Connect with us

മലയാള സിനിമയെ ഞെട്ടിച്ച 7 അസ്വാഭാവിക മരണങ്ങളും അവയുടെ കാരണങ്ങളും !

Articles

മലയാള സിനിമയെ ഞെട്ടിച്ച 7 അസ്വാഭാവിക മരണങ്ങളും അവയുടെ കാരണങ്ങളും !

മലയാള സിനിമയെ ഞെട്ടിച്ച 7 അസ്വാഭാവിക മരണങ്ങളും അവയുടെ കാരണങ്ങളും !

മലയാള സിനിമയിൽ നിറഞ്ഞു നിന്ന പലരും അപ്രതീക്ഷിതമായി ജീവിതം അവസാനിപ്പിച്ചിട്ടുണ്ട്. കൂട്ടത്തിൽ പലരുടെയും മരണ വാർത്തകളും ആത്മഹത്യാ വാർത്തകളും ഞെട്ടലോടെയാണ്‌ പ്രേക്ഷകർ വിശ്വസിച്ചത്.വർഷങ്ങൾ കടന്നുപോയെങ്കിലും പാതി യാത്രയിൽ ജീവിതം അവസാനിപ്പിച്ചു പോയ ഈ വെള്ളി നക്ഷത്രങ്ങൾ ഇന്നും ഒളി മങ്ങാതെ നിൽക്കുകയാണ്‌ പ്രേക്ഷക മനസ്സിൽ.

80 കളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന ഗ്ളാമർ മുഖമായിരുന്നു റാണി പദ്മിനി. മലയാളത്തിനു പുറമേ തെന്നിന്ത്യൻ ഭാഷകളായ കന്നഡ, തമിഴ്‌, തെലുഗ്‌ എന്നീ ഭാഷകളിലും റാണി പദ്മിനി തിളങ്ങി നിന്നു. പറങ്കിമല, സംഘർഷം, ശരം എന്നിവയായിരുന്നു റാണി പദ്മിനിയുടെ പ്രശസ്ത മലയാള ചിത്രങ്ങൾ.

1986 ഒക്ടോബർ 15 ന്‌ സിനിമാ ലോകം ഉണർന്നത്‌ ഞെട്ടലുളവാക്കുന്ന വാർത്ത കേട്ടുകൊണ്ടായിരുന്നു. താരസുന്ദരി റാണി പദ്മിനി അമ്മയോടൊപ്പം കൊല ചെയ്യപ്പെട്ടിരിക്കുന്നു. റാണി പദ്മിനിയുടെ ജോലിക്കാരായ മൂന്നു പേരായിരുന്നു കൊലപാതകത്തിനു പിന്നിൽ എന്ന്‌ പിന്നീട്‌ തിരിച്ചറിഞ്ഞു.

Ranipadmini_(actress)സിനിമയിലെ ഗ്ളാമർ റോളുകൾ റാണിയെ വേഗം തന്നെ ധനികയാക്കി. അതുവഴി ഒട്ടേറെ മുൻനിര പൊളിറ്റീഷ്യന്മാരുമായും ഫിലിം ടെക്നീഷ്യന്മാരുമായും ബന്ധങ്ങൾ വളർന്നു. ബന്ധങ്ങളും സാമ്പത്തികവും വന്നതോടെ സെക്യൂരിറ്റി, കുക്ക്‌, ഡ്രൈവർ എന്നിങ്ങനെ മൂന്ന്‌ ജോലിക്കാരെയും നടി നിയമിച്ചു.

പിന്നീട് സ്വന്തമായി ഒരു വീട്‌ വാങ്ങാൻ തീരുമാനിക്കുകയും അതിനായി പതിനഞ്ച്‌ ലക്ഷം രൂപ താമസസ്ഥലത്ത്‌ സൂക്ഷിക്കുകയും ചെയ്തു. വീട്ടിൽ പണം ഇരിപ്പുണ്ടെന്ന്‌ മനസ്സിലാക്കിയ റാണിയുടെ ജോലിക്കാർ അത്‌ കൈക്കലാക്കാനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ചു.

