Actress
മഞ്‍ജുവാര്യർ അഭിനയം നിർത്തിയപ്പോൾ മനസ്സ് നിറയെ അമ്മ നൊമ്പരമായിരുന്നു… ഭാവനയുടെ കാര്യത്തിലും അതങ്ങനെ തന്നെയാണ്;വേദിയിലെത്തിയ ഭാവനയെ ഞെട്ടിച്ച് മേയർ, കെട്ടിപ്പിടിച്ച് ഉമ്മ വച്ചു ; നാടകീയ രംഗങ്ങൾ
മഞ്‍ജുവാര്യർ അഭിനയം നിർത്തിയപ്പോൾ മനസ്സ് നിറയെ അമ്മ നൊമ്പരമായിരുന്നു… ഭാവനയുടെ കാര്യത്തിലും അതങ്ങനെ തന്നെയാണ്;വേദിയിലെത്തിയ ഭാവനയെ ഞെട്ടിച്ച് മേയർ, കെട്ടിപ്പിടിച്ച് ഉമ്മ വച്ചു ; നാടകീയ രംഗങ്ങൾ
മനക്കരുത്തും ആത്മവിശ്വാസവും കൊണ്ട് സൗത്ത് ഇന്ത്യയിലെ മുൻനിര നായികയായി മാറിയ താരമാണ് ഭാവന. എല്ലാ സ്ത്രീകൾക്കും മാതൃകയാക്കാവുന്ന വ്യക്തിത്വത്തിന് ഉടമയായ ഭാവന നിലപാടുകളിലുള്ള വ്യക്തതയും കൃത്യതയുമാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ ഭാവന പൊതുവേദികളിലും പ്രത്യക്ഷപ്പെടാറുണ്ട്.
കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൻ്റെ നൂതന ചികിത്സാ സംവിധാനങ്ങളുടെ ഉദ്ഘാടനത്തിന് എത്തിയിരിക്കുകയാണ് ഭാവന. പ്രസംഗത്തിന് ശേഷം ഭാവനയെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാണ് മേയർ ബീനാ ഫിലിപ്പ് തൻ്റെയും കോഴിക്കോട്ടിലെ ഓരോ ജനങ്ങളുടെയും സ്നേഹം ഭാവനയ്ക്ക് നൽകിയത്.എന്നെങ്കിലും ഭാവനയെ കണ്ടാൽ ഭാവനയെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കണം എന്ന ആഗ്രഹം മനസ്സിലുണ്ട് എന്ന കാര്യവും മേയർ പൊതുവേദിയിൽ വെച്ച് തുറന്ന് പറഞ്ഞിരുന്നു.
മഞ്‍ജുവാര്യർ അഭിനയം നിർത്തിയപ്പോൾ മനസ്സ് നിറയെ അമ്മ നൊമ്പരമായിരുന്നു. ഭാവനയുടെ കാര്യത്തിലും അതങ്ങനെ തന്നെയാണ്, സ്ത്രീ അമ്മ അമ്മൂമ്മ അങ്ങനെ നിലയിലും ഭാവനയോട് സ്നേഹമാണ് എന്നും കോഴിക്കോട് മേയർ പറഞ്ഞു. ഭാവനയെക്കുറിച്ച് കോഴിക്കോടിന്റെ മേയർ ബീനാ ഫിലിപ്പ് സംസാരിച്ചപ്പോൾ കാണികളിലും വാത്സല്യഭാവം വിടർന്നിരുന്നു.
കൈതപ്രം ദാമോദരൻ നമ്പൂതിരിയും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഭാവന തൻ്റെ മകളാണ്, അവൾക്കു വേണ്ടിയും ഞാൻ രണ്ട് സിനിമയിൽ പാട്ടുകൾ എഴുതിയിട്ടുണ്ടെന്നും കൈതപ്രം പറഞ്ഞു. വീണ്ടും കാണാനായതിൽ സന്തോഷമുണ്ടെന്നും കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു.
നിങ്ങൾ തരുന്ന സ്നേഹം കാണുമ്പോൾ ഒരുപാട് ഒരുപാട് സന്തോഷമുണ്ട്. കൂട്ടുകാരിയുടെ ഭർത്താവാണ് ഈ പരിപാടിയെ കുറിച്ച് പറഞ്ഞത്, ഈ മേഖലയെക്കുറിച്ച് ഒന്നും അറിയാത്ത എന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചിട്ട് ഞാൻ വേദിയിൽ എന്തു പറയാനാ എന്നായിരുന്നു ആദ്യം ചിന്തിച്ചതെന്നും, പക്ഷെ ഇവിടെ വന്നപ്പോൾ ഏറെ സന്തോഷമെന്നും ഭാവന വേദിയിൽ വെച്ച് പറഞ്ഞു.
അതേസമയം ഭാവനയെ കുറിച്ച് മഞ്ജു പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു കരുത്തിന്റെ പ്രതീകമാണ് ഭാവനയെന്നാണ് മഞ്ജു വാര്യർ പറഞ്ഞത് അതിജീവനം എന്ന വാക്കിന്റെ ഉത്തമ ഉദാഹരണമാണ് ഭാവന. തന്റെ ജീവിതത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന സൗഹൃദം ആണ് അതെന്നും മഞ്ജു വാര്യർ പറഞ്ഞു. കൊച്ചിയിൽ സ്വകാര്യ സ്ഥാപനം നടത്തിയ ക്യാൻസർ ബോധവത്കരണ ക്യംപെയ്ൻ പരിപാടിയിലാണ് താരത്തിന്റെ പ്രതികരണം.