Connect with us

സൈനിക തൊപ്പി വിവാദമാക്കാൻ ശ്രമം -ഐസിസി ക്കു മുന്നിൽ പാകിസ്ഥാൻ റൺ ഔട്ട്

Sports

സൈനിക തൊപ്പി വിവാദമാക്കാൻ ശ്രമം -ഐസിസി ക്കു മുന്നിൽ പാകിസ്ഥാൻ റൺ ഔട്ട്

സൈനിക തൊപ്പി വിവാദമാക്കാൻ ശ്രമം -ഐസിസി ക്കു മുന്നിൽ പാകിസ്ഥാൻ റൺ ഔട്ട്

പട്ടാള തൊപ്പി ധരിച്ചു കളിച്ച ഇന്ത്യ ഇന്ത്യൻ താരങ്ങളുടെ നടപടി വിവാദമാക്കാൻ ശ്രമിച്ച പാകിസ്ഥാന്റെ നീക്കം പരാജയപെട്ടു . മുൻകൂട്ടി അനുവാദം വാങ്ങിയിട്ടാണ് ഇന്ത്യൻ താരങ്ങൾ സൈനികത്തൊപ്പി ധരിച്ച് കളിച്ചതെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) വ്യക്തമാക്കി. ക്രിക്കറ്റിനെ അനാവശ്യമായി രാഷ്ട്രീയവൽക്കരിക്കാനാണ് ഇന്ത്യയുടെ ശ്രമമെന്ന് കുറ്റപ്പെടുത്തിയ പാക്കിസ്ഥാൻ, സൈനികത്തൊപ്പി ധരിച്ചതിന് ഇന്ത്യൻ താരങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ നീക്കത്തിന്റെ മുനയൊടിക്കുന്നതാണ് ഐസിസിയുടെ വിശദീകരണം.
ഇന്ത്യയുടെ ഈ നടപടിയെ അനാവശ്യമെന്നു വിശേഷിപ്പിച്ച പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി, ഇക്കാര്യത്തിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ശക്തമായ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടിരുന്നു.

‘ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ കഴിഞ്ഞ ദിവസം സൈനികത്തൊപ്പിയും ധരിച്ച് കളത്തിലിറങ്ങിയത് എല്ലാവരും കണ്ടു. ഐസിസി ഇക്കാര്യം ശ്രദ്ധിച്ചോ എന്നറിയില്ല. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇതിനെതിരെ രംഗത്തു വന്നില്ലെങ്കിലും പോലും സ്വമേധയാ ഐസിസി നടപടിയെടുക്കേണ്ട ഗൗരവമാർന്ന വിഷയമാണിത്’ – ഖുറേഷിയെ ഉദ്ധരിച്ച് പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ക്രിക്കറ്റിനെ അനാവശ്യമായി രാഷ്ട്രീയവല്‍ക്കരിക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നും ,സൈനികത്തൊപ്പി ധരിച്ചതിന് ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു . ഇത്തരമൊരു നീക്കത്തിനെ അടിച്ചിരിത്തുന്ന വിശദീകരണമാണ് ഐസിസി നല്‍കിയിരിക്കുന്നത് .

‘സന്നദ്ധപ്രവര്‍ത്തനത്തിനായി പണം സ്വരൂപിക്കുന്നതിനും വീരമൃത്യു വരിച്ച സൈനികരോടുള്ള ആദരസൂചകമായും സൈനികത്തൊപ്പി അണിഞ്ഞ് കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ഐസിസി സിഇഒ ഡേവ് റിച്ചാര്‍ഡ്സന് അപേക്ഷ നല്‍കിയിരുന്നു’ – ഐ സി സി
ഓസ്രേലിയ്ക്ക് എതിരെ റാഞ്ചിയിൽ മൂന്നാം ഏക ദിനത്തിലാണ് ഇന്ത്യ സൈനിക തൊപ്പി ധരിച്ചു കളിക്കാൻ ഇറങ്ങിയത് .

pakistan against indian team who played with army cap.

More in Sports

Trending

Recent

To Top