അടുത്ത ദിവസം രാവിലെ റാണി പദ്മിനി കുളിക്കാനായി കുളിമുറിയിലായിരുന്ന സമയം പെട്ടെന്ന് അമ്മയുടെ നിലവിളി കേട്ടു. ഓടി വെളിയിൽ വന്നപ്പോൾ കുത്തേറ്റ്‌ പിടയുന്ന അമ്മയെയാണ്‌ താരം കണ്ടത്‌. പെട്ടെന്ന്‌ ജോലിക്കാർ മൂന്നു പേരും ചേർന്ന്‌ റാണി പദ്മിനിയേയും കീഴ്പ്പെടുത്തി കുത്തിക്കൊല്ലുകയായിരുന്നു.

പിന്നീട് കൊലപാതകം ചെയ്ത മൂന്ന്‌ ജോലിക്കാരെയും ജീവപര്യന്തം തടവിന്‌ കോടതി ശിക്ഷിച്ചു.

17-ആ​‍ാംവയസ്സിൽ നടി ശോഭ തന്റെ ജീവിതം അവസാനിപ്പിച്ചത്‌ ഒട്ടേറെ ചോദ്യങ്ങൾ ബാക്കി നിർത്തിയായിരുന്നു. ഇന്നും ദുരൂഹതയായി തുടരുകയാണ്‌ ശോഭയുടെ മരണ കാരണം. അതേസമയം ബാലു മഹേന്ദ്ര എന്ന സംവിധയകനോടുണ്ടായിരുന്ന പ്രണയവും വിവാഹവും തുടർന്നുണ്ടായ പ്രശ്നങ്ങളുമാണ്‌ ശോഭയെ ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചതെന്നും വാർത്തകളുണ്ട്.

മലയാളിയായ ആദ്യത്തെ ഉർവശിപ്പട്ടം നേടിയ നടിയാണ്‌ ശോഭ. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ശോഭയുടെ അപ്രതീക്ഷിത മരണം. നാലാം വയസ്സിൽ സിനിമയിൽ എത്തിയതായിരുന്നു ശോഭ. തുടർന്നിങ്ങോട്ടുള്ള വർഷങ്ങളിൽ തമിഴ്‌, മലയാളം കന്നഡ തുടങ്ങിയ ഭാഷകളിൽ അവിസ്മരണീയമായ കഥാപാത്രങ്ങളെയാണ്‌ ശോഭ സമ്മാനിച്ചത്‌.

അഭിനയാമായിരുന്നു ശോഭയുടെ സൗന്ദര്യം. അന്നുവരെയുണ്ടായിരുന്ന നായികാ സങ്കൽപ്പങ്ങളെ തകർത്തെറിഞ്ഞായിരുന്നു നീണ്ടു മെലിഞ്ഞ്‌ കൊലുന്നനനെയുള്ള ശോഭയുടെ അരങ്ങേറ്റം.ബാലനടിയായി വേഷമിട്ടു നടന്ന ശോഭയ്ക്ക്‌ നായികയായി സിനിമയിൽ അവസരം കൊടുത്തത്‌ ബാലുമഹേന്ദ്രയായിരുന്നു. എന്നാൽ പിന്നീട് ആ ബന്ധം പ്രണയത്തിനു വഴിമാറി. ബാലുമഹേന്ദ്രയാകട്ടെ വിവാഹിതനും. എന്നാൽ രഹസ്യമായി ബാലു മഹേന്ദ്ര ശോഭയെ വിവാഹം കഴിച്ചു. രണ്ടാം ഭാര്യ എന്ന ലേബലിൽ ശോഭ ജീവിതം തുടങ്ങുകയും ചെയ്തു. 78 ൽ ശോഭ ബാലു മഹേന്ദ്രയെ വിവാഹം കഴിയ്ക്കുകയും 80 ൽ ജീവിതം അവസാനിപ്പിക്കുകയും ചെയ്തു.

‘ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്’ എന്ന പേരിൽ ശോഭയുടെ ജീവിതം പിന്നീട് സിനിമയായി അഭ്രപാളികളിൽ എത്തിയിരുന്നു.

