Connect with us

‘ദി പ്രീസ്റ്റ്’ ഉള്‍പ്പെടെ 331 മമ്മൂട്ടി ചിത്രങ്ങള്‍; ആ അപൂര്‍വ നേട്ടം സ്വന്തമാക്കി മമ്മൂട്ടി ആരാധിക

Malayalam

‘ദി പ്രീസ്റ്റ്’ ഉള്‍പ്പെടെ 331 മമ്മൂട്ടി ചിത്രങ്ങള്‍; ആ അപൂര്‍വ നേട്ടം സ്വന്തമാക്കി മമ്മൂട്ടി ആരാധിക

‘ദി പ്രീസ്റ്റ്’ ഉള്‍പ്പെടെ 331 മമ്മൂട്ടി ചിത്രങ്ങള്‍; ആ അപൂര്‍വ നേട്ടം സ്വന്തമാക്കി മമ്മൂട്ടി ആരാധിക

മെഗാസ്റ്റാര്‍ മമ്മൂട്ടിയോടുള്ള ആരാധനയോടൊപ്പം ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ ‘ഗ്രാന്‍ഡ് മാസ്റ്റര്‍’ അംഗീകാരം നേടി കോളജ് വിദ്യാര്‍ത്ഥിനിയായ സന. കണ്ണൂര്‍ മാതമംഗലം സ്വദേശിനിയാണ് സന. മമ്മൂട്ടി അഭിനയിച്ച 331 സിനിമകളുടെ പേരുകള്‍ ഉപയോഗിച്ച് മമ്മൂട്ടിയുടെ ചിത്രം തന്നെ വരച്ചിരിക്കുകയാണ് സന. A3 ഷീറ്റില്‍ 23 മിനിട്ട് കൊണ്ടാണ് ഫെയ്‌സ് പോട്രേയ്റ്റ് വരച്ചത്. ലൈവ് ആയി വരച്ചാണ് സന ഈ നേട്ടം കൈവരിച്ചത് എന്നാണ് മറ്റൊരു പ്രത്യേകത. ബോള്‍ പോയിന്റ് പേന കൊണ്ട് ചിത്രം പൂര്‍ത്തികരിച്ചപ്പോള്‍ അത് അപൂര്‍വ കലാപ്രകടനമായി എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ലല്ലോ. മമ്മൂട്ടിയുടെ ആദ്യ സിനിമയുടെ പേരു മുതല്‍ കഴിഞ്ഞ ദിവസം റിലീസായ ‘ദി പ്രീസ്റ്റും’ കൂടാതെ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമയുടെ പേരു വരെ ഉള്‍ക്കൊള്ളിച്ചാണ് ഈ വ്യത്യസ്തമായ ചിത്രം വരച്ചിരിക്കുന്നത്.

ചിത്രരചന പഠിച്ചിട്ടില്ലെങ്കിലും കുട്ടിക്കാലം മുതല്‍ ചിത്രവരയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. കോവിഡ് കാലത്താണ് ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ലോക്ഡൗണ്‍ കാലത്ത് ഇങ്ങനെ ചിത്രം വരച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുപത്തി അയ്യായിരത്തോളം രൂപ സംഭാവന ചെയ്തിട്ടുണ്ട് ഈ മിടുക്കി. പി.എസ്.സി. ഓഫിസിലെ സെക്ഷന്‍ ഓഫിസര്‍ കെ.വി.സുനുകുമാറിന്റേയും ആരോഗ്യ വകുപ്പിലെ ഹെഡ് ക്ലാര്‍ക്ക് സ്മിതയുടേയും മകളാണ്. പിലാത്തറ സെന്റ് ജോസഫസ് കോളജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ ബഹുമതിയും സനയെ തേടിയെത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റ്’ എന്ന ചിത്രം തിയേറ്ററുകളില്‍ റിലീസിനു എത്തിയത്. ആദ്യ ദിവസം കൊണ്ടു തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ലോക്ക് ഡൗണിനു ശേഷം തിയേറ്ററുകള്‍ തുറന്നപ്പോള്‍ റിലീസിനെത്തിയ ആദ്യ മമ്മൂട്ടി ചിത്രം കൂടിയായിരുന്നു ‘ദി പ്രീസ്റ്റ്’. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചെത്തുന്നു എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്. കഥാപാത്രങ്ങള്‍ എല്ലാം തന്നെ മികച്ച നിലവാരം പുലര്‍ത്തിയെന്നാണ് എല്ലാവര്‍ക്കും പറയാനുള്ളത്.

പാരാസൈക്കോളജിയിലും എക്സോര്‍സിസത്തിലും കേമനായ ഫാദര്‍ കാര്‍മെന്‍ ബെനഡിക്ട് എന്ന പുരോഹിതനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. വസ്ത്രധാരണത്തില്‍ മാത്രമല്ല സ്വഭാവത്തിലും വ്യത്യസ്തയുള്ള നായക കഥാപാത്രമാണ് മമ്മൂട്ടിയുടെ ഫാ. കാര്‍മെന്‍ ബെനഡിക്ട.ഒരു കുടുംബത്തില്‍ നടന്ന ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കാനായി ഒരു പെണ്‍കുട്ടി ഫാദറിനെ തേടി വരുന്നിടത്തു നിന്നാണ് കഥ ആരംഭിക്കുന്നത്. ക്രൈം എന്ന് സംശയം തോന്നിപ്പിക്കുന്ന ഒരു സംഭവത്തിലെ ഇന്‍വെസ്റ്റിഗേഷനില്‍ ആരംഭിച്ച് പിന്നീട് മിസ്റ്ററിയിലൂടെയും ഹൊററിലൂടെയുമൊക്കെ കടന്നുപോകുന്ന രീതിയിലാണ് ജോഫിന്‍ ടി ചാക്കോ ചിത്രത്തിന്റെ ഘടന തയ്യാറാക്കിയിരിക്കുന്നത്. വേണ്ടിടത്ത് ആകാംക്ഷയുളവാക്കുന്ന ട്വിസ്റ്റുകളും സസ്പെന്‍സുകളും നിറച്ചാണ് ‘ദി പ്രീസ്റ്റ്’ കാണികളെ പിടിച്ചിരുത്തുന്നത്. ഹൊറര്‍ മൂഡ് നിലനിര്‍ത്താന്‍ ശബ്ദങ്ങളെയും സൈലന്സിനെയും ഒരേപോലെ കൂട്ടുപിടിച്ച രാഹുല്‍രാജും ബിജിഎമ്മിലും പാട്ടുകളിലും നീതി പുലര്‍ത്തി. ആകാംക്ഷയ്ക്ക് ഒപ്പം നില്‍ക്കുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക്. അത് എടുത്ത് പറയേണ്ടതു തന്നെയാണ്.

More in Malayalam

Trending

Recent

To Top