Connect with us

ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തുവാന്‍ വേണ്ടി ശ്രമിച്ചു; സുരേഷ് ഗോപിയ്‌ക്കെതിരെ കേസ്

general

ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തുവാന്‍ വേണ്ടി ശ്രമിച്ചു; സുരേഷ് ഗോപിയ്‌ക്കെതിരെ കേസ്

ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തുവാന്‍ വേണ്ടി ശ്രമിച്ചു; സുരേഷ് ഗോപിയ്‌ക്കെതിരെ കേസ്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ മലയാള സിനിമയിലെ ഏറ്റവും നിരവധി ആരാധകരുള്ള താരം ആരാണ് എന്ന ചോദ്യത്തിന് സുരേഷ് ഗോപി എന്നല്ലാതെ മറ്റൊരു ഉത്തരം മലയാളികള്‍ക്ക് ഉണ്ടാവില്ല. ഒരു നടന്‍ എന്നതിന് പുറമേ മികച്ച ഒരു മനുഷ്യസ്‌നേഹി കൂടിയാണ് ഇദ്ദേഹം. എപ്പോഴും മനുഷ്യരുടെ നന്മയ്ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം എന്നതുകൊണ്ട് തന്നെ ഇദ്ദേഹത്തിന് എതിരെ വലിയ രീതിയിലുള്ള പ്രചരണം ആണ് സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഇദ്ദേഹത്തിന്റെ ഒരു പ്രസ്താവന വലിയ രീതിയില്‍ വിവാദമായി മാറിയിരുന്നു. അവിശ്വാസികളുടെ സര്‍വ്വനാശത്തിന് വേണ്ടി പ്രാര്‍ത്ഥിക്കും എന്നൊക്കെയായിരുന്നു ഇദ്ദേഹം പറഞ്ഞത്. ഇതിന്റെ പേരില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ആയിരുന്നു ഇദ്ദേഹത്തിനെതിരെ വന്നത് എന്ന് മാത്രമല്ല ഇതില്‍ ഇദ്ദേഹം ഖേദം പ്രകടിപ്പിച്ചുകൊണ്ട് പിന്നീട് രംഗത്തെത്തുകയും ചെയ്തു. തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണ് എന്നും എഡിറ്റ് ചെയ്ത ക്ലിപ്പാണ് പ്രചരിക്കുന്നത് എന്നുമായിരുന്നു ഇദ്ദേഹം പറഞ്ഞത്.

ഇപ്പോള്‍ ഇദ്ദേഹത്തിനെതിരെ പോലീസില്‍ ഒരു പരാതി ലഭിച്ചിരിക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തുവാന്‍ വേണ്ടി ശ്രമിച്ചു എന്ന പേരില്‍ ആണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. അവിശ്വാസികളായ ആളുകള്‍ക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്തു സുരേഷ് ഗോപി എന്നാണ് പരാതിയില്‍ പറയുന്നത്. ആലപ്പുഴ സ്വദേശി ആയിട്ടുള്ള സുഭാഷ് തീക്കാടന്‍ ആണ് ഇദ്ദേഹത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ആലുവ പോലീസിലാണ് പരാതി ലഭിച്ചിരിക്കുന്നത്.

ആലുവ ശിവരാത്രിയുമായി ബന്ധപ്പെട്ട് ഒരു ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങില്‍ ആയിരുന്നു സുരേഷ് ഗോപി വിവാദമായ പരാമര്‍ശം നടത്തിയത്. എന്റെ ഈശ്വരന്മാരെ സ്‌നേഹിച്ച് ഞാന്‍ ലോകത്തുള്ള വിശ്വാസികളായ മനുഷ്യരെ മുഴുവന്‍ സ്‌നേഹിക്കുമെന്ന് പറയുമ്പോള്‍. അവിശ്വാസികളോട് ഒട്ടും സ്‌നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ തന്നെ പറയും. വിശ്വാസികളുടെ അവകാശങ്ങളുടെ നേര്‍ക്ക് വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല. അങ്ങനെ വരുന്നവരുടെ സര്‍വനാശത്തിന് വേണ്ടി ഈ ശ്രീകോവിലിന് മുന്നില്‍ പോയി പ്രാര്‍ത്ഥിച്ചിരിക്കും.

അത് എല്ലാവരും അങ്ങനെ ചെയ്യണം. ആരെയും ഉപദ്രവിക്കാനല്ല നമ്മുടെ ഭക്തി. എന്നാല്‍ ഭക്തിയെയും ഭക്തി സ്ഥാപനങ്ങളെയും ഭക്തി മാര്‍ഗ്ഗത്തെയും നിന്ദിക്കാന്‍ വരുന്ന ഒരാള്‍ പോലും സമാധാനത്തോടെ നല്ല ജീവിതം ജീവിച്ച് ഈ ലോകത്ത് അവസാനിപ്പിക്കാന്‍ ഒരു കാരണവശാലും അന്തരീക്ഷം ഒരുങ്ങിക്കൂടാ. ആരെയൊക്കെയാണ് ഉദ്ദേശിച്ചതെന്ന്… അങ്ങനെയുള്ള സംവിധാനങ്ങളെ പറഞ്ഞാല്‍ രാഷ്ട്രീയം സ്പൂരിക്കും. അതുകൊണ്ട് പറയുന്നില്ല.

