Connect with us

ആ നിമിഷം എനിക്ക് തോന്നി ഇത് വേറൊരാളല്ല, ജീവിതത്തിലേക്ക് ചേര്‍ത്തു പിടിക്കേണ്ട മനുഷ്യനാണ് ദാ, അരികില്‍ ഇരിക്കുന്നത്; ഭര്‍ത്താവിനെ കുറിച്ച് അമല പോള്‍

Actress

ആ നിമിഷം എനിക്ക് തോന്നി ഇത് വേറൊരാളല്ല, ജീവിതത്തിലേക്ക് ചേര്‍ത്തു പിടിക്കേണ്ട മനുഷ്യനാണ് ദാ, അരികില്‍ ഇരിക്കുന്നത്; ഭര്‍ത്താവിനെ കുറിച്ച് അമല പോള്‍

ആ നിമിഷം എനിക്ക് തോന്നി ഇത് വേറൊരാളല്ല, ജീവിതത്തിലേക്ക് ചേര്‍ത്തു പിടിക്കേണ്ട മനുഷ്യനാണ് ദാ, അരികില്‍ ഇരിക്കുന്നത്; ഭര്‍ത്താവിനെ കുറിച്ച് അമല പോള്‍

തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് അമല പോള്‍. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച അമല പോള്‍ പിന്നീട് തമിഴിലേക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ് അമല പോള്‍ താരമായി മാറുന്നത്. അധികം വൈകാതെ തന്നെ തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി അമല പോള്‍ മാറി. പിന്നീട് താരം മലയാളത്തിലേക്കും തിരിച്ചു വന്നു.

മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം അമല പോള്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അമല പോള്‍. താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകള്‍ വൈറലായി മാറാറുണ്ട്. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലേക്കും ചുവടു വച്ചിരിക്കുകയാണ് അമല പോള്‍. കരിയറിലും ജീവിതത്തിലുമെല്ലാം ഒരുപാട് ഉയര്‍ച്ച താഴ്ചകളിലൂടെയും അമലയ്ക്ക് കടന്നു പോകേണ്ടി വന്നിട്ടുണ്ട്.

ഇക്കഴിഞ്ഞ നവംബറിലായിരുന്നു അമല പോളിന്റെയും ജഗദ് ദേശായുടെയും വിവാഹം. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞതും താന്‍ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് അറിയിച്ചിരുന്നു. പിന്നീട് ഇങ്ങോട്ട് ഭര്‍ത്താവിനൊപ്പമുള്ള മനോഹര നിമിഷങ്ങളെ കുറിച്ചും, ഗര്‍ഭകാലം എങ്ങനെയൊക്കെ ആസ്വദിക്കുന്നു എന്നതിനെ കുറിച്ചും അടിക്കടി താരം പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ തന്റേയും ജഗതിന്റേയും പ്രണയ കഥ പങ്കുവെക്കുകയാണ് അമല പോള്‍ ഇപ്പോള്‍. ഒരു അഭിമുഖത്തിലാണ് അമലയും ജഗതും തങ്ങളുടെ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ചും പ്രണയത്തെക്കുറിച്ചും സംസാരിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഗോവയിലേക്കുള്ള കുടുംബവുമൊത്തുള്ള അവധിക്കാല യാത്രയിലാണ് ജഗിനെ കാണുന്നത്. ഞങ്ങള്‍ താമസിച്ചിരുന്ന വില്ല ജഗിന്റേതായിരുന്നു. ആ പരിചയം സൗഹൃദമായി. അപ്പോഴേക്കും രണ്ടു പേര്‍ക്കും അതിനുമേലെ ഒരിഷ്ടം പരസ്പരം തോന്നിത്തുടങ്ങിയിരുന്നു. രണ്ടാളും ആഗ്രഹിക്കുന്ന തരം പങ്കാളികളാണു ഞങ്ങളെന്നു തോന്നി എന്നാണ് അമല പോള്‍ പറയുന്നത്.

