Connect with us

എന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്, അദ്ദേഹത്തോടൊപ്പം നടക്കാന്‍ ഞാന്‍ തയ്യാറാണ്; വിജയ്ക്ക് പിന്തുണയുമായി സൂപ്പര്‍ താരം; പാര്‍ട്ടിയില്‍ ചേര്‍ന്നേക്കും?

Tamil

എന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്, അദ്ദേഹത്തോടൊപ്പം നടക്കാന്‍ ഞാന്‍ തയ്യാറാണ്; വിജയ്ക്ക് പിന്തുണയുമായി സൂപ്പര്‍ താരം; പാര്‍ട്ടിയില്‍ ചേര്‍ന്നേക്കും?

എന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്, അദ്ദേഹത്തോടൊപ്പം നടക്കാന്‍ ഞാന്‍ തയ്യാറാണ്; വിജയ്ക്ക് പിന്തുണയുമായി സൂപ്പര്‍ താരം; പാര്‍ട്ടിയില്‍ ചേര്‍ന്നേക്കും?

ഈ മാസം ആദ്യമായിരുന്നു വിജയ് തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത്. 2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുമെന്നും താരം വ്യക്തമാക്കി കഴിഞ്ഞു. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ നിരവധി താരങ്ങളും താരങ്ങളും വിജയ്ക്ക് ആശംസകള്‍ അറിയിച്ചു. ഇപ്പോഴിതാ മറ്റൊരു താരം കൂടി വിജയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ്.

സമുദ്രക്കനിയാണ് വിജയ്ക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്. ഒരു പരിപാടിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ മാധ്യമപ്രവര്‍ത്തകര്‍ സമുദ്രക്കനിയോട് ദളപതി വിജയ് പുതുതായി രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

‘വിജയ് ഒരു നല്ല മനുഷ്യനാണ്, ഇപ്പോള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന അദ്ദേഹത്തിന് എന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്. അദ്ദേഹത്തോടൊപ്പം നടക്കാന്‍ ഞാന്‍ തയ്യാറാണ്. അദ്ദേഹം എന്നെ പ്രചാരണത്തിന് വിളിച്ചില്ലെങ്കിലും, അദ്ദേഹത്തിന്റെ വിജയത്തിനായി ഞാന്‍ ശ്രമിക്കും’ എന്നും സമുദ്രക്കനി പറഞ്ഞു.

രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ അഭിനയം നിര്‍ത്തുന്നതായും വിജയ് അറിയിച്ചിരുന്നു. ‘ദളപതി 69’ ആയിരിക്കും താരത്തിന്റെ അവസാന ചിത്രം. അവസാന ചിത്രം സംവിധാനം ചെയ്യുന്നത് സംവിധാനം കാര്‍ത്തിക് സുബ്ബരാജായിരിക്കും എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എച്ച് വിനോദായിരിക്കും ആ സംവിധായകന്‍ എന്ന് പിന്നീട് റിപ്പോര്‍ട്ടുകളുണ്ടായി.

വിജയ് നായകനാകുന്ന ദളപതി 69ന്റെ സംവിധായകനായി പരിഗണിക്കപ്പെടുന്ന പേരുകളില്‍ വെട്രിമാരനും ഉള്‍പ്പെട്ടു. ഹിറ്റ്!മേക്കര്‍ ത്രിവിക്രത്തെ വിജയ് ചിത്രത്തിന്റെ സംവിധായകനായി പരിഗണിക്കുന്നു എന്നും റിപ്പോര്‍ട്ടുണ്ടുണ്ട്.

‘രാഷ്ട്രീയം എനിക്ക് മറ്റൊരു കരിയര്‍ മാത്രമല്ല, പവിത്രമായ ഒരു ജനതയുടെ പ്രവര്‍ത്തനമാണ്, രാഷ്ട്രീയത്തിന്റെ വ്യാപ്തി മനസിലാക്കാന്‍ വളരെക്കാലമായി ഞാന്‍ അതിനായി തയ്യാറെടുക്കുകയാണ്. അതിനാല്‍ രാഷ്ട്രീയം എനിക്ക് ഒരു ഹോബിയല്ല, അതാണ് എന്റെ ഏറ്റവും ആഴത്തിലുള്ള ആഗ്രഹം.’ എന്നായിരുന്നു പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ വിജയ് വ്യക്തമാക്കിയത്

‘ഞാന്‍ ഇതിനകം ചെയ്യാമെന്ന് സമ്മതിച്ച സിനിമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തി കൂടി ചെയ്ത് തീര്‍ക്കാനുണ്ട്. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഭംഗം വരുത്താതെ, ജനസേവനത്തിനായി പൂര്‍ണ്ണമായും രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടുകൊണ്ട് തന്നെ ഇത് തീര്‍ക്കും’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More in Tamil

Trending

Recent

To Top