Bollywood
കോവിഡ് 19 ; നിര്‍മ്മാതാവ് കരീം മൊറാനിയുടെ മകള്‍ ഷാസയുടെ രണ്ടാമത്തെ ടെസ്റ്റ് റിപ്പോർട്ട് വന്നു
കോവിഡ് 19 ; നിര്‍മ്മാതാവ് കരീം മൊറാനിയുടെ മകള്‍ ഷാസയുടെ രണ്ടാമത്തെ ടെസ്റ്റ് റിപ്പോർട്ട് വന്നു
കോവിഡ് 19 ബാധിതരായ നിർമാതാവ് കരീം മൊറാനിയുടെ മകൾ ഷാസയുടെ പുതിയ പരിശോധന ഫലം വന്നു. രണ്ടാമത്തെ ടെസ്റ്റില്‍ കൊറോണ നെഗറ്റീവെന്ന് റിപ്പോര്‍ട്ടുകള്‍. ഇനിയൊരു ഫലം കൂടി നെഗറ്റീവ് ആയാൽ ഷാസയ്ക്ക് ആശുപത്രി വിടാം
ഷാസ ശ്രീലങ്കയില്‍ നിന്നാണ് മാര്‍ച്ച് ആദ്യ വാരം മുംബൈയിലെത്തിയത്. രോഗ ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നുവെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഷാസക്ക് പിന്നാലെ കരീം മൊറാനിയുടെ മൂത്ത മകളും നടിയുമായ സോയ മൊറാനിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഹാപ്പി ന്യൂ ഇയർ എന്ന ഷാരൂഖ് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു ഷാസ. ഇന്ത്യയിൽ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുമ്പ് ഷാസ ശ്രീലങ്കയിൽ സന്ദർശനം നടത്തിയിരുന്നുവെന്ന് സ്പോട്ബോയ് സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ‘ചെന്നൈ എക്‌സ്പ്രസ്’, ‘രാ വണ്‍’, ‘ഹാപ്പി ന്യൂ ഇയർ’ എന്നീ സിനിമകള്‍ ഒരുക്കിയ നിർമാതാവാണ് കരീം മൊറാനി.
covid 19
