Actor
ഒരു പെണ്‍കുട്ടിയുമായി ചെറിയ അടുപ്പമുണ്ട്, കല്യാണം കഴിക്കാനുള്ള തീരുമാനത്തിലാണ് ; ഈശ്വരനിശ്ചയം പോലെ എല്ലാം നടക്കട്ടേ! ഒടുവിൽ വിവാഹ വിശേഷം വെളിപ്പെടുത്തി അരിസ്റ്റോ സുരേഷ് !
ഒരു പെണ്‍കുട്ടിയുമായി ചെറിയ അടുപ്പമുണ്ട്, കല്യാണം കഴിക്കാനുള്ള തീരുമാനത്തിലാണ് ; ഈശ്വരനിശ്ചയം പോലെ എല്ലാം നടക്കട്ടേ! ഒടുവിൽ വിവാഹ വിശേഷം വെളിപ്പെടുത്തി അരിസ്റ്റോ സുരേഷ് !
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അരിസ്റ്റോ സുരേഷ്. ആക്ഷൻ ഹീറോ ബിജു എന്ന ഒറ്റ സിനിമയിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത് . മുത്തേ പൊന്നേ പിണങ്ങല്ലേ.. മലയാളികള്‍ ഏറ്റുപാടിയ ഈ ഗാനത്തിന് പിന്നില്‍ നടന്‍ അരിസ്‌റ്റോ സുരേഷാണ്. ആക്ഷന്‍ ഹീറോ ബിജു എന്ന നിവിന്‍ പോളിയുടെ സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ സുരേഷ് പിന്നീട് കേരളം അറിയപ്പെടുന്ന നിലയിലേക്ക് എത്തി. ആദ്യ സിനിമയില്‍ ചെറിയ റോളായിരുന്നെങ്കിലും അത് ശ്രദ്ധേയമായി. പിന്നീട് ബിഗ് ബോസിലേക്ക് കൂടി എത്തിയതോടെയാണ് സുരേഷിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്.
ഇനിയും വിവാഹം കഴിക്കാത്തതിന്റെ കാരണം സുരേഷ് ബിഗ് ബോസിലൂടെ പങ്കുവെച്ചു. അന്ന് മുതലിങ്ങോട്ട് നടന്റെ വിവാഹക്കാര്യങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഒടുവില്‍ ആനീസ് കിച്ചന്‍ എന്ന പരിപാടിയില്‍ പങ്കെടുക്കുവേ വിവാഹത്തെ കുറിച്ച് സുരേഷ് വെളിപ്പെടുത്തി. വിവാഹത്തെ കുറിച്ചുള്ള ആനിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു നടന്‍.
സുരേഷേട്ടന്‍ ഇനിയും വിവാഹം കഴിക്കാത്തത് എന്താണെന്നാണ് ആനി ചോദിച്ചത്.ഇപ്പോള്‍ ഒരു സിനിമ ചെയ്യുന്നുണ്ട്. അത് കഴിഞ്ഞിട്ട് കല്യാണം കഴിക്കുമെന്നാണ് സുരേഷ് പറയുന്നത്. മുന്നേ ഇതേ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഈശ്വരനിശ്ചയം പോലെ എല്ലാം നടക്കട്ടേ. ഒരു പെണ്‍കുട്ടിയുമായി ചെറിയ അടുപ്പമുണ്ട്. കല്യാണം കഴിക്കാനുള്ള തീരുമാനം ഉണ്ട്. അതിനെ കുറിച്ച് പറയാന്‍ ആയിട്ടില്ലെന്നും’ സുരേഷ് വെളിപ്പെടുത്തുന്നു.
അത് രണ്ടാളുടെയും തീരുമാനം ആണല്ലോ. പുള്ളിക്കാരിയും കുറച്ച് തിരക്കിലാണ്. ആ തിരക്കൊക്കെ കഴിഞ്ഞിട്ട് നോക്കാമെന്ന് വിചാരിക്കുന്നു. വിവാഹം കഴിഞ്ഞാല്‍ പിന്നെ ആണുങ്ങളെയൊക്കെ പൂട്ടിയിടുകയാണ് ചെയ്യുന്നത്. അവരുടേതായ ഒരു കാര്യം ചെയ്യാന്‍ പറ്റുമോ എന്നും സുരേഷ് ചോദിക്കുന്നു.
എന്നാല്‍ സുരേഷിന്റെ ന്യായങ്ങള്‍ തെറ്റാണെന്ന് പറഞ്ഞാണ് അവതാരക എത്തിയത്. ആണുങ്ങളെ പൂട്ടിയിടുമെന്ന പ്രസ്താവന വെറും തെറ്റിദ്ധാരണകള്‍ മാത്രമാണെന്നും അങ്ങനെ ചിന്തിക്കേണ്ടതില്ലെന്നും ആനി സൂചിപ്പിച്ചു.
ജീവിതത്തില്‍ എന്തെങ്കിലും ആയി കഴിഞ്ഞിട്ടുള്ള മനുഷ്യന്മാര്‍ക്കാണെങ്കില്‍ കുഴപ്പമില്ലെന്നാണ് സുരേഷിന്റെ അഭിപ്രായം. ഇതിപ്പോള്‍ ഒന്നും ആവാത്തവര്‍, അല്ലെങ്കില്‍ ക്രിയേറ്റീവായി എന്തെങ്കിലും ചെയ്ത് കുടുംബം നോക്കേണ്ടി വരിക എന്ന് പറയുന്നത് ശരിയാവില്ല.
കുടുംബം നോക്കാതെ പാട്ടും എഴുത്തുമൊക്കെയായി നടക്കുകയാണെന്ന് പറയാനും പറ്റില്ല. ആദ്യം കുടുംബം നോക്കണം. ഇതിന് മുന്‍പ് ഞാന്‍ വിവാഹിതനായിരുന്നെങ്കില്‍ എപ്പോഴെ ഡിവോഴ്‌സ് ആയി പോയിട്ടുണ്ടാവും. അത് സത്യമാണ്.
കാരണം ഞാന്‍ ഉത്തരവാദിത്തം ഉള്ള ആളല്ല. എന്റെ കാര്യത്തിന് പോലും ഞാന്‍ ഉത്തരവാദിത്തം കാണിക്കാറില്ല. ഒരു വിവാഹജീവിതം ഉണ്ടായിരന്നെങ്കില്‍ ഞാന്‍ ഇങ്ങനെ ആയി തീരില്ലെന്നും സരേഷ് പറയുന്നു. എല്ലാം ഈശ്വരന് വിട്ട് കൊടുത്തിരിക്കുകയാണ്. ഇനിയെല്ലാം വരുന്നത് പോലെ നടക്കട്ടെ എന്നുമാണ് താരം വ്യക്തമാക്കുന്നത്.
അതേ സമയം സുരേഷിൻ്റെ വിവാഹം എന്നാണെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകർ. മുൻപും സുരേഷ് വിവാഹിതനാവുകയാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിട്ടുണ്ട്.
about aristo suresh