Connect with us

അത്തരത്തില്‍ ബോളിവുഡിലൊരു രാഷ്ട്രീയം ഉണ്ട്; വീണ്ടും വൈറലായി ഐശ്വര്യ റായുടെ വാക്കുകള്‍

Malayalam

അത്തരത്തില്‍ ബോളിവുഡിലൊരു രാഷ്ട്രീയം ഉണ്ട്; വീണ്ടും വൈറലായി ഐശ്വര്യ റായുടെ വാക്കുകള്‍

അത്തരത്തില്‍ ബോളിവുഡിലൊരു രാഷ്ട്രീയം ഉണ്ട്; വീണ്ടും വൈറലായി ഐശ്വര്യ റായുടെ വാക്കുകള്‍

സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്‌പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ല്‍ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്ത താരം തമിഴ് സിനിമയിലൂടെയാണ് ക്യമറയ്ക്ക് മുന്നിലെത്തുന്നത്. മണിരത്‌നം സംവിധാനം ചെയ്ത ഇരുവറിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പര്‍ നായികയായി വളരുകയുമായിരുന്നു.

എന്നാല്‍ നടിയ്ക്ക് ചില ദുരനുഭവങ്ങളും നേരിടേണ്ടതായി വന്നിട്ടുണ്ട്. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാനുമായിട്ടുണ്ടായിരുന്ന പ്രണയത്തില്‍ നിന്ന് വേര്‍പിരിഞ്ഞതിന് ശേഷം വളരെ മോശമായ അനുഭവങ്ങളും നടിയ്ക്ക് നേരിടേണ്ടതായി വന്നിരുന്നു. എന്നാല്‍ അവിടെ നിന്നും തിരിച്ചെത്തി തന്റെ സ്ഥാനം ഉറപ്പിക്കാന്‍ നടിയ്ക്കായി. ഇപ്പോള്‍ അഭിഷേക് ബച്ചന്റെ ഭാര്യയായി, ബച്ചന്‍ കുടുംബത്തിലെ മരുമകളായി ജീവിക്കുകയാണ് താരം.

എന്നാല്‍ മുന്‍പൊരു അഭിമുഖത്തില്‍ തനിക്ക് അഭിമുഖീകരിക്കേണ്ടി വന്ന വൃത്തികെട്ട അനുഭവങ്ങളെ പറ്റി ഐശ്വര്യ പറഞ്ഞ കാര്യങ്ങള്‍ ആണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്. വീര്‍ സര പോലുള്ള വലിയ ബാനറിലുള്ള സിനിമകളില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെ കുറിച്ചാണ് നടി സംസാരിച്ചത്. വീര്‍ സാര എഴുതിയത് ഐശ്വര്യയ്ക്ക് വേണ്ടിയാണോ? അതുപോലെ ഷാരൂഖ് ഖാനൊപ്പം അഞ്ച് സിനിമകള്‍ ചെയ്യാനിരുന്നെങ്കിലും അതെല്ലാം നഷ്ടപ്പെട്ടതിനെ കുറിച്ചുമാണ് അവതാരക ഐശ്വര്യയോട് ചോദിച്ചത്.

‘അതെ, ഞങ്ങള്‍ ഒരുമിച്ച് രണ്ട് സിനിമകള്‍ ചെയ്യുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്ന സമയമുണ്ടായിരുന്നു. ഒരുമിച്ച് ചെയ്യാന്‍ നോക്കിയെങ്കിലും അത് ഒരിക്കലും സംഭവിച്ചില്ല, എന്തുകൊണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ചാല്‍ത്തെ ചാല്‍ത്തെ എന്ന സിനിമയില്‍ നിന്ന് പുറത്തായതില്‍ ഷാരൂഖ് ഖാന്‍ ഖേദിക്കുന്നുവെന്നും അത് തന്റെ വ്യക്തിജീവിതത്തില്‍ ഇടപെട്ടതിനാലാണെന്നും നടി കൂട്ടിച്ചേര്‍ത്തു. ഷാരൂഖിന്റെ പ്രസ്താവയ്ക്ക് മറുപടി പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഐശ്വര്യ പറഞ്ഞത്.

അത്തരത്തില്‍ ബോളിവുഡിലൊരു രാഷ്ട്രീയം ഉണ്ടെന്നായിരുന്നു നടി പറഞ്ഞ് വെച്ചത്. എന്നാല്‍ സിനിമയില്‍ നിന്ന് അങ്ങനെ പുറത്ത് പോയത് എങ്ങനെയാണെന്ന് എനിക്ക് അറിയില്ല. അതൊന്നും തന്റെ തീരുമാനമല്ലായിരുന്നു. ഇത്തരം കഠിനമായ തീരുമാനങ്ങള്‍ എന്നെ ആശയക്കുഴപ്പത്തിലാകുകയും വേദനിപ്പിക്കുകയും ചെയ്തിരുന്നു എന്നും ഐശ്വര്യ പറയുന്നു.

