Connect with us

നവനീതിനൊപ്പം ലണ്ടനിലേയ്ക്ക് പറന്ന് മാളവിക ജയറാം; കണ്ണ നിറഞ്ഞ് ജയറാമും പാര്‍വതിയും

Malayalam

നവനീതിനൊപ്പം ലണ്ടനിലേയ്ക്ക് പറന്ന് മാളവിക ജയറാം; കണ്ണ നിറഞ്ഞ് ജയറാമും പാര്‍വതിയും

നവനീതിനൊപ്പം ലണ്ടനിലേയ്ക്ക് പറന്ന് മാളവിക ജയറാം; കണ്ണ നിറഞ്ഞ് ജയറാമും പാര്‍വതിയും

ഈ മാസം മെയ് മൂന്നിനായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാമെന്ന ചക്കിയുടെ വിവാഹം. സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹശേഷം പ്രേക്ഷകരും സിനിമ പ്രേമികളും, മാധ്യമങ്ങളും ഒന്നടങ്കം ആഘോഷിച്ച വിവാഹം ആയിരുന്നു മാളവികയുടേത്. ഒരാഴ്ചയോളം നീണ്ടു നിന്ന ആഘോഷങ്ങളായിരുന്നു മാളവികയുടേത്. മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകള്‍, മന്ത്രിമാര്‍, ഗവര്‍ണര്‍, സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖര്‍ എന്നിവരെല്ലാം ചടങ്ങിനെത്തിയിരുന്നു.

ഇപ്പോഴിതാ വീണ്ടും മാളവികയുടെ വിശേഷമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. വിവാഹത്തിന് മുമ്പ് പഠനശേഷം വിദേശത്തേയ്ക്ക് ജോലി ചെയ്യാന്‍ പോകാനിരിക്കുകയായിരുന്നു മാളവിക. എന്നാല്‍ വിവാഹശേഷം ആകാം വിദേശത്തേയ്ക്കുള്ള യാത്ര എന്നായിരുന്നു ജയറാമിന്റെ നിര്‍ദ്ദേശം. പാലക്കാട് സ്വദേശിയാണെങ്കിലും യുകെയില്‍ ചാറ്റേര്‍ഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് മാളവികയുടെ ഭര്‍ത്താവ് നവനീത് ഗിരീഷ്.

നവനീത് ജനിച്ച് വളര്‍ന്നത് എല്ലാം ബുഡാപ്പെസ് എന്ന സ്ഥലത്താണ്. അതിനുശേഷം പഠിച്ചത് ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ എന്ന സ്ഥലത്തും. ഇപ്പോള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായിട്ടും സൈബര്‍ വിങ്ങിന്റെ സെക്യൂറിറ്റി വിങ് ഹെഡായും വര്‍ക്ക് ചെയ്യുകയാണ് അദ്ദേഹം. അതുകാണ്ടു തന്നെ വിവാഹശേഷം ലണ്ടനിലേയ്ക്ക് മാളവിക പോകുമെന്ന് നേരത്തെ തന്നെ ആരാധകര്‍ കരുതിയിരുന്നു.

ഇപ്പോള്‍ അത് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. മകളെ പിരിഞ്ഞിരിക്കുന്നത് ഏറെ വിഷമത്തോടെയാണെങ്കിലും ജയറാമും പാര്‍വതിയും എയര്‍പോര്‍ട്ടിലെത്തി മാളവികയെ യാത്രയാക്കിയെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. വിവാഹത്തിന് തന്നെ മകളെ വിവാഹവേഷത്തില്‍ കണ്ടപ്പോഴും നവനീതിന്റെ കൈ പിടിച്ച് ഏല്‍പ്പിക്കുമ്പോഴും സാധാരണ ഒരു അച്ഛനെപ്പോലെ തന്നെ ജയറാമിന്റെയും കണ്ണുകളും സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.

ഇപ്പോള്‍ പൊന്നുമോളേ വിട്ടു പിരിയുന്ന വിഷമത്തിലാണെങ്കിലും സന്തോഷത്തോടെ തന്നെ ഇരുവരും തങ്ങളുടെ ചക്കിയെ ലണ്ടനിലേയ്ക്ക് യാത്രയാക്കിയിരിക്കുകയാണ്. ചക്കിയുടെ മാതാപിതാക്കള്‍ക്കൊപ്പം നവനീതിന്റെ അച്ഛനും അമ്മയും എത്തിയിരുന്നു. ഇരു കുടുംബങ്ങളും ചേര്‍ന്നാണ് തങ്ങളുടെ മക്കളെ സന്തോഷത്തോടെ യാത്രയാക്കിയത്. ചിത്രങ്ങളടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഗുരുവായൂര്‍ വെച്ചായിരുന്നു മാളവികയുടെ വിവാഹം. വളരെ ലളിതമായി നടന്ന ചടങ്ങില്‍ ജയറാമും പാര്‍വതിയും കാളിദാസും കാളിദാസിന്റെ ഭാവി വധു തരിണിയും സുരേഷ് ഗോപിയും ഭാര്യയും ഉള്‍പ്പെടെ വളരെ കുറച്ച് പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അച്ഛന്‍ ജയറാമിന്റെ മടിയിലിരുത്തിയാണ് മാളവികയുടെ കഴുത്തില്‍ വരന്‍ നവനീത് താലികെട്ടിയത്. ചുവപ്പ് നിറത്തിലുള്ള പട്ടുസാരിയാണ് ഗുരുവായൂരില്‍ വച്ച് നടന്ന ചടങ്ങുകള്‍ക്കായി മാളവിക തിരഞ്ഞെടുത്തത്. തമിഴ് സ്‌റ്റൈലിലുള്ള മടിസാര്‍ രീതിയിലാണ് സാരി ഡ്രേപ്പ് ചെയ്തത്.

ആഡംബരത്തിന് കുറവില്ലായിരുന്നുവെങ്കിലും വലിച്ചുവാരി ആഭരണം അണിഞ്ഞല്ല ജയറാമിന്റെ ചക്കി വിവാഹത്തിന് ഒരുങ്ങി എത്തിയത് എന്നത് ആരാധകരെയും അത്ഭുതപ്പെടുത്തി. പ്രീവെഡ്ഡിങ് ഫങ്ഷനും റോയല്‍ സ്‌റ്റൈലിലാണ് മകള്‍ക്കായി ജയറാം നടത്തിയത്. ഫംങ്ഷനുകളിലെല്ലാം ആക്‌സസറീസിന്റെ കാര്യത്തിലും മിതത്വം പാലിക്കാന്‍ മാളവിക ശ്രമിച്ചിരുന്നു.

മാളവികയുടെ മേക്കപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സെലിബ്രിറ്റി വികാസ് ആണ് മാളവികയെ അണിയിച്ചൊരുക്കിയത്. സ്‌കിന്‍ വിസിബിള്‍ മേക്കപ്പാണ് മാളവികയക്ക് ചെയ്തത്. ഇപ്പോഴത്തെ ട്രെന്റാണ് അത്. സ്‌കിന്‍ കാണാന്‍ പറ്റുന്ന രീതിയിലാണ് ഈ മേക്കപ്പ്. ഐ മേക്കപ്പ് പോലും ബ്ലെന്‍ഡ് ചെയ്ത് സ്വന്തം കണ്ണ് പോലെയാണ് ചെയ്യുന്നത്. സ്‌കിന്നുമായി ഏറ്റവും യോജിച്ച് പോകുന്ന രീതിയാണ് ഈ മേക്കപ്പ്.

More in Malayalam

Trending

Recent

To Top