News
‘അവന്‍ സന്തുഷ്ടനാണ്, ഞാന്‍ അത് മാത്രമാണ് കാണുന്നത്. എനിക്ക് അത് ധാരാളമാണ്. അവനുണ്ടായൊരു അനുഭവമായിരുന്നു അത്.’; സാമന്തയും നാഗചൈതന്യയുമായുള്ള വേര്‍പിരിയലിനെ കുറിച്ച് നാഗാര്‍ജുന
‘അവന്‍ സന്തുഷ്ടനാണ്, ഞാന്‍ അത് മാത്രമാണ് കാണുന്നത്. എനിക്ക് അത് ധാരാളമാണ്. അവനുണ്ടായൊരു അനുഭവമായിരുന്നു അത്.’; സാമന്തയും നാഗചൈതന്യയുമായുള്ള വേര്‍പിരിയലിനെ കുറിച്ച് നാഗാര്‍ജുന
കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞ് നിന്നിരുന്ന പേരായിരുന്നു സാമന്തയുടെയും നാഗചൈതന്യയുടെയും. സാമന്ത തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പേര് മാറ്റിയതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. അക്കിനേനി എന്നുള്ള ഭര്‍ത്താവിന്റെ കുടുംബ പേരാണ് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഒഴിവാക്കിയത്. പേര് മാറ്റത്തിന് പിന്നിലെ കാരണം തേടി പ്രേക്ഷകര്‍ രംഗത്ത് എത്തിയിരുന്നു.
എന്നാല്‍ പ്രതികരിക്കാന്‍ നടി തയ്യാറായിരുന്നില്ല. പിന്നീട് ഇത് വലിയ പ്രശ്‌നത്തിന് കാരണമാവുകയായിരുന്നു. പേര് മാറ്റത്തിന് പിന്നിലുള്ള കാരണം ആരാഞ്ഞ് കൊണ്ട് മാധ്യമങ്ങള്‍ നടിയെ സമീപിച്ചിരുന്നു എങ്കിലും നടി ഒഴിഞ്ഞു മാറുകയായിരുന്നു. സാമന്തയുമായി ബന്ധപ്പെടാന്‍ ശ്രമിച്ച മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇത് പിന്നീട് സിനിമ കോളങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ പിന്നീട് വിവാഹ മോചന വാര്‍ത്തകള്‍ ശരിവെച്ച് സാമന്ത എത്തുകയായിരുന്നു. എന്തുകൊണ്ടാണ് തങ്ങള്‍ പിരിഞ്ഞതെന്ന് സമാന്തയും നാഗ ചൈതന്യയും വ്യക്തമാക്കിയിട്ടില്ല.
പല തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വിവാഹ മോചനത്തെക്കുറിച്ച് ഈയ്യടുത്ത് സമാന്ത മനസ് തുറന്നിരുന്നു. കോഫി വിത്ത് കരണില്‍ അതിഥിയിയായി എത്തിയപ്പോഴായിരുന്നു സമാന്ത മനസ് തുറന്നത്. തങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ സൗഹൃദമില്ലെന്നും പരസ്പരം ദേഷ്യമുണ്ടെന്നുമായിരുന്നു സമാന്ത പറഞ്ഞത്. എന്നാല്‍ നാഗ ചൈതന്യയാകട്ടെ വിഷയത്തില്‍ പരസ്യ പ്രതികരണങ്ങള്‍ക്ക് ഇതുവരെ തയ്യാറായിട്ടില്ല. വിവാഹ മോചനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും അകലം പാലിക്കുകയാണ് നാഗ ചൈതന്യ.
ഇതിനിടെ ഇപ്പോഴിതാ സമാന്തയും നാഗ ചൈതന്യയും പിരിഞ്ഞതിനെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നാഗാര്‍ജുന. തന്റെ മകന്‍ ഇപ്പോള്‍ സന്തോഷവാനാണെന്നാണ് നാഗാര്‍ജുന പറയുന്നത്. വിവാഹമോചനത്തെ നിര്‍ഭാഗ്യം എന്നാണ് നാഗാര്‍ജുന വിശേഷിപ്പിച്ചിരിക്കുന്നത്. അതേസമയം അതേക്കുറിച്ച് സങ്കടപ്പെട്ടു കൊണ്ടിരിക്കാന്‍ സാധ്യമല്ലെന്നും നാഗാര്‍ജുന പറയുന്നുണ്ട്.
