Football
ഫ്രഞ്ച് പടയോട്ടത്തിൽ അർജന്റീനയുടെ മനക്കോട്ട തകർന്നു!! ഫ്രാൻസ് ക്വാർട്ടറിൽ, അർജന്റീന പുറത്ത്, ഫ്രാൻസ് 4, അർജന്റീന 3
ഫ്രഞ്ച് പടയോട്ടത്തിൽ അർജന്റീനയുടെ മനക്കോട്ട തകർന്നു!! ഫ്രാൻസ് ക്വാർട്ടറിൽ, അർജന്റീന പുറത്ത്, ഫ്രാൻസ് 4, അർജന്റീന 3
By
Published on
കസാൻ: മെസിക്കും കൂട്ടർക്കും മടങ്ങാo . അലകടലായി വന്ന ഫ്രഞ്ച് പട്ടാളം ആൽബി സെലസ്റ്റകളുടെ നെഞ്ചിലേക്ക് ആർത്തിരമ്പി നിറയൊഴിച്ചത് നാലു തവണ. പൊരുതിക്കളിച്ച അർജന്റീന തിരിച്ചടിച്ചതാകട്ടെ മൂന്ന് തവണ .
കൈലൻ എംബാപ്പയുടെ ഇരട്ട ഗോളാണ് ഫ്രാൻസിന് മിന്നും ജയമൊരുക്കിയത്.
പോർച്ചുഗൽ – ഉറുഗ്വെ മത്സര വിജയികളാണ് ക്വാർട്ടറിൽ ഫ്രാൻസിന്റെ എതിരാളികൾ.
മത്സരം തുടങ്ങിയത് അർജൻറീനയുടെ മുന്നേറ്റത്തോടെയായിരുന്നുവെങ്കിലും ഗോൾ നേടിയത് ഫ്രാൻസായിരുന്നു. 19 കാരന്‍ എംബാപ്പെയുടെ മിന്നല്‍ വേഗത്തില്‍ അര്‍ജന്റീന പ്രതിരോധം പൊളിഞ്ഞു.
മത്സരത്തിന്റെ 13ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി ഗ്രീസ്മാന്‍ ഫ്രാന്‍സിന് അര്‍ജന്റീനയ്‌ക്കെതിരേ ആദ്യ ലീഡ് സ്വന്തമാക്കി. സ്വന്തം ബോക്‌സിന്റെ തൊട്ടടുത്ത് നിന്നും ലഭിച്ച പന്ത് സോളോ റണ്ണിലൂടെ അര്‍ജന്റീന പോസ്റ്റിലേക്ക് കുതിച്ച എംബാപ്പെയെ ബോക്‌സില്‍ വെച്ച് മാര്‍കോസ് റോഹോ ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി ലഭിച്ചത്. 70 മീറ്ററാണ് എ ബാപ്പെ പന്തുമായി ഓടിയത്. ഇതിനിടെ 4 അർജന്റൈൻ താരങ്ങളെ മറികടന്നു
പെനാല്‍റ്റി എടുത്ത ഗ്രീസ്മാന് പിഴച്ചില്ല. അര്‍ജന്റീന ഗോളി ചാടിയതിന്റെ നേരെ എതിര്‍വശത്തേക്ക് പന്തടിച്ച് ഗ്രീസ്മാന്‍ ഈ ലോകകപ്പില്‍ തന്റെ പേരിലുള്ള ഗോളുകളുടെ എണ്ണം രണ്ടാക്കി ഉയര്‍ത്തി. രണ്ട് ഗോളുകളും പെനാല്‍റ്റിയിലൂടെയാണ് അത്‌ലറ്റിക്കോ മാഡ്രിഡ് താരം നേടിയത്.
മത്സരം 41 ാം മിനിറ്റിലെത്തിയപ്പോൾ എയ്ഞ്ചൽ ഡി മരിയയുടെ ഉശിരൻ ലോംഗ് റേഞ്ചർ ഫ്രഞ്ച് പ്രതിരോധം കീറി മുറിച്ചു വലയ്ക്കുള്ളിൽ. എവർ ബനേഗ യുടെ അസിസ്റ്റ്.
ആദ്യ പകുതിയിൽ മൂന്ന് മഞ്ഞക്കാർഡാണ് അർജന്റീനയ്ക്ക് ലഭിച്ചത്.
