Social Media
ജൂനിയർ യഷ് എത്തി;യഷിനും രാധികയ്ക്കും ഇരട്ടി മധുരം!
ജൂനിയർ യഷ് എത്തി;യഷിനും രാധികയ്ക്കും ഇരട്ടി മധുരം!
By
ലോകമെങ്ങും ഒരൊറ്റ ചിത്രംകൊണ്ട് ആരാധകർ നെഞ്ചിലേറ്റിയ താരമാണ് യഷ്.കെജിഎഫ് എന്ന ചിത്രമായിരുന്നു താരത്തിന്റെ കരിയർ മാറ്റിയത്.വലിയ വഴിത്തിരിവാണ് ഈ ചിത്രം ഉണ്ടാക്കിയത്.സാന്‍ഡല്‍വുഡിലെ ഇന്‍ഡസ്ട്രി ഹിറ്റുകളിലൊന്നായിട്ടാണ് സിനിമാ മാറിയത്.ഈ ചിത്രം ലോകമെങ്ങും ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ആയതോടെ ചിത്രത്തിൻറെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്.ചിത്രങ്ങളുടെ തിരക്കുകൾ ഉണ്ടെകിലും താരം സോഷ്യൽ മീഡിയയിൽ കുടുബ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.യഷിന്റെയും ഭാര്യ രാധിക പണ്ഡിറ്റിയെയും ആദ്യ കണ്‍മണിയായ അയ്‌റയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.
അയ്‌റയ്ക്ക് ആറ് മാസം പ്രായമുളളപ്പോഴാണ് രാധിക വീണ്ടും ഗര്‍ഭിണിയായ വിവരം നടന്‍ അറിയിച്ചത്. തുടര്‍ന്ന് രാധികയുടെ ഗര്‍ഭകാല ചിത്രങ്ങളും ബേബി ഷവര്‍ ചിത്രങ്ങളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അയ്‌റയ്ക്ക് പിന്നാലെ ഇവര്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കന്നഡ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെയാണ് യഷിനും രാധികയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്.
2016 ലായിരുന്നു യഷും രാധിക പണ്ഡിറ്റും വിവാഹിതരായത്.. 2018 ഡിസംബറില്‍ ഇവരുടെ ജീവിതത്തിലേക്ക് അയ്‌റ വരികയായിരുന്നു. യഷിന്റെയും രാധികയുടെയും പേരുകളുടെ ആദ്യ അക്ഷരം ചേര്‍ത്താണ് ആദ്യത്തെ കണ്‍മണിക്ക് പേരിട്ടിരുന്നത്.
about actor yash new baby
