Connect with us

മമ്മൂട്ടിക്കൊപ്പമുള്ള ആദ്യ ചിത്രം! നടനെയാണോ കണ്ടന്റാണോ ആകര്‍ഷിച്ചത്! പാര്‍വ്വതിയുടെ ഉത്തരം ഞെട്ടിച്ചു

Malayalam

മമ്മൂട്ടിക്കൊപ്പമുള്ള ആദ്യ ചിത്രം! നടനെയാണോ കണ്ടന്റാണോ ആകര്‍ഷിച്ചത്! പാര്‍വ്വതിയുടെ ഉത്തരം ഞെട്ടിച്ചു

മമ്മൂട്ടിക്കൊപ്പമുള്ള ആദ്യ ചിത്രം! നടനെയാണോ കണ്ടന്റാണോ ആകര്‍ഷിച്ചത്! പാര്‍വ്വതിയുടെ ഉത്തരം ഞെട്ടിച്ചു

വനിതാ ദിനത്തിലായിരുന്നു മമ്മൂട്ടിയും പാർവതിയും ഒന്നിക്കുന്ന സിനിമയുടെ പ്രഖ്യാപനം വന്നത്. നവാഗത സംവിധായക രതീന സംവിധാനം ചെയ്യുന്ന പുഴു എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെയര്‍ ഫിലിംസും സിന്‍ – സില്‍ സെല്ലുലോയിഡും ചേര്‍ന്നാണ് ചിത്രം എത്തിക്കുന്നത്. വനിതാദിനാശംസകള്‍ എന്നു പറഞ്ഞാണ് മമ്മൂട്ടി ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കു വെച്ചത്.

അതേസമയം മമ്മൂക്കയുമായുളള ചിത്രത്തെ കുറിച്ച് മാധ്യമങ്ങളോട് പാര്‍വ്വതി മനസുതുറന്നിരിക്കുകയാണ്. ചിത്രത്തില്‍ നല്ല പ്രതീക്ഷയുണ്ടെന്ന് പാര്‍വതി പറഞ്ഞു.

ആദ്യം തന്നെ ഉണ്ട എന്ന സിനിമയ്ക്ക് ശേഷം ഹര്‍ഷദ് ഇക്കയുടെ ഒരു സിനിമ വരിക എന്ന് പറയുമ്പോള്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്. മമ്മൂക്കയും ഹര്‍ഷദ് ഇക്കയും വീണ്ടും ഒന്നിക്കുന്നു. പിന്നെ രതീനയുടെ ആദ്യ ചിത്രമാണ് ഞാന്‍ വളരെ ആകാംക്ഷയിലാണ്. ഉയരെയില്‍ ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തതാണ്. ഇപ്പോള്‍ അവളുടെ ആദ്യ ചിത്രം. അപ്പോ പൊളിറ്റിക്കലി ഞാന്‍ ഭയങ്കര എക്‌സൈറ്റഡായ ഒരു കണ്ടന്റാണ് അതില് വരാന്‍ പോവുന്നത്. അപ്പോ സിനിമ ഇറങ്ങുന്ന സമയത്ത് നിങ്ങളുടെ റെസ്‌പോണ്‍സ് അറിയാന്‍ ഞാനും കാത്തിരിക്കുകയാണ്. ഈ സിനിമ ആകര്‍ഷിച്ചത് മമ്മൂട്ടി എന്ന താരമാണോ അതോ കണ്ടന്റാണോ എന്ന ചോദ്യത്തിന് കണ്ടന്റ് തന്നെയാണെന്ന് പാര്‍വ്വതി പറഞ്ഞു. കാരണം എനിക്കറിയില്ലായിരുന്നു ഇത് ശരിക്കും മമ്മൂട്ടി ചിത്രമാണെന്ന്. എന്നോട് കഥയുടെ ഏകദേശ രൂപം പറഞ്ഞ ശേഷമാണ് മമ്മൂക്കയായിരിക്കും ഇതില്‍ അഭിനയിക്കുന്നതെന്ന് പറഞ്ഞത്.

അപ്പോ ഞാന്‍ പറഞ്ഞു ആണോ ഉഗ്രന്‍. അത് നല്ലൊരു കാര്യമാണ്. അദ്ദേഹം ഒരു ബ്രില്ല്യന്റ് ആക്ടറാണ്. ഞാന്‍ മുന്‍പ് പറഞ്ഞ പരാമര്‍ശത്തിലും അത് തന്നെയാണ് പറഞ്ഞിരുന്നതെന്ന് പാര്‍വ്വതി പറഞ്ഞു.

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ഒരു സിനിമയ്ക്കായി ഒന്നിക്കുമ്പോള്‍ അതില്‍ ഒരുപാട് കൗതുകങ്ങള്‍ കൂടിയുണ്ട്. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദിയില്‍ മമ്മൂട്ടി നായകനായ കസബ സിനിമയെക്കുറിച്ച് പാര്‍വതി നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിവാദമായിരുന്നു. ഇരുപത്തിരണ്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഓപ്പണ്‍ ഫോറത്തിനിടെ ആയിരുന്നു സംഭവം. താന്‍ ഈ അടുത്ത് മലയാളത്തില്‍ ഒരു സിനിമ കണ്ടെന്നും തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരം ആണെന്നുമായിരുന്നു പാര്‍വതിയുടെ വിമര്‍ശനം

എന്നാല്‍, ഈ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെ പാര്‍വതിക്ക് നേരെ വലിയ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. എന്നാല്‍, പിന്നോട്ടില്ലെന്ന നിലപാടില്‍ നടി ഉറച്ചു നില്‍ക്കുകയായിരുന്നു. കസബ വിവാദത്തിന് ശേഷം തനിക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടെന്നും പാര്‍വതി പറഞ്ഞിരുന്നു. കസബ വിവാദത്തില്‍ താന്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും താന്‍ ഒരു നടനെയും ആക്ഷേപിച്ചിട്ടില്ലെന്നും പിന്നീട് പാര്‍വതി പറഞ്ഞിരുന്നു. കസബയെ പറ്റി പറഞ്ഞതല്ല പ്രശ്‌നമെന്നും പാര്‍വതി പറഞ്ഞു എന്നതായിരുന്നു പ്രശ്‌നമെന്നും പിന്നീട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കിയിരുന്നു.

ഇതു കൂടാതെ, കഴിഞ്ഞയിടയില്‍ ഒരു അഭിമുഖത്തില്‍ മമ്മൂട്ടിയോ മോഹന്‍ലാലോ എന്ന് ചോദിച്ചപ്പോള്‍ എന്തുകൊണ്ട് എന്നായിരുന്നു പാര്‍വതിയുടെ മറുചോദ്യം. രണ്ടിലൊരു പേര് തിരഞ്ഞെടുക്കാന്‍ അവതാരകന്‍ പറഞ്ഞപ്പോള്‍ ഒന്നും തിരഞ്ഞെടുക്കുന്നില്ലെന്ന് പാര്‍വതി പറഞ്ഞതും ചര്‍ച്ചയായിരുന്നു. ഏതായാലും, കസബ വിവാദത്തില്‍ മമ്മൂട്ടി ആരാധകര്‍ പാര്‍വതിക്ക് എതിരെ തിരിഞ്ഞിരുന്നു. മമ്മൂട്ടിയുടെ പുതിയ സിനിമയില്‍ പാര്‍വതി നായികയായി എത്തുമ്പോള്‍ ആദ്യം അദ്ഭുതപ്പെടുന്നത് ആരാധകര്‍ തന്നെ ആയിരിക്കും.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top