രണ്ടാം പകുതിയിൽ തുടക്കത്തിലേ അർജന്റീന ഗോൾ സ്വന്തമാക്കി ലീഡ് നേടി. മെസിയുടെ ഷോട്ട് ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു മർക്കാഡോ. 57-ാം മിനിറ്റിൽ ഫ്രാൻസ് തിരിച്ചടിച്ചു സമ നില നേടി. ബെഞ്ചമിൻ പവാർഡിലൂടെയാണ് ഫ്രാൻസ് സ്കോർ നില 2 – 2 ആക്കിയത്.
പിന്നീട് എപ്പോൾ വേണമെങ്കിൽ വേണേലും ഗോൾ നേടാമെന്ന അവസ്ഥ. എംബാപ്പെയുടെ അവതാരമായിരുന്നു പിന്നീട്.
നാലു മിനിറ്റിനുള്ളിൽ 2 ഗോളുകൾ നേടിക്കൊണ്ട് ഈ 19കാരൻ ഫ്രാൻസിന്റെ ജയമുറപ്പിച്ചു.
എന്നാൽ കളിയുടെ ഇഞ്ചുറി ടൈമിൽ മെസിയുടെ പാസിൽ അഗ്യൂറോ തോൽവിയുടെ ആഘാതം കുറച്ചു.
മുഖ്യ സ്‌ട്രൈക്കര്‍മാരായ സെര്‍ജിയോ അഗ്യൂറോ, ഗോണ്‍സാലോ ഹിഗ്വയ്ന്‍ എന്നിവരെ പുറത്തിരുത്തി അര്‍ജന്റീന ആദ്യ ഇലവനെ പ്രഖ്യാപിച്ചു. ഈ ലോകകപ്പില്‍ അര്‍ജന്റീന ഇതുവരെ ഉപയോഗിക്കാത്ത 4-3-3 എന്ന ഫോര്‍മേഷനാണ് പരിശീലകന്‍ ഹോര്‍ഗെ സാംപോളി പരീക്ഷിക്കുന്നത്. ് കൂടുതല്‍ ആസ്വദിച്ച് കളിക്കാനാകുന്ന ഫാള്‍സ് നയനിലാണ് മെസിയെ സാംപോളി നിയോഗിച്ചിട്ടുള്ളത്.
ഡി മരിയ, പാവോണ്‍ എന്നിവരെ വിങ്ങര്‍മാരാക്കിയാണ് ഫോര്‍മേഷന്‍. അര്‍മാനി കാക്കുന്ന അര്‍ജന്റീന പോസ്റ്റില്‍ ടാഗ്ലിയാഫികോ, റോഹോ, ഒറ്റമെന്റി, മെര്‍കാഡോ എന്നിവര്‍ക്കാണ് പ്രതിരോധ ചുമതല. മഷറാനോ സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായായും എന്‍സെ പെരസ് ബെനേഗ എന്നിവര്‍ ഇടത് വലത് മിഡ്ഫീല്‍ഡര്‍മാരായും കളിക്കും. ഫ്രാന്‍സിന്റെ മുന്നേറ്റനിരയുടെ മുനയൊടിക്കാനായി പ്രതിരോധത്തിന് ഊന്നല്‍ നല്‍കിയാണ് സാംപോളി പുതിയ പരീക്ഷണം നടത്തുന്നത്.
അതേസമയം, 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ഫ്രാന്‍സ് ഇറങ്ങുന്നത്. ജിറൗഡ്, ഗ്രീസ്മാന്‍, മെറ്റിയൂഡി, എംബാപ്പെ സഖ്യം മുന്‍നിര നയിക്കുന്ന ഫ്രാന്‍സിന് കാന്റെയും പോഗ്ബയും മിഡ്ഫീല്‍ഡില്‍ നിന്നും പന്തെത്തിക്കും. പവാര്‍ഡ്, വരാനെ, ഉംറ്റിറ്റി, ഹെര്‍ണാണ്ടസ് എന്നിവരാണ് പ്രതിരോധം. ലോറിസ് ഗോള്‍വല കാക്കും.
Picture courtesy: www.fifa.com
Argentina vs France prequarter
Continue Reading
You may also like...
Related Topics:FIFA World Cup 2018, worldcup football