Connect with us

ചെന്നൈ സൂപ്പർ കിംഗ്സിന്റെ കരുത്ത് എന്ത് ? സുരേഷ് റെയ്ന പറയുന്നു…..

Cricket

ചെന്നൈ സൂപ്പർ കിംഗ്സിന്റെ കരുത്ത് എന്ത് ? സുരേഷ് റെയ്ന പറയുന്നു…..

ചെന്നൈ സൂപ്പർ കിംഗ്സിന്റെ കരുത്ത് എന്ത് ? സുരേഷ് റെയ്ന പറയുന്നു…..

ഐ പി എല്ലിൽ കുതിച്ചുയുരുന്ന പ്രകടനമാണ് ചെന്നൈ സൂപ്പർ കിംഗ്സ്. ഐപിഎൽ പ്ലേ ഓഫിലെത്തുന്ന രണ്ടാമത്തെ ടീമായി ചെന്നൈ മാറിയിരുന്നു. ടീമിന്റെ കരുത്ത് എന്നത് ടീമിലെ അംഗങ്ങളുടെ ഒത്തൊരുമ്മയാണ്.

ഓരോ മത്സരങ്ങളിലും വ്യത്യസ്ത താരങ്ങൾ ടീമിനെ വിജയിപ്പിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കുകയും അവരെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഉപനായകനായ സുരേഷ് റെയ്നയുടെ സാന്നിധ്യവും ചെന്നൈ സംഘത്തിന്റെ കരുത്ത് കൂട്ടുന്നുണ്ട്. ടീമിലെ സുരേഷ് റെയ്‌നയുടെ സാന്നിധ്യം ടീമിന്റെ കരുത്തായി മാറിയിരുന്നു. ഇത് വരെ കളിച്ച പതിമൂന്നു മത്സരങ്ങളിൽ എട്ടെണ്ണം ജയിച്ച് ആധികാരികമായി പ്ലേ ഓഫ് യോഗ്യത നേടിയ ചെന്നൈ ടീമിന്റെ ‘എക്സ് ഫാക്ടർ’ ആരെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ സുരേഷ് റെയ്ന.

നായകൻ മഹേന്ദ്ര സിംഗ് ധോണിയെയാണ് ചെന്നൈ ടീമിന്റെ എക്സ് ഫാക്ടറായി സുരേഷ് റെയ്ന വിശേഷിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് ധോണിയെന്നും, ചെന്നൈയുടെ വിജയങ്ങൾക്ക് പ്രധാന കാരണങ്ങളിലൊന്ന് ധോണിയുടെ സാന്നിധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കളിച്ച സീസണുകളിലെല്ലാം തങ്ങൾ പ്ലേ ഓഫിലെത്തി. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ധോണിയാണെന്ന് അദ്ദേഹം പറഞ്ഞു. 

More in Cricket

Trending

Recent

To Top