Connect with us

‘ഒരു വലിയ സംഭവം വരുന്നുണ്ട്’ പുതിയ ചിത്രത്തെ കുറിച്ച് നിവിന്‍ പോളി, സംവിധാനം ആര്യന്‍ രമണി ഗിരിജാവല്ലഭന്‍

News

‘ഒരു വലിയ സംഭവം വരുന്നുണ്ട്’ പുതിയ ചിത്രത്തെ കുറിച്ച് നിവിന്‍ പോളി, സംവിധാനം ആര്യന്‍ രമണി ഗിരിജാവല്ലഭന്‍

‘ഒരു വലിയ സംഭവം വരുന്നുണ്ട്’ പുതിയ ചിത്രത്തെ കുറിച്ച് നിവിന്‍ പോളി, സംവിധാനം ആര്യന്‍ രമണി ഗിരിജാവല്ലഭന്‍

നിവിന്‍ പോളിയെ നായകനാക്കി സിനിമയൊരുക്കാന്‍ നടന്‍ ആര്യന്‍ രമണി ഗിരിജാവല്ലഭന്‍. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. ആനയുടെ രൂപം ആലേഖനം ചെയ്തിട്ടുള്ളതാണ് പോസ്റ്റര്‍. ചിത്രത്തേക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നിവിന്‍ പോളി തന്നെയാണ് വാര്‍ത്ത പുറത്തുവിട്ടത്.

‘ഒരു വലിയ സംഭവം വരുന്നുണ്ട്. ഈ ഒരു ഗംഭീര കഥയുടെ ഭാഗമാകുന്നതില്‍ ഒത്തിരി സന്തോഷം. ആര്യനുമായി ഒരുമിച്ച് ജോലി ചെയ്യാന്‍ കാത്തിരിക്കുന്നു’. എന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് നിവിന്‍ പോളി കുറിച്ചത്. ആദ്യ സിനിമയുടെ സന്തോഷം ആര്യനും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

തന്റെ 5 വര്‍ഷത്തെ വിയര്‍പ്പ്, മജ്ജ, മാംസം, രക്തം എല്ലാമാണ് ഈ സിനിമ എന്നാണ് അദ്ദേഹം കുറിച്ചത്. ആര്യന്‍ സംവിധാനം ചെയ്ത ‘ബേണ്‍ മൈ ബോഡി’ എന്ന ഷോര്‍ട്ട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആര്യന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുങ്ങുന്നത്.

ആര്യന്‍ രമണി ഗിരിജാവല്ലഭന്റെ കുറിപ്പ്‌;

“Burn my body short film ന്‌ ശേഷം എന്താണ്‌ അടുത്തത്‌??” ഏറെ നാളുകളായി പ്രിയപ്പെട്ടവർ പലവരും ചോദിക്കുന്ന‌ ആ ചോദ്യത്തിന്‌ ഇന്ന് എനിക്ക്‌ ഒരു ഉത്തരമുണ്ട്‌ – “Yes, It’s my first feature film. ഈ സിനിമയിൽ നായകനാവാൻ ഞാൻ കൊതിച്ച നടനെ തന്നെ എനിക്ക്‌ കിട്ടി – Nivin Pauly! Thanks to the universe.

സൗമ്യക്കും എന്റെ പൊന്ന് മക്കൾക്കും, അമ്മക്കും അച്ഛനും,സൗമ്യയുടെ അച്ഛനും അമ്മക്കും, അനുജന്മാർക്കും കെട്ടിപ്പിടിച്ച്‌ ഉമ്മകൾ.. പ്രിയ സഹോദരൻ കുട്ടു ശിവാനന്ദനും ഉമ്മകൾ.. ഇന്നോളം എന്നെ ചേർത്ത്‌ പിടിച്ച എല്ലാവർക്കും നന്ദി.. ഏറെ കൊതിച്ച ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക്‌ കടക്കുകയാണ്‌. കൂടെ ഉണ്ടാവണം.

കഴിഞ്ഞ എന്റെ 5 വർഷത്തെ എന്റെ വിയർപ്പ്‌, മജ്ജ, മാംസം, രക്തം എല്ലാമാണീ സിനിമ. (I know, വളരെ ഇമോഷണൽ ആണ്‌ ഞാൻ ഇപ്പോൾ.. ) പറഞ്ഞ്‌ ഓവറാക്കുന്നില്ല, ഒരായുസ്സിന്റെ കാത്തിരിപ്പാണ്‌.

മനസ്സിൽ ഞാൻ കണ്ട ഈ സിനിമ പോലെ, ഞാൻ ഈ സിനിമയേ എത്ര ഇഷ്ടപ്പെടുന്നോ അത്രയും നന്നായി നിങ്ങൾക്ക്‌ ഇഷ്ടപ്പെടാൻ കഴിയുന്ന പോലെ ഈ സിനിമ നിങ്ങൾക്കായി ഒരുക്കണം എന്നുണ്ട്‌. അതിനായി ഞാൻ എന്റെ മുഴുവൻ ശക്തിയും എടുത്ത്‌‌ ‌ ശ്രമിക്കും. Need all your blessings and prayers . സിനിമയെ കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ വഴിയേ പറയാം.

More in News

Trending

Recent

To Top