Malayalam
ഒരു പെണ്‍കുട്ടിയുമായി ചെറിയ അടുപ്പമുണ്ട്. കല്യാണം കഴിക്കാനുള്ള തീരുമാനം ഉണ്ട്; തുറന്ന് പറഞ്ഞ് അരിസ്റ്റോ സുരേഷ്
ഒരു പെണ്‍കുട്ടിയുമായി ചെറിയ അടുപ്പമുണ്ട്. കല്യാണം കഴിക്കാനുള്ള തീരുമാനം ഉണ്ട്; തുറന്ന് പറഞ്ഞ് അരിസ്റ്റോ സുരേഷ്
മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതനായ താരമാണ് അരിസ്റ്റോ സുരേഷ്. ഗായകനായും അഭിനേതാവും തിളങ്ങി നില്‍ക്കുകയാണ് താരം. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. തന്റെ വിവാഹത്തെക്കുറിച്ച് ആണ് അരിസ്റ്റോ സുരേഷ് പറയുന്നത്.
സുരേഷേട്ടന്‍ ഇനിയും വിവാഹം കഴിക്കാത്തത് എന്താണെന്നുള്ള അവതാരകയുടെ ചോദ്യത്തിനാണ് അരിസ്റ്റോ സുരേഷിന്റെ മറുപടി. ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ വൈറലായി മാറിയിരിക്കുകയാണ്.
‘ഇപ്പോള്‍ ഒരു സിനിമ ചെയ്യുന്നുണ്ട്. അത് കഴിഞ്ഞിട്ട് കല്യാണം കഴിക്കുമെന്നാണ് സുരേഷ് പറയുന്നത്. മുന്നേ ഇതേ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഈശ്വരനിശ്ചയം പോലെ എല്ലാം നടക്കട്ടേ. ഒരു പെണ്‍കുട്ടിയുമായി ചെറിയ അടുപ്പമുണ്ട്. കല്യാണം കഴിക്കാനുള്ള തീരുമാനം ഉണ്ട്. അതിനെ കുറിച്ച് പറയാന്‍ ആയിട്ടില്ലെന്നും’ എന്നും സുരേഷ് വെളിപ്പെടുത്തുന്നു.
അത് രണ്ടാളുടെയും തീരുമാനം ആണല്ലോ. പുള്ളിക്കാരിയും കുറച്ച് തിരക്കിലാണ്. ആ തിരക്കൊക്കെ കഴിഞ്ഞിട്ട് നോക്കാമെന്ന് വിചാരിക്കുന്നു. വിവാഹം കഴിഞ്ഞാല്‍ പിന്നെ ആണുങ്ങളെയൊക്കെ പൂട്ടിയിടുകയാണ് ചെയ്യുന്നത്. അവരുടേതായ ഒരു കാര്യം ചെയ്യാന്‍ പറ്റുമോ എന്നും ആനീസ് കിച്ചന്‍ പരിപാടിയില്‍ സുരേഷ് ചോദിച്ചു.