Connect with us

മോഹൻലാലിനൊപ്പം അഭിനയിക്കാൻ ഏറെ ഇഷ്ടം;തുറന്നു പറഞ്ഞ് അനൂപ് മേനോൻ!

Malayalam

മോഹൻലാലിനൊപ്പം അഭിനയിക്കാൻ ഏറെ ഇഷ്ടം;തുറന്നു പറഞ്ഞ് അനൂപ് മേനോൻ!

മോഹൻലാലിനൊപ്പം അഭിനയിക്കാൻ ഏറെ ഇഷ്ടം;തുറന്നു പറഞ്ഞ് അനൂപ് മേനോൻ!

ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ട നടനാണ് അനൂപ് മേനോൻ.അഭിനയിച്ച സിനിമകളിലെല്ലാം വ്യത്യസ്തമായ കഥാപാത്രമാണ് താരം ചെയ്തത്.തിരക്കഥ എഴുത്തില്‍ കഴിവ് തെളിയിച്ച അനൂപ് മേനോന് ഇപ്പോള്‍ സംവിധായകന്റെ തൊപ്പി അണിയാനൊരുങ്ങുകയാണ്. കിങ് ഫിഷ് എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ സംവിധായകന്‍ രഞ്ജിത്താണ് പ്രധാന വേഷങ്ങളിലൊന്ന് ചെയ്യുന്നത്.ഇപ്പോളിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ കുറച്ചു തുറന്നു പറച്ചിലുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

സിദ്ദിഖിന്റെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയില്‍ അഭിനയിക്കുകയെന്ന മോഹം വളരെ മുന്‍പേയുണ്ടായിരുന്നു. റാം റാജി റാവു സ്പീക്കിംഗ്, ഗോഡ് ഫാദര്‍ തുടങ്ങിയ സിനിമകള്‍ തനിക്കേറെ പ്രിയപ്പെട്ടവയാണെന്നും അനൂപ് മേനോന്‍ പറയുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. സംവിധായകന്റെ ക്ഷമയെക്കുറിച്ചും താരം വാചാലനായിരുന്നു. കുറച്ച് ടേക്കുകളെടുത്തിട്ടും ശരിയാവാതെ വരുമ്പോള്‍ താനാണെങ്കില്‍ ചില അഡ്ജസ്റ്റ്‌മെന്റുകള്‍ ചെയ്യുമെന്നും എന്നാല്‍ അദ്ദേഹം മനസ്സില്‍ കരുതിയത് കിട്ടുന്നത് വരെ പ്രയത്‌നിക്കുന്ന പ്രകൃതക്കാരനാണെന്നും താരം പറഞ്ഞു.

ബിഗ് ബ്രദറില്‍ മോഹന്‍ലാലിന്റെ സഹോദരനായി അഭിനയിച്ചതിന്റെ സന്തോഷവും അനൂപ് മേനോന്‍ പങ്കുവെച്ചു. മോഹൻലാലിനൊപ്പം അഭിനയിക്കാന്‍ ലഭിക്കുന്ന അവസരങ്ങളെല്ലാം കൃത്യമായി വിനിയോഗിക്കാറുണ്ട്. ഒരുപാട് അനുഭവങ്ങളും കഥകളുമൊക്കെ പറയാനുണ്ടാവും അദ്ദേഹത്തിനെന്നും താരം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. വിഷ്ണു എന്ന കഥാപാത്രത്തെയാണ് ബിഗ് ബ്രദറില്‍ അവതരിപ്പിക്കുന്നത്. സഹോദരനെ ഒരുപാട് ഇഷ്ടപ്പെടുന്ന തരത്തിലുള്ള കഥാപാത്രമാണ്. മികച്ച കഥാപാത്രത്തെയാണ് തനിക്ക് സംവിധായകന്‍ നല്‍കിയത്.

കനല്‍, പകല്‍നക്ഷത്രങ്ങള്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ സിനിമകളില്‍ മോഹന്‍ലാലും അനൂപ് മേനോനും ഒരുമിച്ച് അഭിനയിച്ചിരുന്നു. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയ അനൂപ് മേനോന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിനയത്തിന് പുറമെ സംവിധാനത്തിലും താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കിയ താരം കിങ് ഫിഷിലൂടെയാണ് സംവിധാനത്തിലേക്ക് തിരിഞ്ഞത്.

anoop menon talks about super star mohanlal

More in Malayalam

Trending