Connect with us

ഷക്കീലയുടെ സിനിമയുടെ കളക്ഷൻ റെക്കോർഡ് തകർക്കാൻ ഇന്നും ഒരു മലയാള സിനിമയ്ക്ക് കഴിഞ്ഞിട്ടില്ല ! ആ കഥയുടെ കണ്ണ് തള്ളുന്ന കണക്കുകൾ നിങ്ങൾ അറിയണം

Actress

ഷക്കീലയുടെ സിനിമയുടെ കളക്ഷൻ റെക്കോർഡ് തകർക്കാൻ ഇന്നും ഒരു മലയാള സിനിമയ്ക്ക് കഴിഞ്ഞിട്ടില്ല ! ആ കഥയുടെ കണ്ണ് തള്ളുന്ന കണക്കുകൾ നിങ്ങൾ അറിയണം

ഷക്കീലയുടെ സിനിമയുടെ കളക്ഷൻ റെക്കോർഡ് തകർക്കാൻ ഇന്നും ഒരു മലയാള സിനിമയ്ക്ക് കഴിഞ്ഞിട്ടില്ല ! ആ കഥയുടെ കണ്ണ് തള്ളുന്ന കണക്കുകൾ നിങ്ങൾ അറിയണം

ഷക്കീലയെ നായികയാക്കി ആർ ജെ പ്രസാദ് സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ ഒരു സിനിമയാണ് കിന്നാരതുമ്പികൾ. 12 ലക്ഷം രൂപാ മുതൽമുടക്കി നിർമ്മിച്ച ഈ ചിത്രം പ്രദർശനശാലകളിൽ നിന്നു നാലുകോടിയോളം രൂപ വരുമാനം നേടുകയും അക്കാലത്തെ ഏറ്റവും മികച്ച വരുമാനം നേടിയ മലയാളചലച്ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തു.
ഇന്റർനെറ്റിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം ആണ് ഈ കണക്ക്. കിന്നാരത്തുമ്പിയുടെ അതായത് ലാഭ ശതമാനം അഥവാ profit percentage എന്നത് 32 33 ശതമാനം .അതായത് മുടക്കുമുതലിന്റെ 33 മടങ്ങ് അധികം ഈ സിനിമകൊണ്ട് തിരിച്ചു പിടിച്ചു.

സൂപ്പര്‍താരങ്ങള്‍ക്ക് പോലും സാധിക്കാത്തതാണ് ആ വര്‍ഷം ഷക്കീല സാധ്യമാക്കിയത്. പല സൂപ്പര്‍താര ചിത്രങ്ങളും തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ഷക്കീലയുടെ കിന്നാരത്തുമ്പികള്‍ വമ്പന്‍ ഹിറ്റായി. സാമ്പത്തിക വിജയം എന്നത് ലാഭ ശതമാനത്തിൽ നോക്കിയാൽ ഷക്കീല കേരളത്തിലെ തകർക്കപ്പെടാത്ത റെക്കോർഡിന് ഉടമ ആയിരിക്കാം. ഫാമിലി പ്രേക്ഷകർ ഇല്ലാതെ നേടിയ വിജയം. കൂടാതെ ഇന്റർനെറ്റ് പരസ്യങ്ങൾ ഇല്ലാത്ത പോസ്റ്റർ കൊണ്ട് കൊണ്ട് നേടിയ വിജയം. വാമൊഴി വഴി ആയിരുന്നു പരസ്യം. സാക്ഷരത ഉള്ളതും പുറമെ മാന്യത കാണിക്കുന്നതുമായ നാട്ടിൽ ഈ സിനിമ നേടിയ വൻ വിജയം എന്നത് പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. കാരണം പൊളിച്ചെടുക്കിയത് മലയാളിയുടെ കപട സാംസ്കാരിക ബോധത്തെ ആണ് .

