Connect with us

ആരോപണങ്ങളൊക്കെ വെള്ളത്തിൽ! അമല പോൾ പ്രതിഫലം തിരികെ നൽകി !

Tamil

ആരോപണങ്ങളൊക്കെ വെള്ളത്തിൽ! അമല പോൾ പ്രതിഫലം തിരികെ നൽകി !

ആരോപണങ്ങളൊക്കെ വെള്ളത്തിൽ! അമല പോൾ പ്രതിഫലം തിരികെ നൽകി !

വൻ വിവാദങ്ങളെ തുടർന്നാണ് അമല പോളിന്റെ ആടൈ തിയേറ്ററുകളിൽ എത്തിയത്. വലിയ പ്രതിഷേധങ്ങളായിരുന്നു ചിത്രത്തിനെതിരെ ഉയർന്നത്. രാവിലെയും ഉച്ചയ്ക്കും ചില തിയേറ്ററുകളില്‍ പ്രദശനം തടഞ്ഞുവച്ചിരുന്നെങ്കിലും വൈകുന്നേരത്തോടെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച്‌, 700 തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു.

അമല പോളിന്റെ നഗ്നതാ പ്രദര്‍ശനമായിരുന്നു ചിത്രം വിവാദമാകാന്‍ കാരണം. നഗ്നത കാണിച്ച്‌ സിനിമയ്ക്ക് പ്രചരണം നേടുന്നു എന്നും, അമല പോള്‍ പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി മാത്രമാണ് ഇത്തരം സിനിമകള്‍ ചെയ്യുന്നത് എന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

സാമൂഹിക പ്രവർത്തകയും രാഷ്ട്രീയ പ്രവർത്തകരുമൊക്കെ അമല പോളിനെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോൾ പക്ഷെ വാർത്തകളിൽ നിറയുന്നത് അമല പോൾ ചിത്രത്തിന് കൈപ്പറ്റിയ തുക തിരികെ നൽകിയതാണ്.

പ്രശസ്ത ട്രേഡ് അനലിസ്റ്റായ ശ്രീധരന്‍ പിള്ളയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ അമല ചെയ്ത ഈ പ്രവൃത്തി പലരു പ്രശംസിക്കുന്നുണ്ട്അതേ സമയം ആടൈ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിയ്ക്കുന്നത്. ഈ ചിത്രം അമലയുടെ ടേണിങ് പോയിന്റ് ആയിരിക്കും എന്നുള്ള വിലയിരുത്തലുകളുമുണ്ട്.

ആടൈ സിനിമയിലെ നഗ്ന രംഗങ്ങള്‍ തമിഴ് യുവാക്കളെ മോശമായി സ്വാധീനിക്കുമെന്നും ഇത് സ്ത്രീകൾക്കെതിരായ ലൈംഗിക ആക്രമണങ്ങൾ വർധിക്കാൻ ഇടയാക്കുമെന്നും പ്രിയ പറഞ്ഞു. 

”ഈ സിനിമയുടെ ടീസറും പോസ്റ്ററും കണ്ട് പെൺകുട്ടികൾ തന്നെ ഞെട്ടിപ്പോയിരുന്നു. ചിത്രം നാളെ റിലീസിനു തയാറെടുക്കുകയാണ്. അതിന് മുന്നോടിയായി ചിത്രത്തിനെതിരെ ഡിജിപിക്ക് ഞങ്ങൾ പരാതി നൽകി. നഗ്നത ഉപയോഗപ്പെടുത്തി ഈ ചിത്രം പ്രചാരണം ചെയ്യരുതെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. നഗ്നത എന്ന വാക്ക് ഉപയോഗിച്ചാണ് ഇവർ ഈ സിനിമ ഇതുവരെ പ്രമോട്ട് ചെയ്തത്. വെറും കച്ചവട ലാഭത്തിനായി പെൺകുട്ടികളെ മുഴുവൻ ഇവർ മോശമായി ചിത്രീകരിക്കുകയാണ്. അതിനെതിരെ നടപടി എടുക്കുകയാണ് ഞങ്ങളുടെ ആവശ്യം. വിതരണക്കാരെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇനി പുറത്തിറങ്ങുന്ന ടീസറുകളിലോ പോസ്റ്ററുകളിലോ നഗ്നരംഗങ്ങൾ ഉപയോഗിക്കരുതെന്നും അവർ അത് ചെയ്യില്ലെന്നും ഞങ്ങൾക്ക് ഉറപ്പു നൽകിയിട്ടുണ്ട്.

