Connect with us

ഒരു വർഷം ’21’ ഹിറ്റുകളുമായി വിസ്മയിപ്പിച്ച മോഹൻലാൽ !

Articles

ഒരു വർഷം ’21’ ഹിറ്റുകളുമായി വിസ്മയിപ്പിച്ച മോഹൻലാൽ !

ഒരു വർഷം ’21’ ഹിറ്റുകളുമായി വിസ്മയിപ്പിച്ച മോഹൻലാൽ !

1986 ഈ വർഷം മോഹൻലാൽ എന്ന നടനെ സംബന്ധിച്ചടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഒരു വർഷം 21 സിനിമകൾ ചെയ്യുക എന്നത് ഒരു കേന്ദ്രകഥാപാത്രം അല്ലെങ്കിൽ കൂടി അത്ര നിസാര കാര്യമല്ല. എന്നാൽ മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തിയ 21 സിനിമകൾ ആണ് 1986ൽ തീയറ്ററുകളിൽ എത്തിയത്. ഈ സിനിമകളിൽ എല്ലാംതന്നെ തീയറ്ററുകളിൽ വൻ വിജയം സൃഷ്ട്ടിക്കുകയും ചെയ്തു

1.താളവട്ടം

1986 ഒക്ടോബർ 9 ന് ആയിരുന്നു താളവട്ടം തീയറ്ററുകളിൽ എത്തിയത്. പ്രിയദർശന്റെ സംവിധാനത്തിൽ എത്തിയ ചിത്രം മോഹൻലാലിൻറെ അനായാസമായ അഭിനയ പ്രകടനംകൊണ്ട് പ്രേക്ഷകരുടെ മനംകവർന്നു. ചിത്രത്തിൽ വിനോദ് എന്ന മനോവൈകല്യമുള്ള യുവാവായാണ് മോഹൻലാൽ വേഷമിട്ടത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ പ്രക്ഷക പ്രീതി പിടിച്ചുപറ്റി. സെവൻ ആർട്ട്സ് ഇന്റർനാഷ്ണലിന്റെ ബാനറിൽ G.P വിജയകുമാറാണ് താളവട്ടം നിർമ്മിച്ചത്.

2.ഗാന്ധിനഗർ 2nd സ്ട്രീറ്റ്

1986 ജൂലൈ നാലിനായിരുന്നു ഗാന്ധി നഗർ 2nd സ്ട്രീറ്റ് തീയറ്ററുകളിൽ എത്തുന്നത്. ശ്രീനിവാസന്റെ രചനയിൽ സത്യൻ അന്തിക്കാട് ആയിരുന്നു ഗാന്ധി നഗർ 2nd സ്ട്രീറ്റ് സംവിധാനം ചെയ്തത്. ജീവിതത്തിൽ ധാരാളം പ്രതിസന്ധികൾ നേരിടേണ്ടി വന്ന സേതു എന്ന യുവാവിന്റെ വേഷമായിരുന്നു ചിത്രത്തിൽ മോഹൻലാലിന്റെത്. മോഹൻലാലിന്റെ ഗൂർക്ക വേഷവും ഹിന്ദി പറച്ചിലും തീയറ്ററിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീർത്തു. ചിത്രത്തിൽ അഥിതി താരമായി മമ്മൂട്ടിയും അഭിനയിച്ചു. കാസിനോ ആണ് ചിത്രം നിർമ്മിച്ചത്

  1. ഹലോ മൈ ഡിയർ റോങ്ങ്‌ നമ്പർ

1986 മാർച്ച് 26 ന് ആയിരുന്നു ഹലോ “മൈ ഡിയർ റോങ്ങ്‌ നമ്പർ” പ്രദർശനത്തിനെത്തുന്നത്. ശ്രീനിവാസന്റെ രചനയിൽ പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം പൂർണമായും ഒരു കോമിക് എന്റർറ്റൈനർ ആയിരുന്നു. വേണുഗോപാൽ എന്ന മെഡിക്കൽ റെപ്രസെൻറെറ്റീവ് ആയിട്ടാണ് ചിത്രത്തിൽ മോഹൻലാൽ എത്തിയത്. ലിസി,ജഗതി,ശ്രീനിവാസൻ,മണിയൻപിള്ള രാജു അങ്ങനെ ഒരു നീണ്ട താരനിരതന്നെ അണിനിരന്നു ചിത്രത്തിൽ.തൃപ്തി ആർട്ട്സ് ആയിരുന്നു ചിത്രം നിർമ്മിച്ചത്

