Connect with us

അന്തോണീസ് പുണ്യാളൻ മിന്നിച്ചു ! യമണ്ടൻ പ്രേമ കഥയിലെ ആദ്യ ഗാനം വമ്പൻ ഹിറ്റ് !

Malayalam Breaking News

അന്തോണീസ് പുണ്യാളൻ മിന്നിച്ചു ! യമണ്ടൻ പ്രേമ കഥയിലെ ആദ്യ ഗാനം വമ്പൻ ഹിറ്റ് !

അന്തോണീസ് പുണ്യാളൻ മിന്നിച്ചു ! യമണ്ടൻ പ്രേമ കഥയിലെ ആദ്യ ഗാനം വമ്പൻ ഹിറ്റ് !

നീണ്ട ഇടവേളയ്ക്കു ശേഷം ദുല്ഖര് സൽമാൻ മലയാളത്തിലേക്ക് തിരികെയെത്തുകയാണ് ഒരു യമണ്ടൻ പ്രേമകഥയിലൂടെ . ഒരു പെയിന്റിങ് തൊഴിലാളിയായി ദുൽഖർ എത്തുന്ന ചിത്രത്തിലെ ആദ്യ ഗാനം എത്തിയിരിക്കുകയാണ്. ‘വന്ദിപ്പിൻ മാളോരെ’ ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. വിദ്യാധരൻ മാസ്റ്ററാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഹാസ്യത്തിന് പ്രാധാന്യം നൽകി വിഷ്ണു ഉണ്ണികൃഷ്‍ണൻ – ബിബിൻ ജോർജ് തിരക്കഥ ഒരുക്കിയ ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ .വളരെ കളർഫുൾ ആയാണ് യമണ്ടൻ പ്രേമകഥ ഒരുങ്ങിയിരിക്കുന്നത്.

പൊട്ടിച്ചിരിപ്പിക്കാനായി ദുല്‍ഖറിനൊപ്പം സൗബിന്‍ ഷാഹിറും സലീം കുമാറും ചിത്രത്തിലുണ്ട്. ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്റര്‍ടെയ്‌നര്‍ ഴോണറിലാണ് ഒരുങ്ങുന്നത്. സംയുക്ത മേനോനും നിഖില വിമലുമാണ് ചിത്രത്തിലെ നായികമാർ.

സലീം കുമാർ, സൗബിൻ സാഹിർ എന്നിവരെ കൂടാതെ ധർമജൻ ബോൾഗാട്ടി, വിഷ്ണു ഉണ്ണികൃഷ്ണൻ, രമേഷ് പിഷാരടി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ്ങ് ജോണ്‍ കുട്ടിയും നിര്‍വ്വഹിക്കുന്നു. നാദിർഷയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ആണ്. ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

yamandan prema kadha first song released

More in Malayalam Breaking News

Trending

Recent

To Top