Connect with us

വാലെന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ റീ റിലീസുമായി ‘ഓം ശാന്തി ഓശാന’

Malayalam

വാലെന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ റീ റിലീസുമായി ‘ഓം ശാന്തി ഓശാന’

വാലെന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ റീ റിലീസുമായി ‘ഓം ശാന്തി ഓശാന’

ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തില്‍ പുറത്തെത്തി സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ‘ഓം ശാന്തി ഓശാന’. ഇപ്പോഴിതാ ഈ ചിത്രം വാലെന്റൈന്‍സ് വീക്കില്‍ തിയേറ്ററുകളിലേയ്ക്ക് വീണ്ടുമെത്തുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഫെബ്രുവരി 9 മുതല്‍ 15 വരെയാണ് ചിത്രം തിയേറ്ററുകളില്‍ ഉണ്ടായിരിക്കുക. കമിതാക്കള്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും ആസ്വദിക്കാം. ജൂഡ് തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഇക്കാര്യം അറിയിച്ചത്.

പിവിആറും ഐനൊക്‌സും ചേര്‍ന്നാണ് ചിത്രം വീണ്ടും തിയേറ്ററുകളിലേയ്ക്ക് എത്തിക്കുന്നത്. ഇന്നലെ ചിത്രത്തിന്റെ പത്താം വാര്‍ഷികം നായികയായി അഭിനയിച്ച നസ്രിയ ഇന്‍സ്റ്റാഗ്രാമില്‍ ഒരു കുറിപ്പോടെ അറിയിച്ചിരുന്നു. കൂടാതെ ജൂഡ് ആന്തണിയും പോസ്റ്റ് പങ്കുവെച്ചിരുന്നു.

‘പത്ത് വര്‍ഷം മുന്‍പാണ് ഓം ശാന്തി ഓശാന റിലീസ് ചെയ്യന്നത്. പലരും എന്നെ ഇപ്പോഴും പൂജ എന്നാണ് വിളിക്കുന്നത്. അത് ഇപ്പോഴും എന്നെ ഞെട്ടിക്കുന്നു. വെറുമൊരു ഇഷ്ടം എന്നതിലുപരി അവള്‍ എല്ലാവര്‍ക്കും ഒരു റൗഡി കുട്ടിയായിരുന്നു. എന്നിലും പൂജയിലും അവളുടെ സ്‌നേഹത്തിലും വിശ്വസിച്ച എല്ലാവര്‍ക്കും നന്ദി. എന്റെ ഹൃദയത്തോടും പല പെണ്‍കുട്ടികളോടും വളരെ അടുപ്പമുള്ള കഥാപാത്രത്തിന് നന്ദി.’, നസ്രിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

2014 ഫെബ്രുവരി ഏഴിന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയത്. നിവിന്‍ പോളിയുടെ നായക കഥാപാത്രവും അതിഥി വേഷത്തിലെത്തുന്ന വിനീത് ശ്രീനിവാസന്റെ റോളും ചിത്രത്തെ കൂടുതല്‍ ഭംഗിയാക്കി. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ രചിച്ച ചിത്രത്തിന് ഷാന്‍ റഹ്മാന്‍ ആണ് സംഗീതം നിര്‍വഹിച്ചത്. വിനോദ് ഇല്ലംപള്ളിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്.

More in Malayalam

Trending