4.സുഖമോ ദേവി

1986 സെപ്റ്റംബർ 19 ന് ആയിരുന്നു സുഖമോ ദേവി തീയറ്ററുകളിൽ എത്തിയത്. വേണു നാഗവള്ളി ആയിരുന്നു ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. ചിത്രത്തിൽ സണ്ണി എന്ന കേന്ദ്ര കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപിച്ചത് ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ശ്രദ്ധേയമായിരുന്നു. ബാലൻ ആയിരുന്നു ചിത്രം നിർമ്മിച്ചത്

5.ടി.പി ബാലഗോപലാൻ M.A

മോഹൻലാലിന് ആദ്യ സംസ്ഥാന അവാർഡ്‌ നേടിക്കൊടുത്ത ചിത്രമായിരുന്നു ടി.പി ബാലഗോപലാൻ M.A. ശ്രീനിവാസന്റെ രചനയിൽ സത്യൻ അന്തിക്കാട് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. 1986 ഫെബ്രുവരി 11 ന് ആയിരുന്നു ചിത്രം തീയറ്ററുകളിൽ എത്തിയത്. അജയ് ആർട്ട്സിന്റെ ബാനറിൽ TK ബാലചന്ദ്രൻ ആയിരുന്നു ചിത്രം’നിർമ്മിച്ചത്.

  1. ഒന്ന് മുതൽ പൂജ്യം വരെ

1986 ഒക്ടോബർ 20 ന് ആയിരുന്നു ഒന്നുമുതൽ പൂജ്യംവരെ തീയറ്ററുകളിൽ എത്തിയത്. നവോദയ അപ്പച്ചൻ നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് രഘുനാഥ് പല്ലേരി ആയിരുന്നു. മോഹൻ സിതാര ഈണമിട്ട ഗാനങ്ങളും ഏറെ ഹിറ്റായി. ചിത്രത്തിൽ മുഴുനീള കഥാപാത്രമാണേലും ചിത്രത്തിന്റെ ക്ലൈമാക്സിൽ മാത്രമാണ് മോഹൻലാൽ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്

  1. ദൂരെ ദൂരെ ഒരു കൂട് കൂട്ടാം

1986 ജനുവരി 11 ന് ആയിരുന്നു ദൂരെ ദൂരെ ഒരു കൂട് കൂട്ടാം പ്രദർശനത്തിന് എത്തുന്നത്.ശ്രീനിവാസന്റെ രചനയിൽ സിബി മലയിൽ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൽ ദിവാകരൻ എന്ന വ്യാജ അധ്യാപകൻ ആയിട്ടായിരുന്നു മോഹൻലാൽ അഭിനയിച്ചത്. ജഗതി,നെടുമുടി വേണു, മാമുക്കോയ, ശ്രീനിവാസൻ തുടങ്ങി നീണ്ട താരനിര തന്നെ ചിത്രത്തിൽ അണിനിരന്നു. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി ആയിരുന്നു ചിത്രം നിർമ്മിച്ചത്

  1. സന്മനസ്സുള്ളവർക്ക് സമാധാനം

1986 ഒക്ടോബർ 31 ന് ആയിരുന്നു സന്മനസ്സുള്ളവർക്ക് സമാധാനം തീയറ്ററുകളിൽ എത്തിയത്. ശ്രീനിവാസന്റെ രചനയിൽ സത്യൻ അന്തിക്കാട് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച ചിത്രം വൻവിജയമായിരുന്നു.