‘അവന്‍ സന്തുഷ്ടനാണ്, ഞാന്‍ അത് മാത്രമാണ് കാണുന്നത്. എനിക്ക് അത് ധാരാളമാണ്. അവനുണ്ടായൊരു അനുഭവമായിരുന്നു അത്. നിര്‍ഭാഗ്യം. പക്ഷെ അതോര്‍ത്ത് കരഞ്ഞുകൊണ്ടിരിക്കാനാകില്ല. കഴിഞ്ഞു. ഞങ്ങളുടെ ജീവിതത്തില്‍ നിന്നുമത് പോയി. അതിനാല്‍ എല്ലാവരുടേയും ജീവിതത്തില്‍ നിന്നും പോകുമെന്നു കരുതുന്നു” എന്നായിരുന്നു നാഗാര്‍ജുന പറഞ്ഞത്.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ബ്രഹ്മാസ്ത്രയിലൂടെ ബോളിവുഡിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നാഗാര്‍ജുന. ചിത്രം മികച്ച വിജയമായി മാറിയിരിക്കുകയാണ്. എന്നാല്‍ ബോളിവുഡ് സ്ഥിരമായി തെന്നിന്ത്യന്‍ സിനിമകള്‍ റീമേക്ക് ചെയ്യുന്നതിനെതിരാണ് നാഗാര്‍ജുന. ഇതേക്കുറിച്ചും അദ്ദേഹം മനസ് തുറക്കുന്നുണ്ട്.
”അവര്‍ റീമേക്ക് ചെയ്യുന്നത് നിര്‍ത്തണം. ഒടിടിയിലൂടെ എല്ലാവരും എല്ലാ സിനിമകളും കാണുന്നുണ്ട്. അതിനാല്‍ അവരിത് നിര്‍ത്തണമെന്നാണ് എനിക്ക് പറയാനുള്ളത്. എല്ലാവരും കാണുമ്പോള്‍ താരതമ്യം നടക്കും. അവര്‍ സിനിമകള്‍ റീമേക്ക് ചെയ്യുന്നത് നിര്‍ത്തണം. എനിക്ക് വ്യക്തിപരമായി റീമേക്കുകള്‍ ചെയ്യാന്‍ താല്‍പര്യമില്ല” എന്നായിരുന്നു താരം പറഞ്ഞത്.
”ഇപ്പോള്‍ എല്ലാ സിനിമകള്‍ക്കും പാന്‍ ഇന്ത്യന്‍ റീച്ച് ലഭിക്കുന്നുണ്ട്. തീയേറ്ററിലൂടെയല്ലെങ്കിലും. ആദ്യം എന്റെ സിനിമകള്‍ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യും. അവ എനിക്ക് നല്ല മാര്‍ക്കറ്റ് നേടി തന്നു. എന്റെ എല്ലാ സിനിമകളും, പ്രത്യേകിച്ച് ആക്ഷന്‍ ചിത്രങ്ങള്‍. ഡബ് ചെയ്യും. പിന്നെ ഒടിടിയില്‍ വരും. ലോകമെമ്പാടുമുള്ളവര്‍ സിനിമകള്‍ കാണുന്നുണ്ട്. ഞാന്‍ ദുബായിലോ മറ്റോ പോകുമ്പോള്‍ അറബുകള്‍ എന്നെ മനസിലാക്കുന്നുണ്ട്. അവര്‍ക്ക് പേരൊന്നും അറിയില്ലെങ്കില്‍ പോലും ആ സിനിമ കണ്ടുവെന്ന് പറയും” എന്നും നാഗാര്‍ജുന പറയുന്നുണ്ട്.
അതേസമയം ലാല്‍ സിംഗ് ഛദ്ദയിലൂടെ ബോളിവുഡ് എന്‍ട്രി നടത്തിയിരിക്കുകയാണ് നാഗ ചൈതന്യ. പക്ഷെ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിട്ടില്ല. ഫാമിലി മാന്റെ വിജയത്തിന് പിന്നാലെ ബോളിവുഡിലും സജീവമായി മാറാനുള്ള തയ്യാറെടുപ്പിലാണ് സമാന്ത. തെലുങ്ക് ചിത്രമായ യശോദയാണ് സമാന്തയുടെ പുതിയ സിനിമ.
2017 ഒക്ടോബര്‍ ആറിനായിരുന്നു നാഗചൈതന്യയും സമാന്തയും വിവാഹിതരായത്. സമാന്ത ഒരു ക്രിസ്ത്യന്‍ കുടുംബത്തിലാണ് ജനിച്ചത്. അച്ഛന്‍ തെലുങ്കും, അമ്മ മലയാളിയുമാണ്. തെലുങ്ക് നടന്‍ നാഗചൈതന്യയുമായുള്ള വിവാഹം ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു നടന്നത്. ഈ ചിത്രങ്ങളെല്ലാം തന്നെ വൈറലായിരുന്നു.
