Connect with us

ബിജെപിയ്ക്ക് വേണ്ടി തിരുവനന്തപുരത്ത് മത്സരിക്കാനിറങ്ങുന്നത് കെഎസ് ചിത്രയോ?!; പത്തനംതിട്ടയില്‍ ഉണ്ണി മുകുന്ദന്‍?; ചര്‍ച്ചായായി റിപ്പോര്‍ട്ടുകള്‍

Malayalam

ബിജെപിയ്ക്ക് വേണ്ടി തിരുവനന്തപുരത്ത് മത്സരിക്കാനിറങ്ങുന്നത് കെഎസ് ചിത്രയോ?!; പത്തനംതിട്ടയില്‍ ഉണ്ണി മുകുന്ദന്‍?; ചര്‍ച്ചായായി റിപ്പോര്‍ട്ടുകള്‍

ബിജെപിയ്ക്ക് വേണ്ടി തിരുവനന്തപുരത്ത് മത്സരിക്കാനിറങ്ങുന്നത് കെഎസ് ചിത്രയോ?!; പത്തനംതിട്ടയില്‍ ഉണ്ണി മുകുന്ദന്‍?; ചര്‍ച്ചായായി റിപ്പോര്‍ട്ടുകള്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നേട്ടമുണ്ടാക്കാനുള്ള തന്ത്രപ്പാടിലാണ് ബിജെപി. ശക്തരായ സ്ഥാനാര്‍ത്ഥികളെ ഇറക്കിയാല്‍ നേട്ടം കൊയ്യാമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. തൃശൂരില്‍ സുരേഷ് ഗോപിക്ക് ലഭിക്കുന്ന സ്വീകാര്യത ബി ജെ പിയുടെ ആത്മവിശ്വാസം വലിയ രീതിയില്‍ ഉയര്‍ത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം വിവിധ മേഖലയിലെ പ്രമുഖരേയും സ്ഥാനാര്‍ത്ഥികളാക്കാനുള്ള ആലോചനയിലാണ് ബിജെപി.

ഒളിമ്പ്യനും എംപിയുമായ പിടി ഉഷ, ഉണ്ണി മുകുന്ദന്‍ എന്നിവരെയൊക്കെയാണ് ബിജെപി പരിഗണിക്കുന്നത്. ഉഷയെ കോഴിക്കോട് മത്സരിപ്പിക്കാനാണ് ആലോചന. നേരത്തേ ശോഭാ സുരേന്ദ്രന് സീറ്റ് നല്‍കാനായിരുന്നു നീക്കം. എന്നാല്‍ ഉഷ മത്സരിച്ചാല്‍ പാര്‍ട്ടിക്ക് അതീതമായ വോട്ടുകള്‍ നേടിയെടുക്കാമെന്നാണ് ബി ജെ പി കണക്ക് കൂട്ടുന്നത്. പികെ കൃഷ്ണദാസ് അടക്കമുള്ളവര്‍ക്ക് ഉഷയ്ക്ക് വേണ്ടി രംഗത്തുണ്ട്. മത്സരിക്കാന്‍ അവര്‍ക്ക് മേല്‍ നേതാക്കള്‍ സമ്മര്‍ദ്ദം ശക്തമാക്കിയേക്കും.

പത്തനംതിട്ടയിലാണ് ഉണ്ണി മുകുന്ദന്റെ പേര് ശക്തമായി പരിഗണിക്കുന്നത്. തൃശൂരും തിരുവനന്തപുരവും പോലെ ബിജെപി പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് പത്തനംതിട്ട. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രനാണ് ഇവിടെ മല്‍സരിച്ചത്. വോട്ടുകള്‍ ഉയര്‍ത്താന്‍ സാധിച്ചെങ്കിലും മൂന്നാം സ്ഥാനത്തായിരുന്നു ബിജെപി. മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്റെ പേരാണ് ഇവിടെ ആദ്യം പരിഗണിക്കപ്പെട്ടത്.

