Connect with us

എന്റെ പേരിലുള്ള ആ റെക്കോര്‍ഡ് നീ ബ്രേക്ക് ചെയ്യുമോ എന്നാണ് മമ്മൂട്ടി അങ്കിള്‍ എന്നോട് ചോദിച്ചത്; തുറന്ന് പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

Malayalam

എന്റെ പേരിലുള്ള ആ റെക്കോര്‍ഡ് നീ ബ്രേക്ക് ചെയ്യുമോ എന്നാണ് മമ്മൂട്ടി അങ്കിള്‍ എന്നോട് ചോദിച്ചത്; തുറന്ന് പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

എന്റെ പേരിലുള്ള ആ റെക്കോര്‍ഡ് നീ ബ്രേക്ക് ചെയ്യുമോ എന്നാണ് മമ്മൂട്ടി അങ്കിള്‍ എന്നോട് ചോദിച്ചത്; തുറന്ന് പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് തരാം ഇപ്പോള്‍. സിനിമകളേക്കാളേറെ ചര്‍ച്ചയാകുന്നവയാണ് ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങള്‍. മമ്മൂട്ടിയുടെ പേരിലുള്ള ഒരു റെക്കോര്‍ഡ് തകര്‍ക്കുമോയെന്ന് തന്നോട് അദ്ദേഹം തന്നെ ഒരിക്കല്‍ ചോദിച്ചിരുന്നുവെന്ന ധ്യാനിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ധ്യാനിന്റെ വാക്കുകള്‍ ഇങ്ങനെ;

‘ജയിലര്‍ ഷൂട്ട് നടക്കുന്ന സമയത്തായിരുന്നു മമ്മൂട്ടി അങ്കിളിന്റെ നന്‍പകല്‍ നേരത്ത് മയക്കം ഷൂട്ടും നടന്നത്. ഇടയ്ക്ക് അദ്ദേഹത്തെ കാണാന്‍ പോയിരുന്നു. ഒരു വര്‍ഷം 34 പടം ചെയ്തുവെന്നൊരു റെക്കോര്‍ഡ് എന്റെ പേരിലുണ്ട്. അത് നീ ബ്രേക്ക് ചെയ്യുമോ? എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

ഇതിനു മറുപടിയായി ശ്രമിക്കുന്നുണ്ടെന്നായിരുന്നു താന്‍ പറഞ്ഞെതെന്നും ധ്യാന്‍ പറയുന്നു. കോവിഡ് കഴിഞ്ഞപ്പോള്‍ വല്ലാത്തൊരു മടുപ്പായിരുന്നു എന്നും ഇനി വര്‍ക്ക് ചെയ്യാമെന്നായിരുന്നു തീരുമാനം എന്നും ധ്യാന്‍ പറഞ്ഞു. ഉടല്‍ കഴിഞ്ഞ് ഞാന്‍ ഏറ്റവും കൂടുതല്‍ പുഷ് ചെയ്യാന്‍ പോവുന്ന സിനിമയാണ് നദികളില്‍ സുന്ദരി യമുന എന്നും താരം കൂട്ടിച്ചേര്‍ത്തു.

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവര്‍ നായകന്മാരായി എത്തുന്ന ‘നദികളില്‍ സുന്ദരി യമുന’യുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ടീസറിലേത് പോലെ തന്നെ രസകരമായ രംഗങ്ങള്‍ ഒത്തിണക്കിയാണ് ട്രെയിലര്‍ എത്തിയത്. സെപ്റ്റംബര്‍ പതിനഞ്ചിന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top