എന്റെ വീട്ടിലും വിവാഹാലോചനകള്‍ നോക്കുന്നുണ്ടായിരുന്നു. ആദ്യം കണ്ടപ്പോഴേ പ്രൊപ്പോസ് ചെയ്യാന്‍ തോന്നി എന്നാണ് ജഗ് പറഞ്ഞത്. ഒരുപാട് കാലമായി സിംഗിള്‍ ആയി ജീവിച്ച ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ എടുത്തുചാടിയുള്ള പ്രണയത്തോടു താല്‍പര്യമുണ്ടായിരുന്നില്ല. ഇനി എടുക്കുന്ന ഒരു തീരുമാനം ശരിയായിരിക്കണം എന്നു നിര്‍ബന്ധമുണ്ടായിരുന്നുവെന്നും അമല പറയുന്നു.

മമ്മിയോടും ഞാന്‍ പറഞ്ഞിരുന്നു ഇനി ഒരു വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ ആറു മാസമോ ഒരു വര്‍ഷമോ ഡേറ്റ് ചെയ്തിട്ടേ തീരുമാനമെടുക്കൂ എന്ന്. പക്ഷെ നമ്മള്‍ വിചാരിക്കും പോലെയല്ലല്ലോ കാര്യങ്ങള്‍. എന്നേയും ജഗിനേയും തമ്മില്‍ അടുപ്പിക്കുന്ന അദൃശ്യശക്തി ഞങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അതാണു ബ്ലെസിയേട്ടന്‍ പറഞ്ഞ ജീവിതത്തിന്റെ സൗന്ദര്യം എന്നാണ് താരം പറയുന്നത്.

മറ്റൊരു വില്ലയില്‍ നിന്നും നിന്നും ചെക്ക് ഔട്ട് ചെയ്ത് അമലയും കുടുംബവും എന്റെ വില്ലയിലേക്ക് കാറില്‍ വന്നിറങ്ങുമ്പോഴാണു ഞാന്‍ അമലയെ ആദ്യം കണ്ടത്. ഞാനും അപ്പോള്‍ കാറില്‍ നിന്നിറങ്ങുകയായിരുന്നു. ഉറക്കക്ഷീണത്തില്‍ പിങ്ക് ടീഷര്‍ട്ടും ജീന്‍സും കൂളിങ് ഗ്ലാസുമൊക്കെയായി ലേസി ലുക്കിലായിരുന്നു കക്ഷി. ആ നിമിഷം മനസില്‍ ഒരിഷ്ടം തോന്നി. ആദ്യമായി നേരില്‍ കണ്ടയാളെ വീണ്ടും കാണണമെന്ന് തോന്നുന്ന ഫീല്‍ എന്നാണ് ജഗത് പറയുന്നത്.

പരിചയപ്പെട്ടു കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ ഞാനും ജഗും ഒന്നിച്ചൊരു പാര്‍ട്ടിയില്‍ പങ്കെടുത്തു. എല്ലാവരും ആഘോഷിക്കുമ്പോള്‍ ഞങ്ങള്‍ അതിലൊന്നും പങ്കെടുക്കാതെ പുലരുവോളം സംസാരിച്ചിരുന്നു. പരസ്പരം തുറന്ന് പറഞ്ഞു. ഒരു ഘട്ടത്തില്‍ തന്റെ ജീവിതത്തിലെ ഒരു മോശം അനുഭവം പറയേ ജഗ് പൊട്ടിക്കരഞ്ഞു. ആ നിമിഷം എനിക്ക് തോന്നി ഇത് വേറൊരാളല്ല, ജീവിതത്തിലേക്ക് ചേര്‍ത്തു പിടിക്കേണ്ട മനുഷ്യനാണ് ദാ, അരികില്‍ ഇരിക്കുന്നത്. ജീവിതത്തില്‍ ആദ്യമായാണ് അങ്ങനൊരു നിമിഷം എന്നും അമല പോള്‍ കൂട്ടിച്ചേര്‍ക്കുന്നു.

അമലയുടെ രണ്ടാം വിവാഹമാണിത്. 2014 ല്‍ സംവിധായകന്‍ എ.എല്‍. വിജയുമായാണ് അമലയുടെ ആദ്യ വിവാഹം നടക്കുന്നത്. നാല് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ അധികം വൈകാതെ ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2017ല്‍ ഇവര്‍ വിവാഹമോചിതരാവുകയും ചെയ്തു.

More in Actress

Trending