Malayalam
ഞാന്‍ കടുത്ത മോഹന്‍ലാല്‍ ആരാധകന്‍ ആയിരുന്നു, വിമര്‍ശിക്കാനുള്ള സാഹചര്യം അദ്ദേഹം തന്നെ ഉണ്ടാക്കി; അശ്വന്ത് കോക്ക്
ഞാന്‍ കടുത്ത മോഹന്‍ലാല്‍ ആരാധകന്‍ ആയിരുന്നു, വിമര്‍ശിക്കാനുള്ള സാഹചര്യം അദ്ദേഹം തന്നെ ഉണ്ടാക്കി; അശ്വന്ത് കോക്ക്
സിനിമ റിവ്യൂകള്‍ മലയാള സിനിമയ്ക്ക് ദോഷം ചെയ്യുമെന്ന രീതിയില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. നെഗറ്റീവ് റിവ്യൂകളാണ് മലയാള സിനിമയെ നഷ്ടത്തിലാക്കുന്നതെന്നും ഓണ്‍ലൈന്‍ നിരൂപകര്‍ മലയാള സിനിമയെ നശിപ്പിക്കുന്നുവെന്നും ഒക്കെയാണ് ചര്‍ച്ചകള്‍. സിനിമാ റിവ്യൂകള്‍ക്ക് പ്രോട്ടോക്കാള്‍ നിര്‍മ്മിക്കാനാണ് നീക്കം. അതേസമയം, സിനിമ നിരൂപണത്തിലൂടെ വലിയ രീതിയില്‍ ശ്രദ്ധ നേടിയ വ്യക്തിയാണ് അശ്വന്ത് കോക്ക്.
യൂട്യൂബ് അടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് അശ്വന്ത് തന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാറുള്ളത്. ഇതെല്ലാം തീര്‍ത്തും തന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് എന്നാണ് അശ്വന്ത് പറയുന്നത്. കൂടാതെ, താനൊരു കടുത്ത മോഹന്‍ലാല്‍ ആരാധകന്‍ ആയിരുന്നുവെന്നും അശ്വന്ത് കോക്ക് പറയുന്നുണ്ട്. മുന്‍പും പലപ്പോഴായി മോഹന്‍ലാലിനെ കുറിച്ച് അശ്വന്ത് കോക്ക് അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിരുന്നു. അതിന്റെ കാരണം എന്താണെന്ന് തുറന്നു പറയുകയാണ് അശ്വന്ത് കോക്ക്.
‘ഞാന്‍ കടുത്ത മോഹന്‍ലാല്‍ ആരാധകന്‍ ആയിരുന്നു. പക്ഷെ ഒടിയന്‍ എന്ന സിനിമയ്ക്ക് ശേഷം അദ്ദേഹത്തിന് വന്ന മാറ്റങ്ങള്‍ അഭിനയത്തിലും പ്രതിഫലിച്ചു. ഓടിയന് ശേഷമുള്ള പോസ്റ്റ് ബോട്ടക്‌സ് സമയത്ത് അദ്ദേഹം യാതൊരു വിധത്തിലുള്ള ക്വാളിറ്റിയും ഇല്ലാത്ത പ്രകടനമായിരുന്നു അഭിനയത്തില്‍ കാഴ്ചവെച്ചത്. ആ സമയത്ത് എനിക്ക് തന്നെ മടുത്തു.’ എന്നാണ് അശ്വന്ത് കോക്ക് പറയുന്നത്.
നമുക്ക് ഒരു നടനോട് അമിതമായ ആരാധന തോന്നിയാല്‍ ദേഷ്യവും തോന്നും. അത് ചിലപ്പോള്‍ നമ്മുടെ ഇഷ്ടക്കൂടുതല്‍ കൊണ്ടായിരിക്കും. ആ സമയത്ത് സ്വാഭാവികമായും എന്താണ് ഇദ്ദേഹം ചെയ്യുന്നതെന്ന് തോന്നി പോവുമെന്നും അശ്വന്ത് വ്യക്തമാക്കി. എന്നാല്‍ ഒന്നും മനഃപ്പൂര്‍വ്വമല്ല ആ അഭിനയത്തെ താന്‍ വിമര്‍ശിക്കുന്നത്. വിമര്‍ശിക്കാനുള്ള സാഹചര്യം അദ്ദേഹം തന്നെ ഉണ്ടാക്കിയത് കൊണ്ടാണ് താന്‍ അത്തരത്തിലുള്ള അഭിപ്രായങ്ങള്‍ പറഞ്ഞതെന്നും അശ്വന്ത് കോക്ക് പറയുന്നു.
കൂടാതെ, മമ്മൂട്ടിയുടെ കാര്യം പറയുകയാണെങ്കില്‍ എല്ലാവരെയും പോലെ തനിക്കും അദ്ദേഹത്തെ ഇഷ്ടമാണ്. പക്ഷെ അദ്ദേഹത്തോട് ആരാധനയൊന്നുമില്ല. ഒരു സമയത്ത് അദ്ദേഹം ചെയ്യുന്ന കാര്യങ്ങളെയും താന്‍ വിമര്‍ശിച്ചിട്ടുണ്ടായിരുന്നെന്നും അശ്വന്ത് ചൂണ്ടിക്കാട്ടി. തനിക്ക് ഇപ്പോള്‍ പ്രത്യേകിച്ച് ഒരാളോടും ആരാധനയില്ല. ലാലേട്ടനോട് ഉണ്ടെങ്കിലും അന്ധമായ രീതിയിലുള്ള ആരാധനയൊന്നും നിലവില്‍ ഇല്ലെന്നും അശ്വന്ത് കോക്ക് വിശദീകരിച്ചു.