എഴുപതുകളിലെ മലയാള സിനിമയുടെ സൗന്ദര്യ ധാമമായിരുന്നു വിജയശ്രീ. വിടർന്ന കണ്ണുകളും ചുരുളൻ തലമുടിയും അഴകൊത്ത ചിരിയും വിജയശ്രീയെ മലയാള സിനിമയുടെ മർലിൻ മൺറോ എന്ന വിളിപ്പേരിനുടമയാക്കി. വിജയശ്രീയുടെ മികച്ച ചിത്രങ്ങളായിരുന്നു അങ്കത്തട്ട്, ആരോമലുണ്ണി, പൊന്നാപുരം കോട്ട എന്നിവ. അഭിനയിച്ച മിക്ക ചിത്രങ്ങളിലും നായകൻ പ്രേംനസീറായിരുന്നു. അത് പോലെ അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ ഉദയ സ്റ്റുഡിയോയുടെ ബാനറിലുമായിരുന്നു.

നടി ആത്മഹത്യ ചെയ്തെന്നായിരുന്നു ആദ്യം പ്രചരിച്ച വാർത്തകളെങ്കിലും കൊലപാതകമായിരുന്നു എന്ന രീതിയിലും വാർത്തകൾ പിറകേയെത്തി. സിനിമയുടെ വെള്ളിവെളിച്ചത്തിൽ തിളങ്ങി നിന്ന സമയത്ത് തന്റെ മുപ്പത്തിയൊന്നാം വയസ്സിലായിരുന്നു വിജയശ്രീയുടെ ആത്മഹത്യ. വിജയശ്രീയുടെ മരണ കാരണം ഇന്നും ദുരൂഹമായി തുടരുന്നതിനിടയ്ക്കാണ്‌ നായിക എന്ന ചിത്രത്തിലൂടെ സംവിധായകൻ ജയരാജ് വിജയശ്രീയുടെ മരണ കാരണം കൊലപാതകമായിരുന്നു എന്ന് സ്ഥാപിക്കാൻ ശ്രമിച്ചത്.

പൊന്നാപുരം കോട്ട എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ വിജയശ്രീയുടെ നീരാട്ട് രംഗങ്ങൾ ക്യാമറയിലാക്കുമ്പോൾ വസ്ത്രം ഒഴുക്കിൽപ്പെട്ടത് വിവാദമായിരുന്നു.വിജയശ്രീയുടെ സമ്മതമില്ലാതെ ആ രംഗം നിർമ്മാതാവ് ചിത്രീകരിക്കുകയും പിന്നീട് ആ രംഗങ്ങൾ സിനിമയിൽ വരികയും ചെയ്തു. ഈ രംഗങ്ങൾ കാട്ടി നിർമ്മാതാവ് നടിയെ ബ്ളാക് മെയ്ൽ ചെയ്യാൻ തുടങ്ങിയതിനെ തുടർന്നാണ്‌ വിജയശ്രീ ആത്മഹത്യ ചെയ്തത്.

 വിജയശ്രീയെ ബ്ളാക്മെയ്‌ൽ ചെയ്യുകയും ഉപയോഗിക്കുകയും ചെയ്ത ശേഷം ലിപ്സ്റ്റിക്കിൽ സയനൈഡ് തേച്ച് നിർമ്മാതാവ് കൊല്ലുന്നതായിട്ടാണ്‌ ജയരാജിന്റെ നായികയിൽ ചിത്രീകരിച്ചത്.

മലയാളിയുടെ പ്രിയ നടനായിരുന്നു ശ്രീനാഥ്. 2010 ൽ കോതമംഗലത്തെ ഹോട്ടൽ റൂമിൽ തൂങ്ങി മരിച്ച നിലയിൽ ശ്രീനാഥിനെ കണ്ടെത്തുകയായിരുന്നു. ഏറെ ദുരൂഹതകൾ ബാക്കി വച്ചായിരുന്നു അമ്പത്തി മൂന്നാം വയസ്സിൽ ശ്രീനാഥിന്റെ ആത്മഹത്യ.