എന്നാല്‍ ഉണ്ണി മുകുന്ദന്‍ മത്സരിച്ചാല്‍ തിരഞ്ഞെടുപ്പ് ചിത്രം തന്നെ മാറുമെന്നാണ് ബിജെപി കരുതുന്നത്. ശബരിമല ഇതിവൃത്തമായ മാളികപ്പുറം എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അയ്യപ്പന്റെ റോള്‍ അവതരിപ്പിച്ചത് വലിയ സ്വീകാര്യത നേടാന്‍ കാരണമായിരുന്നു. ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ ഇത് അനുകൂലഘടകമാണെന്നാണ് ബിജെപി കണക്കുകൂട്ടല്‍.

അതേസമയം താന്‍ മത്സരിക്കില്ലെന്നാണ് നേരത്തേ ഉണ്ണി മുകുന്ദന്‍ നിലപാടെടുത്ത്. അതിനിടെ ഗായിക കെ എസ് ചിത്രയുടെ പേരും പാര്‍ട്ടി ആലോചനകകളില്‍ വന്നിട്ടുണ്ട്. തിരുവനന്തപുരത്ത് ചിത്രയെ മത്സരിപ്പിക്കാനാണ് ആലോചന. അടുത്തിടെ അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ഗായിക രംഗത്തെത്തിയത് വിവാദത്തിന് കാരണമായിരുന്നു.

ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ചിത്ര സന്നദ്ധയായാല്‍ മത്സരിപ്പിക്കാമെന്ന ചര്‍ച്ചകള്‍ നടക്കുന്നതെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അതേസമയം ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് സമുദായത്തില്‍ സ്വാധീനമുള്ള നേതാക്കളേയും ബിജെപി പരിഗണിക്കുന്നുണ്ട്. സഭയ്ക്കുകൂടി സ്വീകാര്യരായവരെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയ്ക്ക് ശേഷം സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കൂടുതല്‍ ചിത്രം തെളിയും. പദയാത്രയുടെ സമാപനത്തോടെ കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ പാര്‍ട്ടിയില്‍ എത്തുമെന്നാണ് കെ സുരേന്ദ്രന്‍ വ്യക്തമാക്കിയത്.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ രാമനാമം ജപിച്ചും വിളക്ക് തെളിച്ചും ആഘോഷിക്കണം എന്ന നിര്‍ദേശത്തിന് പിന്നാലെ ഗായിക കെ എസ് ചിത്രയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന് വന്നിരുന്നത്. ചിത്രയുടെ നിലപാടിനെതിരെ സംഗീത മേഖലയില്‍ നിന്നും ഉയര്‍ന്ന ആദ്യ വിമര്‍ശനം ഗായകന്‍ സൂരജ് സന്തോഷിന്റേതായിരുന്നു.

പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത മറക്കുന്നുവെന്നും എത്രയെത്ര കെ എസ് ചിത്രമാര്‍ തനി സ്വരൂപം കാട്ടാന്‍ ഇരിക്കുന്നുവെന്നുമായിരുന്നു സോഷ്യല്‍ മീഡിയയിലിലൂടെയുള്ള സൂരജിന്റെ പ്രതികരണം. ഇതിന് പിന്നാലെ സൂരജിനെതിരേയും വ്യാപക സൈബര്‍ ആക്രമണമാണ് സൂരജിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ നടന്നത്. എന്നാല്‍ എത്ര സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നാലും കെഎസ് ചിത്രക്കെതിരായ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നാണ് സൂരജും പറഞ്ഞിരുന്നത്.

ഈ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് വീണ്ടും ചിത്രയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. മത്സരിക്കാന്‍ സമ്മതം മൂളിയില്ലെങ്കില്‍ പോലും കടുത്ത സൈബര്‍ ആക്രമണം തുടരുന്നുണ്ട്. ഇത്രയ്ക്ക് വേണ്ടീയിരുന്നില്ല, ഞങ്ങളുടെ ചിത്ര ഇങ്ങനല്ല, എങ്ങനെ തോന്നി മലയാളികളെ ചതിക്കാന്‍, ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല. ചിത്രയ്ക്ക് ഇങ്ങനെയും ഒരു മുഖമുണ്ടായിരുന്നോ!? എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

More in Malayalam

Trending