Connect with us

പാവങ്ങളുടെ U D C ആയി സാരിയും കൂളിംഗ് ഗ്ളാസ്സും വച്ച് വരുന്നത് ആരാ ?

Actress

പാവങ്ങളുടെ U D C ആയി സാരിയും കൂളിംഗ് ഗ്ളാസ്സും വച്ച് വരുന്നത് ആരാ ?

പാവങ്ങളുടെ U D C ആയി സാരിയും കൂളിംഗ് ഗ്ളാസ്സും വച്ച് വരുന്നത് ആരാ ?

മലയാളികളുടെ പ്രിയപെട്ട താരമാണ് കൃഷ്ണ പ്രഭ. മാടമ്പിയെന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. സോഷ്യല്‍മീഡിയയില്‍ ആക്ടീവായി ഇടപെടാറുള്ള താരം പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. എന്നാൽ ഇപ്പോൾ അനശ്വര നടി കല്‍പ്പന അവതരിപ്പിച്ച ഡോ. പശുപതി എന്ന ചിത്രത്തിലെ കുമാരി U D C യെ അനുകരിച്ച് നടി കൃഷ്ണ പ്രഭ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഇട്ട ഫോട്ടോസും വീഡിയോയും ആണ് വൈറൽ ആയിരിക്കുന്നത്. കൂളിംഗ് ഗ്ലാസ്‌ ധരിച്ചു വെള്ളയും ഓറഞ്ചും നിറത്തിൽ ഒരു ഷിഫോൺ സാരിയിൽ പല പോസുകളിൽ ആണ് താരം പ്രത്യക്ഷപെട്ടിരിക്കുന്നത്.

പാവങ്ങളുടെ U D C കുമാരി എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ്‌. U D C പാടണം,ഞെട്ടിച്ചു കളഞ്ഞല്ലോ, കല്പ്പന ചേച്ചിയെ ഓർമ വന്നു എന്നിങ്ങനെ നിരവധി കമെന്റുകളാണ് പോസ്റ്റിനടിയിൽ വരുന്നത്. പല കമെന്റിനും താരം റിപ്ലൈയും നൽകിയിട്ടുമുണ്ട്.

അനശ്വര നടി കല്‍പ്പന അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം ഹിറ്റായിരുന്നു. ചിത്രങ്ങള്‍ പരാജയപ്പെട്ടാലും താരത്തിന്‍റെ കഥാപാത്രങ്ങള്‍ മികച്ചുനിന്നു. അതുപോലൊരു വേഷമായിരുന്നു ഡോ. പശുപതി എന്ന ചിത്രത്തിലെ കുമാരി U D C . U D C എന്ന് പറയുമ്പോള്‍ തന്നെ അവരുടെ ഈശ്വര പ്രാര്‍ത്ഥനയായിരിക്കും പ്രേക്ഷകരുടെ മനസിലെത്തുക. ഹരിത മനോഹരമാം പൊക്കണം കോട്ടിൽ എന്നു തുടങ്ങുന്ന കൽപന പാടിയ ഡോ. പശുപതിയിയിലെ ആ പ്രാർഥനാ ഗാനം വൈറലാവുകയും ചെയ്തിരുന്നു.

ലോക്‌ഡൗൺ സമയത്ത് കൃഷ്ണ പ്രഭ പോസ്റ്റ്‌ ചെയ്ത ഡാൻസ് വീഡിയോ വൈറലായി മാറി..സുഹൃത്ത് സുവിതയ്ക്കൊപ്പം ചേർന്ന്‌ കൃഷ്ണ പ്രഭ സ്ഥിരമായി ഡാൻസ് റീൽസ് ഇടാൻ തുടങ്ങി. റീല്‍സ് സിസ്റ്റേഴ്‌സ് എന്നാണ് ഇവരെ അറിയപ്പെടുന്നത്. സംഭവം സ്ഥിരമായതോടെ, ഇരുവരും ട്വിൻസാണോ ലെസ്ബിയൻ ആണോ എന്നൊക്കെയുള്ള സദാചാര ചോദ്യങ്ങളും എത്തിത്തുടങ്ങി.

നെഗറ്റീവ് കമന്റുകള്‍ താരം ഇപ്പോൾ പ്രതികരിക്കാറില്ല. ഓരോരുത്തരും വ്യക്തിപരമായ അഭിപ്രായമാണ് കമന്റുകളിലൂടെ പ്രകടിപ്പിക്കുന്നത്. കമന്റ് നല്ലതാണോ ചീത്തയാണോ എന്നു നോക്കി, നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ നിർത്തി വയ്ക്കാനാവില്ലല്ലോ.എന്ന് താരം പറയുന്നു. ഇനിയും നല്ല ഡാൻസ് വിഡിയോസ് അപ്‌ലോഡ് ചെയ്യാൻ തന്നെയാണ് തീരുമാനം. തീമിലും കോസ്റ്റ്യൂംസിലുമൊക്കെ വളരെ വ്യത്യസ്തങ്ങളായ പരീക്ഷണങ്ങളുമായി പുതിയ വിഡിയോസ് പുറത്തിറക്കാൻ പ്ലാനുണ്ട്. നെഗറ്റീവ് കമന്റുകളുടെ പേരിൽ അതിൽനിന്നു പിന്നോട്ടു പോവില്ല.

