തെലുങ്കില്‍ നിരവദി ആരാധകരുള്ള താരമാണ് നാഗാര്‍ജുന. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാമ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. പണത്തിനോ താരപദവിക്കോ വേണ്ടി ഒരു സിനിമ ചെയ്യേണ്ട കാര്യം തനിക്കില്ലെന്നാണ് നാഗാര്‍ജ്ജുന പറയുന്നത്. താല്പര്യമുള്ള സമയത്ത് മാത്രം സിനിമ ചെയ്യാനാണ് തനിക്ക് ഇഷ്ടമെന്നും പറഞ്ഞു.
താരപദവിയോ പണമോ നോക്കി സ്വയം ഒരു സംതൃപ്തിയില്ലാതെ സിനിമ ചെയ്യേണ്ട കാര്യം എനിക്കില്ല. പറ്റുന്ന കാലംവരെ നല്ല സിനിമകള്‍ ചെയ്യുക. അതാണ് എന്റെ ആഗ്രഹവും. ഒരു സിനിമാ സെറ്റില്‍വെച്ചാണ് എന്റെ അച്ഛന് അക്കിനേനി നാഗേശ്വരറാവു മരിക്കുന്നത്.
ഒരു നടനെ സംബന്ധിച്ചിടത്തോളം അതിനെക്കാള്‍ മികച്ചതായി ഈ ലോകത്തില്‍ മറ്റെന്താണ് ഉള്ളത്. അയാന് മുഖര്‍ജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്രയിലും നാഗാര്‍ജുന ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സെപ്റ്റംബര്‍ 9ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
ജനപ്രിയ നടന് അക്കിനേനി നാഗേശ്വര റാവുവിന്റെ മകനാണ് നാഗാര്‍ജുന. 1967ലാണ് തന്റെ പിതാവിനെപ്പോലെ നാഗാര്‍ജുനയും ചലച്ചിത്ര ലോകത്തേക്ക് ചുവടുവച്ചത്. ദ് ഗോസ്റ്റാണ് താരത്തിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.
വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച താരമാണ് ജയസൂര്യ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് വിവേക് ഒബ്റോയ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു...
മലയാളികൾക്ക് ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് ജോമോൾ. ഇടയ്ക്ക് ബ്രേക്കെടുത്തിരുന്നുവെങ്കിലും സിനിമയിലും ചാനൽ പരിപാടികളിലുമായി ഇന്ന് സജീവമാണ് താരം. ചന്ദ്രശേഖറുമായുള്ള...