്നു നയന്‍താര സംവിധായകന്‍ വിഘ്‌നേഷ് ശിവനെ വിവാഹം ചെയ്തത്. ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഇന്ത്യന്‍ സിനിമ ഒന്നാകെ ഒഴുകിയെത്തിയ ആഘോഷമായിരുന്നു ഇരുവരുടെയും ചെന്നൈയില്‍ നടന്ന വിവാഹം. നയന്‍താരയുടെ ജീവിതത്തിലെയും കരിയറിലെയും പല ഘട്ടങ്ങളില്‍ എന്നും ഒപ്പമുണ്ടായിരുന്നത് മാതാപിതാക്കളാണ്

ജീവിതത്തില്‍ വിഷമ ഘട്ടം വന്നപ്പോള്‍ സിനിമാ രംഗത്ത് നിന്നും അകന്ന നയന്‍താരയെ മാതാപിതാക്കള്‍ ചേര്‍ത്ത് നിര്‍ത്തി. കുര്യന്‍, ഓമന കുര്യന്‍ എന്നിവരാണ് നയന്‍താരയുടെ മാതാപിതാക്കള്‍. കരിയറില്‍ അന്നും ഇന്നും തീരുമാനങ്ങളെടുത്തത് നയന്‍താര തന്നെയാണ്. മാതാപിതാക്കളെ ഇതില്‍ നടി ഉള്‍പ്പെടുത്തിയിട്ടില്ല.

അച്ഛനെയും അമ്മയെയും കുറിച്ച് മുമ്പൊരിക്കല്‍ നയന്‍താര പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. അമ്മയും അച്ഛനും എല്ലാ പടങ്ങളും കാണും പക്ഷെ ചര്‍ച്ച ചെയ്യില്ല. ഏത് ഭാഷയാണെങ്കിലും പോയി കാണും. അച്ഛനെല്ലാം ഇഷ്ടമാണ്. അമ്മയോട് വിളിച്ച് ചോദിക്കണം. കണ്ടു, നന്നായിട്ടുണ്ട് എന്ന് പറയും. അത്രയേയുള്ളൂ. കാരണം എല്ലാം കൊമേഷ്യല്‍ സിനിമകളാണ്. ഒരുപാട് പറയാനും ഉണ്ടാവില്ല. അത് സ്വാഭാവികമാണെന്നും നയന്‍താര വ്യക്തമാക്കി.

കൂടുതലും കൊമോഴ്ഷ്യല്‍ സിനിമകളാണ് ചെയ്തത്. ബോഡിഗാര്‍ഡ് പോലൊരു സിനിമ അതുവരെയും വന്നിട്ടില്ല. ബോഡി ഗാര്‍ഡ് കണ്ട് ആദ്യത്തെ കോള്‍ അമ്മയുടേതായിരുന്നു. പടം വളരെ നന്നായിട്ടുണ്ട്. എന്താണ് പറയേണ്ടതെന്ന് എനിക്കറിയുന്നില്ല, കരച്ചില്‍ വരുന്നു, കുറച്ച് കഴിഞ്ഞ് വിളിക്കാമെന്ന് പറഞ്ഞു. അമ്മ ഒരിക്കലും അങ്ങനെ റിയാക്ട് ചെയ്തിട്ടില്ല.

ഇനിയൊന്നും അറിയേണ്ട ആവശ്യമില്ലെന്ന് അപ്പോഴേ ഞാന്‍ വിചാരിച്ചു. കാരണം അമ്മയ്ക്ക് ഇഷ്ടമായി. അതെനിക്ക് അത്രയും സന്തോഷം തോന്നിയ നിമിഷമാണ്. ആ പടം എനിക്കത്രയും തന്നിട്ടുണ്ട്. ഞാന്‍ ആ പടത്തിന് എന്തുമാത്രം ഹാര്‍ഡ് വര്‍ക്ക് ചെയ്‌തോ ആ റിസല്‍ട്ട് തനിക്ക് ലഭിച്ചെന്നും നയന്‍താര അന്ന് വ്യക്തമാക്കി.

ബോഡി ഗാര്‍ഡ് എന്ന സിനിമ റിലീസ് ചെയ്ത സമയത്ത് കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് നയന്‍താര ഇക്കാര്യങ്ങള്‍ സംസാരിച്ചത്. തന്റെ ഫിറ്റ്‌നെസിനെക്കുറിച്ചും അന്ന് നയന്‍താര സംസാരിച്ചു. സിനിമയിലേക്ക് വരുമ്പോള്‍ എനിക്കും കുറച്ച് തടിയുണ്ടായിരുന്നു.

അത് കഴിഞ്ഞ് കുറച്ച് കൂടി. തമിഴിലേക്ക് കയറി പ്രൊഫഷന്‍ സീരിയസായി എടുത്തപ്പോഴാണ് അങ്ങനെ ചെയ്യാന്‍ പാടില്ലെന്ന് തോന്നിയത്. പ്രേക്ഷകരോട് നമുക്കൊരു ഉത്തരവാദിത്വമുണ്ട്. പ്രേക്ഷകര്‍ നമ്മളെ കാണാനാണ് തിയറ്ററില്‍ വരുന്നത്. അപ്പോള്‍ നമ്മള്‍ ഭംഗിയായും ഫിറ്റായുമിരിക്കണം. അത് അത്യാവശ്യമാണ്. വര്‍ക്കിന്റെ ഭാഗമാണത്. അതിന് ശേഷമാണ് ഫിറ്റ്‌നെസ് കോണ്‍ഷ്യസായതെന്ന് നയന്‍താര വ്യക്തമാക്കി.

അതേസമയം നടിയുടെ ഒന്നിലേറെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ടെസ്റ്റ് ആണ് നയന്‍താരയുടെ റിലീസിന് ഒരുങ്ങുന്ന സിനിമ. ജവാന്‍, അന്നപൂരാണി തുടങ്ങിയ സിനിമകളാണ് നടിയുടേതായി പുറത്തെത്തിയത്. എന്നാല്‍ അന്നപൂരണി നടിയ്ക്ക് വലിയ തിരിച്ചടിയായിരിക്കകുയാണ്. അന്നപൂരണി സിനിമയിലെ മതനിന്ദ ആരോപിച്ച് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നടി നയന്‍താരക്ക് എതിരെ കേസ് വന്നിരുന്നു.

അന്നപൂരണി ചിത്രത്തിന്റെ സംവിധായകന്‍, നിര്‍മാതാവ്, നെറ്റ്ഫ്‌ലിക്‌സ് അധികൃതര്‍ എന്നിവര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഒരു വലതുപക്ഷ സംഘടന സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. മലയാളത്തില്‍ ഗോള്‍ഡ് ആണ് നയന്‍താര അഭിനയിച്ച ഒടുവിലത്തെ സിനിമ. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.

More in Actress

Trending

Recent

To Top