Connect with us

പിരിഞ്ഞിരിക്കുന്നതില്‍ കുഴപ്പമില്ല… അത് വ്യക്തിപരമായ സന്തോഷത്തിനായി പരസ്പരം എടുത്ത തീരുമാനമാണ്, അവള്‍ സന്തോഷവതിയാണെങ്കില്‍, താനും സന്തോഷവാനാണ്; നാഗചൈതന്യ

Bollywood

പിരിഞ്ഞിരിക്കുന്നതില്‍ കുഴപ്പമില്ല… അത് വ്യക്തിപരമായ സന്തോഷത്തിനായി പരസ്പരം എടുത്ത തീരുമാനമാണ്, അവള്‍ സന്തോഷവതിയാണെങ്കില്‍, താനും സന്തോഷവാനാണ്; നാഗചൈതന്യ

പിരിഞ്ഞിരിക്കുന്നതില്‍ കുഴപ്പമില്ല… അത് വ്യക്തിപരമായ സന്തോഷത്തിനായി പരസ്പരം എടുത്ത തീരുമാനമാണ്, അവള്‍ സന്തോഷവതിയാണെങ്കില്‍, താനും സന്തോഷവാനാണ്; നാഗചൈതന്യ

ഏറെ നാളുകളായി പ്രചരിച്ചു കൊണ്ടിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഒക്ടോബര്‍ 2ന് ആണ് തങ്ങള്‍ വേര്‍പിരിയുന്നതായി നാഗചൈതന്യയും സാമന്തയും അറിയിച്ചത്.

സാമന്ത തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പേര് മാറ്റിയതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. അക്കിനേനി എന്നുള്ള ഭര്‍ത്താവിന്റെ കുടുംബ പേരാണ് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഒഴിവാക്കിയത്. പേര് മാറ്റത്തിന് പിന്നിലെ കാരണം തേടി പ്രേക്ഷകര്‍ രംഗത്ത് എത്തിയിരുന്നു.

എന്നാല്‍ പ്രതികരിക്കാന്‍ നടി തയ്യാറായിരുന്നില്ല. പിന്നീട് ഇത് വലിയ പ്രശ്നത്തിന് കാരണമാവുകയായിരുന്നു. പേര് മാറ്റത്തിന് പിന്നിലുള്ള കാരണം ആരാഞ്ഞ് കൊണ്ട് മാധ്യമങ്ങള്‍ നടിയെ സമീപിച്ചിരുന്നു എങ്കിലും നടി ഒഴിഞ്ഞു മാറുകയായിരുന്നു. സാമന്തയുമായി ബന്ധപ്പെടാന്‍ ശ്രമിച്ച മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇത് പിന്നീട് സിനിമ കോളങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.

ഇപ്പോഴിതാ വിവാഹ മോചനത്തെ കുറിച്ച് പ്രതികരിച്ച് നാഗചൈതന്യ. വ്യക്തിപരമായ സന്തോഷത്തിന് വേണ്ടി തങ്ങള്‍ ഇരുവരും ആലോചിച്ചെടുത്ത തീരുമാനമാണിത് എന്നാണ് മാധ്യമങ്ങളോട് നാഗചൈതന്യ പ്രതികരിക്കുന്നത്. തങ്ങള്‍ എടുത്ത ഏറ്റവും മികച്ച തീരുമാനമണത് എന്നും നാഗചൈതന്യ പറയുന്നു.

പിരിഞ്ഞിരിക്കുന്നതില്‍ കുഴപ്പമില്ല. അത് വ്യക്തിപരമായ സന്തോഷത്തിനായി പരസ്പരം എടുത്ത തീരുമാനമാണ്. അവള്‍ സന്തോഷവതിയാണെങ്കില്‍, താനും സന്തോഷവാനാണ്. അതിനാല്‍ അത്തരമൊരു സാഹചര്യത്തില്‍ വിവാഹമോചനമാണ് ഏറ്റവും നല്ല തീരുമാനം എന്ന് നാഗചൈതന്യ പറഞ്ഞു.

വിവാഹമോചനത്തിന് പിന്നിലെ കാരണം സാമന്തയും നാഗ ചൈതന്യയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ചില ബോള്‍ഡ് വേഷങ്ങള്‍ ചെയ്യാനുള്ള സാമന്തയുടെ തീരുമാനത്തില്‍ ചൈതന്യയുടെ കുടുംബം തൃപ്തരല്ലെന്ന് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

More in Bollywood

Trending

Recent

To Top