Malayalam
എന്റെ ലൈഫില്‍ ഒരു പ്രതിസന്ധി ഉണ്ടായപ്പോള്‍ വളരെ ശക്തമായി കൂടെ നിന്ന ഒരു ആളാണ് പിടി തോമസ്, സാറിനെ എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല; ഭാവന
എന്റെ ലൈഫില്‍ ഒരു പ്രതിസന്ധി ഉണ്ടായപ്പോള്‍ വളരെ ശക്തമായി കൂടെ നിന്ന ഒരു ആളാണ് പിടി തോമസ്, സാറിനെ എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല; ഭാവന
മലയാളികള്‍ക്ക് ഭാവന എന്ന നടിയ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നമ്മള്‍ എന്ന ചിത്രത്തിലെ പരിമളം ആയി എത്തി ഇന്ന് മലയാള സിനിമാ ലോകത്തും മറ്റ് ഭാഷകളിലും തന്റേതായ ഒരിടം കണ്ടെത്താന്‍ ഭാവനയ്ക്ക് അധികം കാലതാമസം വേണ്ടി വന്നിരുന്നില്ല. മുന്‍നിര നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിച്ച താരം മലയാള സിനിമയില്‍ നിന്നും അപ്രതീക്ഷിത ഇടവേളയാണ് എടുത്തത്.
ഇപ്പോള്‍ നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്കൊടുവില്‍ മലയാള സിനിമാ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് നടി ഭാവന. മലയാളത്തില്‍ നിന്ന് മാറി നിന്നെങ്കിലും കന്നഡ സിനിമാ രംഗത്ത് താരം സജീവമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ പിടി തോമസിനെ കുറിച്ച് ഭാവന പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ പി ടി തോമസ് തനിക്കൊപ്പം അടിയുറച്ച് നിന്നു എന്ന് നടി ഭാവന. തൃക്കാക്കര നിയോജക മണ്ഡലത്തിലെ ആശാ വര്‍ക്കര്‍മാരെ ആദരിക്കാന്‍ പി ടി തോമസിന്റെ ഭാര്യയും എം എല്‍ എയുമായ ഉമാ തോമസ് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഭാവനയുടെ പ്രതികരണം. പി ടി തോമസിനെ ഒരിക്കലും മറക്കാന്‍ സാധിക്കില്ല എന്നും ഭാവന കൂട്ടിച്ചേര്‍ത്തു. ഭാവനയുടെ വാക്കുകള്‍ ഇങ്ങനെ
‘എനിക്ക് ഇങ്ങനെ വന്ന് പങ്കെടുത്ത് പോകുന്നതിലാണ് സന്തോഷം. കറക്ടായിട്ട് എന്താണ് പറയേണ്ടത് എന്ന് അറിയില്ല. എനിക്ക് ഉമ ചേച്ചിയുടെ അടുത്ത് പറയാനുള്ളത് ഉമ ചേച്ചി ഇങ്ങനെ ഒരു കാര്യം സംഘടിപ്പിച്ച് എന്നെ വിളിച്ചപ്പോള്‍ എനിക്ക് വലിയ താല്‍പര്യം ഉണ്ടായിരുന്നു വരണം എന്നുള്ളത്. പക്ഷെ പല കാരണങ്ങളാല്‍ ഡേറ്റ് ഇങ്ങനെ മാറിപ്പോയപ്പോഴൊക്കെ എനിക്കും തോന്നിയിരുന്നു ഇനി ഷൂട്ടിന്റെ ഡേറ്റിന്റെ പ്രശ്‌നമാകുമോ, ബാംഗ്ലൂരില്‍ പോകേണ്ടി വരുമോ എന്നൊക്കെ.
