Connect with us

എന്റെ എല്ലാ ആഗ്രഹങ്ങൾക്കും ഒപ്പം നിൽക്കുന്നവരാണ് എന്റെ വീട്ടുകാർ, അതുകൊണ്ട് അത്തരം പേടികളൊന്നും ഇല്ല… ആ വിവാഹചിത്രങ്ങൾക്ക് പിന്നിലെ സത്യം ഇതാണ്; സുബി സുരേഷിന്റെ ആദ്യ പ്രതികരണം

Actress

സിനിമകളിലൂടെയും സീരിയലുകളിലൂടെയും ഹാസ്യപരിപാടികളിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ സുബി സുരേഷ് ഫേസ്ബുക്കിൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആ ദിവസത്തിനു വേണ്ടി കാത്തിരിക്കുന്നുവെന്നാണ് ചിത്രങ്ങൾ പങ്കുവച്ച് സുബി കുറിച്ചത്. സാരിയുടുത്ത് ആഭരണങ്ങളും മുല്ലപ്പൂവുമെല്ലാം അണിഞ്ഞ് അതിസുന്ദരിയായ സുബിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.

പാതിമറഞ്ഞുനിൽക്കുന്ന ഒരാളെയും ചിത്രത്തിൽ കാണാം. സുബി വിവാഹിതയാവുകയാണോ എന്നാണ് ചിത്രങ്ങൾക്ക് താഴെ ആരാധകർ കമന്റ് ചെയ്യുന്നത്. ചിലർ വിവാഹാശംസകൾ നേർന്നിട്ടുമുണ്ട് . ഇപ്പോഴിതാ ഈ ചോദ്യങ്ങൾക്കെല്ലാം ആദ്യമായി സുബി സുരേഷ് മറുപടി നൽകുകയാണ്. ഒരു പ്രമുഖ ഓൺലൈൻ ചാനലിനോടായിരുന്നു സുബിയുടെ പ്രതികരണം

അത് വിവാഹ ചിത്രങ്ങളെല്ലെന്നും ഒരു ബ്യൂട്ടി പാർലറിന്റെ പ്രോഷന് വേണ്ടിയുള്ള ചിത്രങ്ങളാണെന്നും സുബി സുരേഷ് പറഞ്ഞു.

‘വിവാഹമായാൽ ഞാൻ മറച്ചുവയ്ക്കില്ല. എന്തായാലും തുറന്ന് പറയും. എന്റെ എല്ലാ ആഗ്രഹങ്ങൾക്കും ഒപ്പം നിൽക്കുന്നവരാണ് എന്റെ വീട്ടുകാർ. അതുകൊണ്ട് അത്തരം പേടികളൊന്നും ഇല്ല’- ചിരിച്ചുകൊണ്ട് സുബി സുരേഷ് വ്യക്തമാക്കി.

More in Actress

Trending