ഈ സിനിമ ഒരു പ്രമുഖ മലയാളം ചാനലിൽ സംപ്രേഷണം ചെയ്തിരുന്നു.അത് പിന്നീട് വൻ വിവാദവുമായി. കാരണം അത് prime time ആയതിനാൽ ആയിരുന്നു. ഈ സിനിമ ഒരു സോഫ്റ്റ്കോർ ചലച്ചിത്രമായാണ് പ്രദർശനത്തിനെത്തിയത്. ഷക്കീലയുടെ കഥാപാത്രവുമായി ലൈംഗികബന്ധം പുലർത്തിയിരുന്ന ഗോപുവെന്ന കഥാപാത്രമായി ഹരികൃഷ്ണൻ അഭിനയിച്ചു. മയാമി പ്രൊഡക്ഷന്റെ ബാനറിൽ എ. സലിം ആണ് ചിത്രം നിർമ്മിച്ചത്. ആറ് ഇന്ത്യൻ ഭാഷകളിലേക്കു ചിത്രം മൊഴിമാറ്റം ചെയ്യപ്പെട്ടു.

ദക്ഷിണേന്ത്യൻ ചലച്ചിത്രനടിയാണ് ഷക്കീല. 1990 കളിൽ മലയാളം തമിഴ് ചിത്രങ്ങളിലൂടെയായിരുന്നു രംഗപ്രവേശം. പൂർണ്ണനാമം സി. ഷക്കീല ബീഗം എന്നാണ്. 1977-ൽ മദ്രാസിലാണ് ജനനം. Adults only ചലച്ചിത്രങ്ങളിലെ വേഷങ്ങളാണ് കൂടുതലും ചെയ്തിട്ടുള്ളത്. സിൽക് സ്മിത പ്രധാനവേഷം അവതരിപ്പിച്ച പ്ലേഗേൾസ് എന്ന തമിഴ് സിനിമയിൽ വേഷം ചെയ്തുകൊണ്ട് പതിനെട്ടാം വയസ്സിലാണ് ഷക്കീല സിനിമാ ജീവിതം തുടങ്ങുന്നത്.

ഇളമനസ്സേ കിള്ളാതെ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തോടെ മുഖ്യധാരയിൽ ശ്രദ്ധിക്കപ്പെട്ടു ഒട്ടേറെ മലയാളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. കിന്നാരത്തുമ്പികൾ, ഡ്രൈവിംഗ് സ്കൂൾ, സിസ്റ്റർ മരിയ തുടങ്ങിയതിൽ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്തരം ചിത്രങ്ങൾക്ക് പ്രേക്ഷകർ കുറഞ്ഞതോടെ ഇവർ മുഖ്യധാരാചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു തുടങ്ങി. തമിഴിലായിരുന്നു കൂടുതലും.

ഷക്കീലയുടെ സിനിമയുടെ കളക്ഷൻ റെക്കോർഡ് തകർക്കാൻ ഇന്നും ഒരു മലയാള സിനിമയ്ക്ക് കഴിഞ്ഞിട്ടില്ല ! ആ കഥയുടെ കണ്ണ് തള്ളുന്ന കണക്കുകൾ നിങ്ങൾ അറിയണംമോഹൻലാലിന്റെ ഛോട്ടാ മുംബൈ എന്ന ചിത്രത്തിലും ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. തേജാഭായി ആൻഡ് ഫാമിലി എന്ന ചിത്രത്തിലും അഭിനയിച്ചു. ഞാൻ നിങ്ങളുടെ രാത്രിയുടെ ഭാഗമായിരുന്നു എന്ന പേരിൽ ആത്മകഥയും ഷക്കീല പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാമൂഹിക പ്രവർത്തനത്തിലും ജീവകാരുണ്യ പ്രവർത്തനത്തിലും ഷക്കീല ഏറെ സജീവമാണ്. ട്രാൻസ്ജന്ഡർ കുട്ടികൾക്ക് വേണ്ടിയുള്ള അഭയകേന്ദ്രം അതിലൊന്നാണ്.

More in Actress

Trending

Recent

To Top