  1. നിന്നിഷ്ടം എന്നിഷ്ടം

1986 ഇൽ തന്നെ പുറത്തിറങ്ങിയ മറ്റൊരു മോഹൻലാൽ ചിത്രമായിരുന്നു നിന്നിഷ്ട്ടം എന്നിഷ്ടം.പ്രിയദർശന്റെ രചനയിൽ ആലപ്പി അഷറഫ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൽ ശ്രീക്കുട്ടൻ എന്ന മനോവൈകല്യമുള്ള യുവാവായി അമ്പരിപ്പിക്കുന്ന പ്രകടനമാണ് മോഹൻലാൽ കാഴ്ചവെച്ചത്.

  1. പൂമുഖപ്പടിയിൽ നിന്നെയും കാത്ത്

1986 മെയ്‌ 9 ന് തീയറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു പൂമുകപ്പടിയിൽ നിന്നെയും കാത്ത്.ഭദ്രൻ തന്നെ രചനയും സംവിധാനവും നിർവഹിച്ച ചിത്രം നിർമ്മിച്ചത് ജോസ് തോമസും യുണൈറ്റഡ് പ്യൂപിൾസും ചേർന്നായിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം പ്രധാന കഥാപാത്രമായി മോഹൻലാലും അഭിനയിച്ചു.

  1. രാജാവിന്റെ മകൻ

1986 ജൂലൈ 17 ന് ആയിരുന്നു രാജാവിന്റെ മകൻ തീയറ്ററുകളിൽ എത്തുന്നത്. ഡെന്നീസ് ജോസ്സഫിന്റെ തിരക്കഥയിൽ തമ്പി കണ്ണന്താനം ആയിരുന്നു രാജാവിന്റെ മകൻ സംവിധാനം ചെയ്തത്. ചിത്രത്തിൽ വിൻസന്റ് ഗോമസ് എന്ന അധോലോക നായകനായി മോഹൻലാൽ തീയറ്ററുകളിൽ കയ്യടി സൃഷ്ടിച്ചു. മോഹൻലാലിനെ സൂപ്പർ താര പധവിയിലേക്ക് ഉയർത്തിയത് രാജാവിന്റെ മകൻ ആയിരുന്നു. ഷാരോൺ പിക്ചേഴ്സ് ആയിരുന്നു ചിത്രം നിർമ്മിച്ചത്.

  1. നമ്മുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ

1986 നവംബർ 12 ന് ആയിരുന്നു നമ്മുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ തീയറ്ററുകളിൽ എത്തുന്നത്. പദ്മരാജൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം നിർമ്മിച്ചത് മണി മാല്യത്ത് ആയിരുന്നു. മലയാളത്തിലെ എണ്ണം പറഞ്ഞ ക്ലാസിക്കുകളുടെ ലിസ്റ്റിൽ പെടുന്ന ചിത്രമാണ് നമ്മുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ

  1. കരിയിലക്കാറ്റുപോലെ

1986 മാർച്ച് 21 ന് ആയിരുന്നു കരിയിലക്കാറ്റുപോലെ തീയറ്ററുകളിൽ എത്തുന്നത്. പദ്മരാജൻ ആയിരുന്നു ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. ചിത്രത്തിൽ DYSP അച്യുതൻകുട്ടി എന്ന അന്വേഷണ ഉദ്യോഗസ്ഥനായാണ് മോഹൻലാൽ വേഷമിട്ടത്. ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ തങ്കച്ചൻ, ജോയ് തോമസ്‌ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

  1. യുവജനോത്സവം

1986 ആഗസ്റ്റ്‌ ഒന്നിനായിരുന്നു യുവജനൊത്സവും തീയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് ശ്രീകുമാരൻ തമ്പി ആയിരുന്നു. ജയൻ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. ശ്രീകുമാരൻ തമ്പി തന്നെയായിരുന്നു ചിത്രം നിർമ്മിച്ചതും

