Malayalam
നിവിന്‍ പോളി നിര്‍മാണം; നായികയായി നയന്‍താര
നിവിന്‍ പോളി നിര്‍മാണം; നായികയായി നയന്‍താര
നടന്‍ നിവിന്‍ പോളി നിര്‍മിക്കുന്ന ചിത്രത്തില്‍ നായികയാവാന്‍ നയന്‍താര. ‘ഡിയര്‍ സ്റ്റുഡന്‍സ് ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജോര്‍ജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ മോഷന്‍ വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചു. എന്നാല്‍ നിവിന്‍ പോളി ചിത്രത്തില്‍ അഭിനയിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ നിഴല്‍ എന്ന ചിത്രത്തിലാണ് നയന്‍താര അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്.
വിനീത് ശ്രീനിവാസന്‍ സംവിധാനത്തിലൊരുങ്ങിയ ‘വര്‍ഷങ്ങള്‍ക്കു ശേഷം’ എന്ന ചിത്രമാണ് നിവിന്‍ പോളിയുടെ അവസാനമായി തിയേറ്ററില്‍ എത്തിയ ചിത്രം. വിഷു റിലീസായെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തില്‍ നിവിന്‍ പോളിയുടെ കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിവിന്റെ തിരിച്ചു വരവായാണ് ഏവരും ചിത്രത്തെ കണക്കാകുന്നത്.