ജീവിതത്തിൽ ആരോടും പിണങ്ങാൻ കഴിയാത്ത ആവശ്യത്തിലും ഏറെ സെന്റിമെന്റലായ ഒരു വ്യക്തിത്വത്തിന്‌ ഉടമയായിരുന്നു ശ്രീനാഥ്. നടി ശാന്തികൃഷ്ണയുമായുള്ള വിവാഹവും 11 വർഷത്തെ ജീവിതത്തിനു ശേഷമുണ്ടായ വേർപിരിയലുമൊക്കെ ശ്രീനാഥിനെ വാർത്തകളിൽ നിറച്ചു നിർത്തി. ആദ്യ വിവാഹത്തിന്റെ പരാജയത്തെ തുടർന്ന് മറ്റൊരു വിവാഹം കഴിച്ച ശ്രീനാഥ് സംതൃപ്ത കുടുംബ ജീവിതമായിരുന്നു നയിച്ചു പോന്നത്. ഈ ബന്ധത്തിൽ ശ്രീനാഥിന്‌ ഒരു മകനുമുണ്ട്.

സിനിമയുടെ ആവശ്യത്തിനായി കോതമംഗലത്ത് ഹോട്ടൽ റൂമെടുത്ത അദ്ദേഹം രണ്ടു ദിവസം പുറത്ത് ഇറങ്ങിയതേ ഇല്ല. ഈ ദിവസങ്ങളിൽ മരണത്തിലേക്ക് നടക്കുകയായിരുന്നു മലയാളത്തിന്റെ പ്രിയ നടൻ.

മലയാള സിനിമയിലെ സഹോദരിമാരായ ഉർവശി-കൽപ്പന-കലാരഞ്ജിനി എന്നിവരുടെ ഇളയ സഹോദരൻ പ്രിൻസ്‌ തന്റെ ഇരുപത്തി ഏഴാമത്തെ വയസ്സിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. സംവിധായകൻ തുളസിദാസ്‌ ഒരുക്കിയ എ ക്ളാസ്സ്ചിത്രത്തിൽ നടി സിൽക്ക്‌ സ്മിതയ്ക്കൊപ്പം പ്രധാന വേഷത്തിലായിരുന്നു നന്ദു അഭിനയിച്ചത്‌.

ചിത്രത്തിന്റെ ക്ളൈമാക്സ്‌ സീൻ പോലെ തന്നെ നായകൻ പ്രിൻസും മരണത്തെ കൂട്ടിനു വിളിച്ചത് തന്റെ യഥാർത്ഥ ജീവിതത്തിൽ ഉണ്ടായ പ്രണയ നൈരാശ്യം മൂലമായിരുന്നു എന്നാണ്‌ പുറത്തു വന്ന റിപ്പോർട്ട്.

എൺപതുകളുടെ യുവ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമായിരുന്നു സിൽക്കിന്‌. വശ്യതയാർന്ന നോട്ടവും മാദകത്വം തുളുമ്പുന്ന മേനിയഴകും കൊണ്ട്‌ തെന്നിന്ത്യൻ താരറാണിയായി മാറി സ്മിത. 80 മുതൽ 85 വരെ കാലഘട്ടത്തിൽ ഏറ്റവും അധികം ചിത്രങ്ങളിൽ അഭിനയിച്ച തെന്നിന്ത്യൻ നടിയായിരുന്നു സിൽക്ക്‌ സ്മിത. മിസ്‌ പമീല , ലയനം തുടങ്ങിയ ചിത്രങ്ങളായിരുന്നു സ്മിതയെ പ്രേക്ഷക ശ്രദ്ധ നേടുന്ന താരമാക്കി മാറ്റിയത്‌. പിൽക്കാലത്ത്‌ സൂപ്പർ താരമായി മാറിയ സുരേഷ്‌ ഗോപിയായിരുന്നു സൂപ്പർ ഹിറ്റ്‌ ചിത്രമായ മിസ്‌ പമീലയിൽ സിൽക്കിന്റെ നായകനായത്‌.

silk_smitha026സിനിമാ നടിയിൽ നിന്നും നിർമ്മാതാവ്‌ എന്ന നിലയിലേക്ക്‌ മാറാൻ സ്മിത ആഗ്രഹിച്ചിരുന്നു. എന്നാൽ സ്മിത നിർമ്മിച്ച ചിത്രം സാമ്പത്തികമായി പരാജയം ഏറ്റുവാങ്ങിയതും ജീവിതത്തിലുണ്ടായ പ്രണയ പരാജയവും സാമ്പത്തിക പ്രശ്നങ്ങളും ജീവിതത്തിന്റെ താളം തെറ്റിച്ചു.

