Bollywood
അഭിഷേകിനെ ഭീഷണിപ്പെടുത്തുകയും നിരന്തരം ഉപദ്രവിക്കുകയും അവസാനം ഒരു ദിവസം തൂങ്ങിമരിക്കുകയും ചെയ്താല്‍ ഇതേ രീതിയിലിലായിരിക്കുമോ സംസാരിക്കുക!
അഭിഷേകിനെ ഭീഷണിപ്പെടുത്തുകയും നിരന്തരം ഉപദ്രവിക്കുകയും അവസാനം ഒരു ദിവസം തൂങ്ങിമരിക്കുകയും ചെയ്താല്‍ ഇതേ രീതിയിലിലായിരിക്കുമോ സംസാരിക്കുക!
നടി കങ്കണ റണാവത്തിനെതിരെ ജയാബച്ചന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രതികരണത്തിനെതിരെ താരം തിരിച്ചടിക്കുന്നു. തന്റെ സ്ഥാനത്ത് മക്കളായ അഭിഷേക് ബച്ചനോ, ശ്വേതയോ ആയിരുെങ്കില്‍ ഇതേ രീതിയില്‍ അഭിപ്രായം പറയുമോ എാണ് കങ്കണ ജയാ ബച്ചനോട് ട്വിറ്ററില്‍ ചോദിച്ചത്. ശ്വേത മയക്കുമരുന്ന് ഉപയോഗിക്കുകയും അവളെ മര്‍ദ്ദിക്കുകയും ലൈംഗികമായി അതിക്രമിക്കുകയും ചെയ്താല്‍ ഇതേ രീതിയിലായിരിക്കുമോ സംസാരിക്കുക. അല്ലെങ്കില്‍ അഭിഷേകിനെ ഭീഷണിപ്പെടുത്തുകയും നിരന്തരം ഉപദ്രവിക്കുകയും അവസാനം ഒരു ദിവസം തൂങ്ങിമരിക്കുകയും ചെയ്താല്‍ ഇതേ രീതിയിലിലായിരിക്കുമോ സംസാരിക്കുക എന്നും കങ്കണ ചോദിക്കുന്നു. ഞങ്ങളോടും അല്‍പം അനുകമ്ബ കാണിക്കണമെന്നും താരം ആവശ്യപ്പെട്ടു.
നിങ്ങളെ മാനഭംഗപ്പെടുത്തിയാലെന്ത്, നല്ല പ്രതിഫലം ലഭിക്കുമെന്ന് മുമ്ബൊരിക്കല്‍ ഒരു കൊറിയോഗ്രാഫര്‍ തന്നോട് പറഞ്ഞെന്നും സ്ത്രീകള്‍ക്ക് പരാതി പറയാന്‍ ബോളിവുഡില്‍ സംവിധാനം ഇല്ലെന്നും കങ്കണ പറയുന്നു. ഒരു നിര്‍മാണ കമ്ബനിയിലും എച്ച്.ആര്‍ വിഭാഗമില്ല. ആരും സുരക്ഷിതരല്ല, ദിവസവും എട്ട് മണിക്കൂറിലധികം ജോലി ചെയ്യുന്നവര്‍ക്ക് യാതൊരു ഇന്‍ഷുറന്‍സും ഇല്ല. പണം മാത്രമല്ല, ജോലി ചെയ്യുന്നവരെ ബഹുമാനിക്കുകയും വേണം.
ജോലി ചെയ്യുന്നവര്‍ക്ക് ശമ്ബളം മാത്രം നല്‍കിയാല്‍ മാറ്റങ്ങളുണ്ടാകില്ല. അതിനാല്‍ മാറ്റങ്ങള്‍ വേണം. ഇത് സംബന്ധിച്ച കാര്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നാണ് ആവശ്യപ്പെടുന്നത്. കങ്കണ ബോളിവുഡിലെ സ്വജനപക്ഷപാതത്തിനും മയക്കുമരുന്ന് സംഘത്തിനും മാഫിയാ സംഘത്തിനും എതിരെ നടത്തിയ ആരോപണങ്ങള്‍ വലിയ ചര്‍ച്ചയായി. വമ്ബന്‍മാരെല്ലാം വിറച്ചിരിക്കുകയാണ്. രാഷ്ട്രീയമായ സമ്മര്‍ദ്ദങ്ങള്‍ പലരും സര്‍ക്കാരുകള്‍ക്ക് മേല്‍ ചെലുത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് ജയാബച്ചന്‍ പാര്‍ലമെന്റില്‍ ഇക്കാര്യം ഉന്നയിച്ചതെന്നും അറിയുന്നു.
about kankana
