Social Media
‘സിംഗിള്‍ ലൈഫ് പൊളിച്ച് നടക്കുന്നു’; കമന്റിന് ഭാമ നൽകിയ മറുപടി കണ്ടോ?
‘സിംഗിള്‍ ലൈഫ് പൊളിച്ച് നടക്കുന്നു’; കമന്റിന് ഭാമ നൽകിയ മറുപടി കണ്ടോ?
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഭാമ. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍ ടെലിവിഷന്‍ പരിപാടികളിലൂടെ രംഗത്തെത്തുന്നുണ്ട്. അവതാരകയായി ആണ് ഭാമ സ്‌ക്രീനിന് മുന്നിലേയ്ക്ക് എത്തുന്നത്. മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ ഭാമ തന്റെ സാന്നിധ്യം അറിയിച്ചു.
ഭാമയുടെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട വാര്‍ത്തകൾ അടുത്തിടെ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു താരം വിവാഹമോചിതയാകാന്‍ തയ്യാറെടുക്കുന്നുവെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നിരുന്നത്. സോഷ്യല്‍മീഡിയ പേജില്‍ ചില മാറ്റങ്ങള്‍ വരുത്തിയതോടെയാണ് സംശയങ്ങള്‍ തുടങ്ങിയത്. തന്റെ സോഷ്യല്‍മീഡിയ പേജില്‍ നിന്നും ഭാമ ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ നീക്കം ചെയ്യുകയാണ് ആദ്യം ചെയ്തത്. ശേഷം പേരില്‍ മാറ്റം വരുത്തി വെറും ഭാമ എന്ന് മാത്രമാക്കി.
കഴിഞ്ഞ ദിവസം ഒരു യാത്രക്കിടയിൽ ഒറ്റയ്ക്കുള്ള ചിത്രം പങ്കുവച്ചതിനു ലഭിച്ച കമന്റിന് ഭാമ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
‘‘സിംഗിള്‍ ലൈഫ് പൊളിച്ച് നടക്കുന്നു’’ എന്നായിരുന്നു ചിത്രത്തിന് ഒരാളുടെ കമന്റ്. ‘‘സിംഗിള്‍ ലൈഫ് ആകുമ്പോള്‍ പറയാട്ടോ. ഇപ്പോള്‍ അല്ല’’ എന്നാണ് ഇതിന് ഭാമ നല്‍കിയ മറുപടി. ഭർത്താവുമായി വേർപിരിഞ്ഞു എന്നതരത്തിലുള്ള വ്യാജ വാർത്തകൾക്ക് മറുപടി എന്ന നിലയിൽ കൂടിയാണ് താരത്തിന്റെ ഈ കമന്റ്.
നേരത്തെ ഭർത്താവും മകളും ഇല്ലാതെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ ഭാമ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിനും സമാനമായ കമന്റുകളാണ് താരത്തെ തേടിയെത്തിയത്. എന്നാൽ ഒരു ഷൂട്ടിങ്ങിന് പോയപ്പോഴാണ് പിറന്നാൾ ആഘോഷിച്ചതെന്നും അതിനാലാണ് അവർ ഇല്ലാത്തതെന്നുമായിരുന്നു ഭാമയുടെ മറുപടി.
ഒരു മകളാണ് താരത്തിനുള്ളത്. സിനിമയിൽ സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിലും ടെലിവിഷൻ പരിപാടികളിലും നിറസാന്നിധ്യമാണ് ഭാമ. ഇതിനിടെ ബിസിനസിലേക്കും ഭാമ ചുവടുവച്ചിരുന്നു. വാസുകി എന്ന പേരിൽ ബൊട്ടീക്കാണ് ഭാമ തുടങ്ങിയത്.