Connect with us

സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലേയ്ക്ക്…, വേദിയിലിരിക്കുന്ന നടിയെ കാണാന്‍ ഓടി പാഞ്ഞെത്തി ഭീമന്‍ രഘു; വൈറലായി വീഡിയോ

Malayalam

സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലേയ്ക്ക്…, വേദിയിലിരിക്കുന്ന നടിയെ കാണാന്‍ ഓടി പാഞ്ഞെത്തി ഭീമന്‍ രഘു; വൈറലായി വീഡിയോ

സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലേയ്ക്ക്…, വേദിയിലിരിക്കുന്ന നടിയെ കാണാന്‍ ഓടി പാഞ്ഞെത്തി ഭീമന്‍ രഘു; വൈറലായി വീഡിയോ

കേരളത്തിലടക്കം വലിയൊരു ആരാധക പിന്തുണയുള്ള താരമാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയില്‍ മറ്റുമായി നിരവധി പേരാണ് താരത്തെ പിന്തുടരുന്നത്. സണ്ണി ലിയോണ്‍ വീണ്ടും മലയാള സിനിമയിലേയ്ക്ക്. കേരളത്തില്‍ എത്തിയ വിവരം താരം തന്നെയാണ് വീഡിയോ പങ്കുവച്ച് അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയ സണ്ണി വിളക്ക് തെളിയിക്കുന്നതും പ്രസംഗിക്കുന്നതമാണ് വീഡിയോയില്‍.

സണ്ണിയെ കാണാന്‍ താരത്തിന്റെ മുഖമുള്ള ടീഷര്‍ട്ട് ധരിച്ച് ഓടി വരുന്ന ഭീമന്‍ രഘുവിനെയും വീഡിയോയില്‍ കാണാം. ഭീമന്‍ രഘു ഓടി വരുന്ന ദൃശ്യം പകര്‍ത്തുന്ന ക്യാമറ ടീം അടക്കമുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. തിരുവനന്തപുരത്താണ് ഷൂട്ടിംഗ് നടക്കുന്നത്.

മധുരരാജ എന്ന ചിത്രത്തിലെ ഗാനരംഗത്തിലൂടെയാണ് സണ്ണി ലിയോണ്‍ മലയാള സിനിമയിലേക്ക് എത്തുന്നത്. സണ്ണിയെ നായികയാക്കി രംഗീല എന്ന മലയാള ചിത്രം 2019ല്‍ ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും ഇതുവരെ ചിത്രം പുറത്തെത്തിയിട്ടില്ല. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടുമില്ല.

ഭീമന്‍ രഘുവിനൊപ്പം ഏത് ചിത്രത്തിലാണ് താരം അഭിനയിക്കുന്നതെന്നും വ്യക്തമല്ല. അതേസമയം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങള്‍ സണ്ണിയുടേതായി ഒരുങ്ങുന്നുണ്ട്. കൊട്ട്വേഷന്‍ ഗ്യാങ്, ഷീറോ, കൊക കോള, ഹെലെന്‍, ദ ബാറ്റില്‍ ഓഫ് ഭിമ കോറേഗന്‍, യുഐ എന്നീ ചിത്രങ്ങളാണ് സണ്ണിയുടെതായി ഒരുങ്ങുന്നത്.

More in Malayalam

Trending

Recent

To Top