എന്റെ വസ്ത്രധാരണത്തിലും സ്റ്റൈലിലുമൊക്കെ ഒരുപാട് മാറ്റം വന്നതായി ചിലർ പറയാറുണ്ട്. പക്ഷേ ഞാൻ മുൻപ് ഉപയോഗിച്ചിരുന്ന കോസ്റ്റ്യൂംസ് തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. മാറ്റം വന്നെന്നു മറ്റുള്ളവർക്ക് തോന്നുന്നത് രണ്ടു കാരണങ്ങൾ കൊണ്ടാണ്. ഇപ്പോൾ ബാക്ക് ടു ബാക്ക് ഫോട്ടോസ് സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യാറുണ്ട്. അപ്പോഴാണ് ആളുകൾ അത് കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത്. രണ്ടാമത്തെ കാര്യം, നന്നായി ശരീരഭാരം കുറഞ്ഞിട്ടുണ്ട്. ട്രൗസേഴ്സ് പോലെയുള്ള വസ്ത്രങ്ങൾ മുൻപും ഉപയോഗിച്ചിരുന്നു. പോർട്ട്ഫോളിയോസിലൊക്കെ കാഷ്വൽവെയേഴ്സിനൊപ്പം വെസ്റ്റേൺ വെയേഴ്സും ഉപയോഗിച്ചിരുന്നു. ഞാൻ ചെയ്ത കഥാപാത്രങ്ങളുമായി എന്റെ വ്യക്തിത്വത്തെയും വസ്ത്രശൈലിയെയും ആളുകൾ താരതമ്യം ചെയ്യുന്നതുകൊണ്ടാണ് എനിക്കു മാറ്റം വന്നെന്ന് അവർക്കു തോന്നുന്നത്.താരം പറയുന്നു.

എട്ടുവർഷം മുൻപ് മെറിലാൻഡിന്റെ പ്രൊഡക്‌ഷനിൽ ദേവീമാഹാത്മ്യം എന്ന പരമ്പരയിലാണ് മിനിസ്ക്രീനിൽ അഭിനയം തുടങ്ങിയത്. പിന്നീട് സിനിമയിൽ നല്ല അവസരങ്ങൾ കിട്ടുകയും സ്റ്റേജ്ഷോകളുമൊക്കെയായി തിരക്കാകുകയും ചെയ്തതോടെയാണ് പരമ്പരകളിൽനിന്ന് കുറച്ചുകാലം അവർ വിട്ടു നിന്നു. പക്ഷേ ആ സമയത്തും ചാനൽ ഷോകളിൽ ഹോസ്റ്റസ് ആയിരുന്നു. നൃത്തം, സ്റ്റേജ് ഷോ, ആങ്കറിങ് ഇവയിലൊക്കെ താരം ഇപ്പോഴും സജീവമാണ്.2009 ൽ മികച്ച വനിതാ കോമഡി അഭിനേതാവായി ജെയ്സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡ് ലഭിച്ചു.2017 ൽ തീരം എന്നൊരു സിനിമയ്ക്ക് വേണ്ടി പാടിയിട്ടുണ്ട്. 2022 ൽ റിലീസ് ചെയ്ത മകൾ എന്ന സിനിമയിൽ ഡാൻസ് ടീച്ചർ ആയിട്ടാണ് കൃഷ്ണ പ്രഭ വേഷമിട്ടത്.

1987 ൽ കളമശ്ശേരി എച്ച്എംടിയിലെ മെക്കാനിക്കൽ എൻജിനീയർ സി.ആർ.പ്രഭാകരൻ നായരുടെയും ഷീലാ പ്രഭാകരൻ നായരുടെയും മകളായി ജനിച്ചു. സെന്റ് ജോസഫ് കളമശ്ശേരിയിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി, തേവര സേക്രഡ് ഹാർട്ട്സ് കോളേജ് കൊച്ചിയിൽ നിന്ന് ഹ്യുമാനിറ്റീസിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം നേടി. മോഹിനിയാട്ടം , കുച്ചിപ്പുടി , നാടകം, മാർഗ്ഗം കളി എന്നിവയുടെ പ്രാവണ്യം മൂലം ഭരതനാട്യത്തിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിച്ചു. സംസ്ഥാനതല യുവജനോത്സവം മത്സരങ്ങളിൽ നിരവധി അവാർഡുകൾ പ്രഭാ കരസ്ഥമാക്കി.. കലാമണ്ഡലം സുഗംധിയാണ് ആദ്യ ഗുരു

More in Actress

Trending

Recent

To Top