എങ്ങനെയൊക്കെയോ ഭാഗ്യം കൊണ്ട് ഡേറ്റ് മാറിയാലും ഇങ്ങനെ ഒരു കാര്യത്തില്‍ അത് കറക്ടായി സംഭവിച്ചു. എനിക്ക് അതിലെ ഭാഗമാകാന്‍ പറ്റി. പി ടി തോമസ് സാറിനെ എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല. എന്റെ ലൈഫില്‍ ഒരു പ്രതിസന്ധി ഉണ്ടായപ്പോള്‍ വളരെ ശക്തമായി കൂടെ നിന്ന ഒരു ആളാണ്. നമ്മുടെ ജീവിതത്തില്‍ ഒരുപാട് പേരെ നമുക്ക് അങ്ങനെ കണ്ടുമുട്ടാന്‍ പറ്റില്ല.
വളരെ അണ്‍കണ്ടീഷണലായി മറ്റുള്ളവരുടെ പ്രശ്‌നത്തില്‍ കൂടെ നില്‍ക്കുക എന്ന് പറയുന്നതിന് ഒരു വലിയ മനസ് വേണം. അതിനാല്‍ പി ടി തോമസ് സാറിനെ എനിക്കും എന്റെ ഫാമിലിക്കും ഒരിക്കലും മറക്കാന്‍ കഴിയില്ല. അതുകൊണ്ട് പിടി തോമസ് സാറിന്റെ വൈഫ് ഉമ ചേച്ചി വിളിക്കുക എന്ന് പറഞ്ഞാല്‍ എനിക്ക് സാറ് വിളിക്കുന്നത് പോലെ തന്നെയാണ്. എനിക്ക് ഇവിടെ വരണം എന്നുള്ളത് മനസില്‍ ഒരുപാട് ആഗ്രഹമുള്ള ഒരു കാര്യമായിരുന്നു.
ഹൈബിയുടെ പല പരിപാടികളിലും പങ്കെടുക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ഹൈബിയുടെ വൈഫ് എന്റെ നല്ല സുഹൃത്താണ്. ഇവര്‍ കല്യാണം കഴിക്കുന്നതിന് മുമ്പ് തന്നെ എനിക്കറിയാം. അന്നൊക്കെ സംസാരിക്കുമ്പോള്‍ ഇങ്ങനെ ഒരു റിലേഷനുണ്ട്, കല്യാണം കഴിക്കാന്‍ പോകുകയാണ് എന്നൊക്കെ മാത്രമെ അറിയുമായിരുന്നുള്ളൂ. ഇപ്പോള്‍ അവരെ ഇങ്ങനെ കാണുന്നതില്‍ എനിക്ക് ഭയങ്കര സന്തോഷമാണ്,’ ഭാവന പറഞ്ഞു.
അതേസമയം ആശാവര്‍ക്കര്‍മാര്‍ നാടിനു നല്‍കുന്ന സേവനം വലുതാണെന്നും പ്രതിഫലം പ്രതീക്ഷിക്കാതെ ഇത്തരം സേവനങ്ങള്‍ ചെയ്യുന്ന ആശാ വര്‍ക്കര്‍മാരെ പോലുള്ളവര്‍ ചിറകുകളില്ലാത്താ മാലാഖമാരാണ് എന്നും ഭാവന കൂട്ടിച്ചേര്‍ത്തു. ഉമാ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹൈബി ഈഡന്‍ എം പി, തൃക്കാക്കര നഗരസഭാധ്യക്ഷ രാധാമണി പിള്ള എന്നിവരും പങ്കെടുത്തിരുന്നു. ഭാവനയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
കുറച്ച് നാളുകളായി മലയാളത്തില്‍ അത്രയധികം സജീവമല്ല ഭാവന. അടുത്തിടെയാണ് താരം വീണ്ടും മലയാളത്തില്‍ സിനിമകള്‍ ചെയ്ത് തുടങ്ങിയത്. ന്റിക്കാക്കക്കൊരു പ്രേമാണ്ടാര്‍ന്നു എന്ന സിനിമയിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തിയത്. ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ് താരത്തിന്.