സിനിമയിലാകട്ടെ നായിക നടിമാർ മാദക നടിമാരെ വെല്ലുന്ന രീതിയിൽ മേനി പ്രദർശനം കാട്ടിത്തുടങ്ങിയപ്പോൾ സിൽക്കിന്‌ പിടിച്ചു നിൽക്കാൻ കഴിയാതെയായി.സിനിമയിൽ നിന്നും സമ്പാദിച്ചു കൂട്ടിയതാവട്ടെ മറ്റ്‌ പലരുടേയും കൈകളിലായിരുന്നു. സിനിമകൾ കുറഞ്ഞതോടെ ഉയർച്ചയിൽ നിന്നും താഴ്ച്ചയിലേക്കുള്ള യാത്രയ്ക്ക്‌ വേഗവും കൂടി. ലഹരിയും വിഷാദവും ഒരു പോലെ സ്മിതയെ പിടിമുറക്കാൻ തുടങ്ങി.

1996 സെപ്റ്റംബർ 23 ന്‌ തന്റെ മുപ്പത്തിയാറാം വയസ്സിൽ ചെന്നൈയിലെ വീട്ടിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ സ്മിതയെ കണ്ടെത്തുകയായിരുന്നു.

സിൽക്കിന്റെ ജീവിതവും വിവിധ ഭാഷകളിൽ സിനിമയായിട്ടുണ്ട്‌. ഹിന്ദിയിൽ വിദ്യാ ബാലൻ വേഷമിട്ട ഡേർട്ടി പിക്ച്ചറും മലയാളത്തിൽ ക്ലൈമാക്‌സും സിൽക്കിന്റെ ജീവിതം ആസ്പദമാക്കി എടുത്ത ചിത്രങ്ങളാണ്‌. ഡേർട്ടി പിക്ച്ചറിലെ അഭിനയത്തിന്‌ വിദ്യാ ബാലന്‌ മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരവും ലഭിച്ചിരുന്നു.

ഴിവാക്കാനാവാത്ത നഷ്ടമായി കലാഭവൻ മണി വിടവാങ്ങിയത് . മരണസമയത്ത് മണിയുടെ ശരീരത്തിൽ വിഷാംശമുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നെങ്കിലും ഇതുവരെയും മരണകാരണം വ്യക്തമാക്കാൻ പൊലീസിനായിട്ടില്ല. സി.ബി.ഐ അന്വേഷണം ഏറ്റെടുക്കാത്തതും ദുരൂഹതകൾ തുടരാനിടയാക്കി. 

നിറഞ്ഞ് ചിരിപ്പിച്ചതിനൊപ്പം കരയിപ്പിച്ചും വില്ലത്തരം കാട്ടിയും കയ്യടിനേടിയ പ്രതിഭ. താരമായപ്പോളും ചാലക്കുടിക്കാരനായി ജീവിച്ച മനുഷ്യൻ. ഓട്ടോക്കാരനിൽ നിന്നുള്ള മണിയുടെ അതിവേഗ വളർച്ച പോലെ തികച്ചും അപ്രതീക്ഷിതമായിരുന്നു 46 ാം വയസിലെ മരണവും. 

സിനിമാ സുഹൃത്തുക്കളടക്കം പങ്കെടുത്ത് പാടിയിൽ നടന്ന ആഘോഷത്തിനൊടുവിൽ മണി രക്തംഛർദിച്ച് അബോധാവസ്ഥയിലായി. ഒരുദിവസത്തെ ചികിത്സക്കൊടുവിൽ മാര്‍ച്ച് 6ന് രാത്രി ഏഴ് മണിയോടെ വിടപറഞ്ഞു. 

വിഷമദ്യമായ മെഥനോൾ എങ്ങിനെ ശരീരത്തിലെത്തിയതായിരുന്നു ദുരൂഹത. അവസാനനിമിഷങ്ങളിൽ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ നുണപരിശോധനക്കടക്കം വിധേയമാക്കിയെങ്കിലും കൊലപാതകത്തിന്റെ ആത്മഹത്യയുടെയോ സാധ്യത കണ്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

controversial death in malayalam film industry

Continue Reading
You may also like...

More in Articles

Trending

Recent

To Top