  1. ദേശാടനക്കിളി കരയാറില്ല

1986 മാർച്ച് 17ന് ആയിരുന്നു , ദേശാടനക്കിളി കരയാറില്ല തീയറ്ററുകളിൽ എത്തിയത്. പദ്മരാജൻ ആയിരുന്നു ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. കാർത്തിക,ശാരി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പപ്പൻ പ്രിയപ്പെട്ട പപ്പൻ

1986 ജനുവരി മൂന്നിന് ആയിരുന്നു പപ്പൻ പ്രിയപ്പെട്ട പപ്പൻ തീയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൽ ഇൻസ്പെക്ട്ടർ ദേവ്ദാസ് ആയിട്ടാണ് മോഹൻലാൽ വേഷമിട്ടത്.സിദ്ദിഖ് ലാലിന്റെ രചനയിൽ സത്യൻ അന്തിക്കാട് ഒരുക്കിയ ചിത്രം നിർമിച്ചത് GS ഹരിന്ദ്രൻ ആയിരുന്നു .

മഴപെയ്യുന്നു മദളംകൊട്ടുന്നു

1986 ജനുവരി 25 ന് ആയിരുന്നു മഴ പെയ്യുന്നു മദളം കൊട്ടുന്നു തീയറ്ററുകളിൽ എത്തിയത്. ശ്രീനിവാസന്റെ രചനയിൽ പ്രിയദർശൻ ഒരുക്കിയ ചിത്രം പൂർണ്ണമായും ഒരു കോമിക്ക് എന്റർറ്റൈനർ ആയിരുന്നു. ഇടപ്പഴിഞ്ഞി വേലപ്പൻ ആയിരുന്നു ചിത്രം നിർമ്മിച്ചത്

  1. വാർത്ത

1986 ഫെബ്രുവരി 28 ന് ആയിരുന്നു വാർത്ത തീയറ്ററുകളിൽ എത്തിയത്. ടി ദാമോദരന്റെ രചനയിൽ ഐ.വി ശശി ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം നായക പ്രാധാന്യമുള്ള വേഷത്തിൽ മോഹൻലാലും അഭിനയിച്ചു. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി ഗംഗാധരൻ ആയിരുന്നു ചിത്രം നിർമ്മിച്ചത്.

  1. അടിവേരുകൾ

1986 സെപ്റ്റംബർ 19 ന് ആയിരുന്നു അടിവേരുകൾ റിലീസ് ചെയ്തത്. ടി ദാമൊദരന്റെ തിരക്കഥയിൽ അനിൽ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. മോഹൻലാൽ, കാർത്തിക, സുകുമാരി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം കാടിന്റെ പശ്ചാത്തലത്തിൽ പറഞ്ഞ ഒരു ആക്ഷൻ ത്രില്ലർ ആയിരുന്നു

  1. പഞ്ചാഗ്നി

1986 ജൂലൈ 5 ന് ആയിരുന്നു പഞ്ചാഗ്നി റിലീസ് ചെയ്തത്.എം.ടി വാസുദേവൻ നായരുടെ രചനയിൽ ഹരിഹരൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. മോഹൻലാൽ റഷീദ് എന്ന എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ ഗീത, നദിയ മൊയ്ദു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജി.പി വിജയകുമാർ, എം.ജി ഗോപിനാഥ് തുടങ്ങിയവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

  1. ശോഭ് രാജ്

1986 ഡിസംബർ 6 ന് ആയിരുന്നു ശോഭ് രാജ് തീയറ്ററുകളിൽ എത്തിയത്.രാജവിന്റെ മകന് ശേഷം മോഹൻലാൽ അധോലോക നായികാനായി അഭിനയിച്ച ചിത്രവും ആയിരുന്നു ശോഭരാജ്. ശശികുമാർ ആയിരുന്നു ശോഭ് രാജ് സംവിധാനം ചെയ്തത്.ഷിർദിസായ് ക്രിയേഷൻസിന്റെ ബാനറിൽ P. K. R. പിള്ള ആയിരുന്നു ചിത്രം നിർമ്മിച്ചത്.

21 hits in one year – mohanlal magic

More in Articles

Trending

Recent

To Top