Connect with us

‘അതിജീവനമാണ് പ്രധാനം, പ്രതിസന്ധികളെ അതിജീവിച്ചവര്‍, ചരിത്രത്തില്‍ തലയെടുപ്പോടെ നില്‍ക്കും’; ഭാവനയ്ക്ക് ആശംസകളുമായി ഇടത് ജനപ്രതിനിധികള്‍

Actress

‘അതിജീവനമാണ് പ്രധാനം, പ്രതിസന്ധികളെ അതിജീവിച്ചവര്‍, ചരിത്രത്തില്‍ തലയെടുപ്പോടെ നില്‍ക്കും’; ഭാവനയ്ക്ക് ആശംസകളുമായി ഇടത് ജനപ്രതിനിധികള്‍

‘അതിജീവനമാണ് പ്രധാനം, പ്രതിസന്ധികളെ അതിജീവിച്ചവര്‍, ചരിത്രത്തില്‍ തലയെടുപ്പോടെ നില്‍ക്കും’; ഭാവനയ്ക്ക് ആശംസകളുമായി ഇടത് ജനപ്രതിനിധികള്‍

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടി കൂടിയാണ് ഭാവന. നിരവധി ഭാഷകളില്‍ അഭിനയിച്ച താരം മലയാളത്തിലെ ഒട്ടനവധി ത്രില്ലര്‍ ചിത്രങ്ങളിലും വേഷമിട്ടിരുന്നു.

കിട്ടുന്ന കഥാപാത്രങ്ങളില്‍ ഗംഭീരമായ പ്രകടനം തന്നെയാണ് താരം കാഴ്ച്ചവെച്ചത്. നടിയായും സഹനടിയായും ഒക്കെയുള്ള തന്റെ അഭിനയത്തിനും ആരാധകര്‍ ഏറെയാണ്. മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയില്‍ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു.

എന്നാല്‍ കുറച്ച് നാളുകളായി മലയാളത്തില്‍ അത്രയധികം സജീവമല്ല ഭാവന. 2017 ല്‍ പുറത്ത് ഇറങ്ങിയ ആദം ജോണില്‍ ആണ് നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. എന്നാല്‍ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം നടി ആദില്‍ മൈമുനാഥ് അഷറഫ് സംവിധാനം ചെയ്യുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നു എന്ന സിനിമയിലൂടെ വമ്പന്‍ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് നടി.

ഈ വേളയില്‍ ഭാവനയ്ക്ക് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ് മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ. നീണ്ട അഞ്ചു വര്‍ഷത്തിന് ശേഷം എല്ലാ വിഷമഘട്ടങ്ങളെയും അതിജീവിച്ച് ഭാവന തന്റെ തൊഴിലിടത്തിലേക്ക് തിരിച്ചു വരുന്നു എന്നത് ഏറെ സന്തോഷകരമാണെന്ന് ശൈലജ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള ചലച്ചിത്ര മേഖലയില്‍ സജീവമാവുന്ന ഭാവനയ്ക്ക് അഭിനന്ദനങ്ങള്‍. പുതിയ ചിത്രത്തിന് എല്ലാവിധ ആശംസകള്‍ നേരുന്നുവെന്നും കെ കെ ശൈലജ പറഞ്ഞു.

ഓരോ പെണ്‍കുട്ടിക്കും കരുത്തും ആത്മവിശ്വാസവും നല്‍കുന്ന ഭാവനയെന്ന് ചിത്രം പങ്കുവെച്ച് കൊണ്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കുറിച്ചു. മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകളും മന്ത്രി നേര്‍ന്നു. ഭാവനയ്ക്ക് ആശംസകളുമായി എ എ റഹീം എംപിയും ഫേസ്ബുക്കില്‍ കുറിച്ചു.

‘അതിജീവനമാണ് പ്രധാനം. പ്രതിസന്ധികളെ അതിജീവിച്ചവര്‍, ചരിത്രത്തില്‍ തലയെടുപ്പോടെ നില്‍ക്കും. ഫീനിക്‌സ് പക്ഷികളുടേതാണ് ചരിത്രം. മലയാള സിനിമയിലേയ്ക്ക് അഭിമാനത്തോടെ മടങ്ങിവരുന്ന പ്രിയപ്പെട്ട ഭാവനയ്ക്ക് ഭാവുകങ്ങള്‍’, എ എ റഹീം പറഞ്ഞു.

More in Actress

Trending

Recent

To Top