വിശ്വാസി സമൂഹത്തിന്റെ അതിര്‍ത്തിയില്‍ പോലും ആരും കടന്നുവന്ന് ദ്രോഹിക്കരുത്. ഞങ്ങളുടെ ലോകനന്‍മയ്ക്കുള്ള പ്രാര്‍ത്ഥനകള്‍ ഞങ്ങള്‍ നടത്തിക്കോളാം. അവിശ്വാസിക്കള്‍ക്കും വിശ്വാസം ധ്വംസനം ചെയ്യുന്നവരും ഇങ്ങോട്ട് നുഴഞ്ഞു കയറണ്ട. ഇതൊക്കെ ചെറുക്കേണ്ട കാലമാണ് ഇത് എന്നാണ് സുരേഷ് ഗോപി പറഞ്ഞിരുന്നത്.

സമൂഹമാധ്യമത്തിലും പൊതുസമൂഹത്തിലും വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ആയിരുന്നു സുരേഷ് ഗോപിക്കെതിരെ ഉയര്‍ന്നത്. പിന്നാലെ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സുരേഷ് ഗോപി. പുറത്ത് വന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്നും, താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചുവെന്നുമാണ് സുരേഷ് ഗോപിയുടെ ആരോപണം. ‘എന്റെ സമീപകാല പ്രസംഗങ്ങളിലൊന്നില്‍ നിന്നും പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് ഞാന്‍ കണ്ടു, പക്ഷേ കൃത്യമല്ലാത്ത സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് എഡിറ്റ് ചെയ്തതാണ്. ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടതുകൊണ്ട് ഈ വിഷയത്തെ അഭിസംബോധന ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

അവിശ്വാസികളുടെയോ നിരീശ്വരവാദികളുടെയോ മൂല്യവത്തായതും വിവേകപൂര്‍ണ്ണവും ചിന്തനീയവുമായ നിലപാടിനോട് എനിക്ക് യാതൊരു അനാദരവില്ല. ഒരിക്കലും അങ്ങനെ ചെയ്യില്ല. ഞാന്‍ അവരെക്കുറിച്ച് സംസാരിച്ചിട്ടില്ല, എന്റെ ആശയം വഴിതിരിച്ചുവിടാനുള്ള ചിലരുടെ വിഷലിപ്തമായ താല്‍പര്യത്തെ തൃപ്തിപ്പെടുത്താന്‍ അവര്‍ ഞാന്‍ പറഞ്ഞിനെ മുറിച്ചു കഷണങ്ങളാക്കി.

എന്റെ മതത്തിന്റെ ഭരണഘടനാപരമായി സ്വീകാര്യമായ ആചാരങ്ങളുടെ പ്രദര്‍ശനം പരാജയപ്പെടുത്താനുള്ള തടസ്സങ്ങളെയും ശ്രമങ്ങളെയും കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. രാഷ്ട്രീയത്തിന്റെ പേരിലോ മറ്റ് മതങ്ങളുടെ പേരിലോ ആരെങ്കിലും നുഴഞ്ഞുകയറാന്‍ ശ്രമിച്ചാല്‍ അവരുടെ നാശത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കും.

ശബരിമലയിലെ ശല്യക്കാരെയും എന്റെ മതപരമായ അവകാശത്തിന് എതിരായി വന്ന എല്ലാ രാഷ്ട്രീയ ശക്തികളെയും കുറിച്ചാണ് ഞാന്‍ ഉദ്ദേശിച്ചത്. അത് മാത്രമായിരുന്നു എന്റെ ഉദ്ദേശവും ഉള്ളടക്കവും. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി, പൊളിട്രിക്‌സ് എടുക്കാന്‍ ആരെയും അനുവദിക്കില്ല. ഞാന്‍ അതിനെ പൂര്‍ണ്ണമായും എതിര്‍ക്കുന്നു. എന്റെ ഉദ്ദേശം ഞാന്‍ പറയട്ടെ, ആരും അത് വഴിതിരിച്ചുവിടേണ്ടതില്ല. ഇവിടെ ഞാന്‍ പൊളിറ്റിക്‌സ് അല്ല പറയുന്നത്, ഒരിക്കലും അത് പറയുകയുമില്ല,’ എന്നും സുരേഷ് ഗോപി കുറിച്ചു.

More in general

Trending