അന്ന് ഐശ്വര്യയ്ക്ക് പകരം പ്രീതി സിന്റയണ് വീര്‍ സാര എന്ന ചിത്രത്തില്‍ നായികയായി അഭിനയിപ്പിച്ചത്. അതുപോലെ ഐശ്വര്യയെ പുറത്താക്കിയതിന് ശേഷം ചല്‍ത്തെ ചല്‍ത്തെ എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്റെ നായികയായി റാണി മുഖര്‍ജി എത്തുകയും ചെയ്തു. ഇന്ന് ഐശ്വര്യ റായി ബോളിവുഡിലെ ഏറ്റവും ശക്തയായ സ്ത്രീയായിട്ടാണ് ആരാധകര്‍ വാഴ്ത്തുന്നതെങ്കിലും അവഗണനകള്‍ നേരിടേണ്ടി വന്നൊരു കാലം നടിയ്ക്ക് ഉണ്ടായിരുന്നു.

അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹം കഴിഞ്ഞതോട് കൂടിയാണ് ഐശ്വര്യ റായി അഭിനയത്തില്‍ നിന്നും നീണ്ട ഇടവേളകള്‍ എടുത്തത്. ഇടയ്ക്ക് അഭിനയത്തിലേക്ക് തിരിച്ച് വന്നെങ്കിലും വര്‍ഷങ്ങളുടെ ഗ്യാപ്പിലാണ് നടി അഭിനയിച്ചത്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഐശ്വര്യഅഭിഷേക് വേര്‍പിരിയലിനെ കുറിച്ചാണ് ബോളിവുഡിലെ ചര്‍ച്ചാ വിഷയം. വിവാഹ മോതിരം ധരിക്കാതെ അഭിഷേക് ബച്ചന്‍ അടുത്തിടെ ഒരു പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടതാണ് അഭ്യൂഹങ്ങളുടെ ആക്കം കൂട്ടിയത്.

പിന്നീട് ഇരുവരും ഒന്നിച്ച് പൊതുവേദികളില്‍ എത്തിയെങ്കിലും വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ ഇതുവരെയും അവസാനിച്ചിട്ടില്ല. അഭിഷേകിന്റെ അമ്മ ജയാ ബച്ചനും സഹോദരി ശ്വേതയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ഐശ്വര്യ ബച്ചന്‍ കുടുംബത്തില്‍ നിന്നും പുറത്തായതായുള്ള ചില റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം വന്നിരുന്നു. അമിതാഭ് ബച്ചനടക്കം മരുമകളില്‍ നിന്നും അകലം പാലിച്ചു നില്‍ക്കുകയാണെന്നാണ് പൊതുഇടങ്ങളിലെയും സോഷ്യല്‍ മീഡിയയിലെയും ഇവരുടെ ഇടപെടലുകള്‍ കണ്ട് ആരാധകര്‍ പറയുന്നത്. ഇതെല്ലാം കാരണം ഇവരുടെ വിവാഹമോചനത്തിലേക്കാണ് സോഷ്യല്‍ മീഡിയ വിരല്‍ചൂണ്ടുന്നത്.

അതേസമയം, അമിതാഭ് ബച്ചന്‍ മകള്‍ ശ്വേതയ്ക്ക് ബംഗ്ലാവ് ‘പ്രതീക്ഷ’ എഴുതി നല്‍കിയതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കുടുംബ സ്വത്തായ ഇത് മകള്‍ക്ക് മാത്രം ബച്ചന്‍ എഴുതി നല്‍കിയത് കുടുംബത്തിലെ പ്രശ്‌നങ്ങള്‍ കാരണമാണ് എന്നാണ് ചില ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്. തന്റെ വിവാഹം അടക്കം നടന്ന പ്രതീക്ഷയില്‍ മരുമകള്‍ ഐശ്വര്യയ്ക്ക് താല്‍പ്പര്യം ഉണ്ടായിരുന്നുവെന്നും എന്നാല്‍ അമിതാഭ് ബച്ചന്‍ ഇതൊന്നും നോക്കിയില്ലെന്നുമാണ് വിവരം.

More in Malayalam

Trending

Recent

To Top