അമലയുടെ ആ നഗ്നരംഗം ചിത്രത്തില്‍ നിന്നും ഇനി നീക്കാൻ കഴിയില്ല. കാരണം സെൻസർ ബോർഡ് ആ രംഗത്തിനു എ സർട്ടിഫിക്കറ്റ് നൽകി കഴിഞ്ഞു. കുട്ടികളെപോലും വഴിതെറ്റിക്കുന്ന രീതിയിലുള്ള പോസ്റ്ററുകളും ടീസറുകളുമാണ് സിനിമയുടേതായി ഇതുവരെ പുറത്തിറങ്ങിയത്.

തമിഴിൽ നല്ല കഥാപാത്രങ്ങൾ മാത്രം തിരഞ്ഞെടുത്ത് അഭിനയിച്ച നടിയാണ് അമല പോൾ. നമ്മുടെ മനസ്സിലും അവർക്ക് അങ്ങനെയൊരു സ്ഥാനമാണ്. അങ്ങനെയുള്ള നടി ഇത്തരമൊരു സിനിമയിൽ അഭിനയിച്ചതിന്റെ കാരണമെന്താണ്. പബ്ലിസിറ്റിക്കു വേണ്ടി മാത്രമാണ് അമല ഈ ചിത്രത്തിൽ അഭിനയിച്ചത്. ലോകം മുഴുവൻ ഇനി ഈ ചിത്രത്തെപറ്റി ചർച്ച ചെയ്യും. അതാണ് അവരുെട ലക്ഷ്യവും.

തമിഴ് സംസ്കാരത്തെപറ്റി യാതൊന്നും അറിയാത്ത നടിയാണ് അമല. അവർ മറ്റൊരു സംസ്ഥാനത്തു നിന്നുമാണ് ഇവിടെ വരുന്നത്. തമിഴ് പെൺകുട്ടികളെപറ്റിയും അവർക്ക് അറിയില്ല. പണത്തിനു വേണ്ടിയും കച്ചവടത്തിനുവേണ്ടിയും അമല എന്തും ചെയ്യും. ആടൈ പോസ്റ്റർ കാണുന്ന പത്തുവയസ്സുകാരന്റെ ചിന്ത എന്താകും. ഇതാണ് ഞങ്ങൾ എതിര്‍ക്കുന്നത്.

തന്റെ നഗ്നത മറയ്ക്കാൻ പതിനഞ്ച് പുരുഷന്മാർ സഹായത്തിന് ഉണ്ടായിരുന്നുവെന്ന് അമല പോൾ പറയുകയുണ്ടായി. ഇത്തരം പ്രസ്താവനകളെ അവഗണിക്കണം. പതിനഞ്ച് പേരെ ഭർത്താക്കന്മാരായി കണ്ടെന്നായിരുന്നു നടി പറഞ്ഞത്. മാത്രമല്ല പാഞ്ചാലിയെക്കുറിച്ചും നടി പറയുകയുണ്ടായി. പാഞ്ചാലിയെക്കുറിച്ച് പറയാൻ അവർക്ക് എന്ത് അവകാശമാണ് ഉള്ളത്”- പ്രിയ പറഞ്ഞു. 

amala paul aadai movie controversy

More in Tamil

Trending

Recent

To Top