Connect with us

പഴശ്ശിരാജയിൽ ചന്തു കയറി വരുന്നുണ്ടോ,അതൊന്ന് നോക്കിക്കോണേ …കഥാപാത്രം മാറിപ്പോകാതിരിക്കാൻ ഹരിഹരനോട് ശ്രദ്ധിക്കണേയെന്ന് മമ്മൂട്ടി !!!

Malayalam Breaking News

പഴശ്ശിരാജയിൽ ചന്തു കയറി വരുന്നുണ്ടോ,അതൊന്ന് നോക്കിക്കോണേ …കഥാപാത്രം മാറിപ്പോകാതിരിക്കാൻ ഹരിഹരനോട് ശ്രദ്ധിക്കണേയെന്ന് മമ്മൂട്ടി !!!

പഴശ്ശിരാജയിൽ ചന്തു കയറി വരുന്നുണ്ടോ,അതൊന്ന് നോക്കിക്കോണേ …കഥാപാത്രം മാറിപ്പോകാതിരിക്കാൻ ഹരിഹരനോട് ശ്രദ്ധിക്കണേയെന്ന് മമ്മൂട്ടി !!!

മമ്മൂട്ടിയുടെ അഭിനയ മികവു കൊണ്ടും എംടിയുടെ ഉജ്വലായ എഴുത്തു കൊണ്ടും ഹരിഹരന്റെ ഗംഭീരമായ സംവിധാന മികവു കൊണ്ടും ബോക്സോഫീസില്‍ ചരിത്രം കുറിച്ച പഴശ്ശി രാജ വലിയ ക്യാന്‍വാസില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച ചിത്രമായിരുന്നു.

വടക്കന്‍ വീരഗാഥ പോലെ യുദ്ധരംഗങ്ങള്‍ കൊണ്ട് സമ്പന്നമായ ചിത്രമായിരുന്നില്ല പഴശ്ശി രാജ, പഴശ്ശി രാജയുടെ കഥാപാത്രത്തിന് വൈകാരികതലമുള്‍പ്പടെ അഭിനയ ഗ്രാഫ് ഏറെയുണ്ടായുണ്ടായിരുന്നു, വടക്കന്‍ വീരഗാഥയുടെ ചന്തുവിനേക്കാള്‍ അഭിനയ ശേഷിയുള്ള കഥാപാത്രമായിരുന്നു കേരള വര്‍മ്മ പഴശ്ശി രാജയുടെത്, പഴശ്ശിരാജയായി താന്‍ ക്യാമറയ്ക്ക് മുന്നിലെത്തുമ്പോൾ വടക്കന്‍ വീരഗാഥയിലെ ചന്തുവിനോട് സാമ്യമുള്ള അഭിനയ രീതി പഴശ്ശിയുടെ കഥാപാത്രത്തില്‍ വരുമോ എന്നുള്ള ഒരു ടെന്‍ഷന്‍ മമ്മൂട്ടിക്ക് ഉണ്ടായിരുന്നു, അതുകൊണ്ടു തന്നെ വളരെ ശ്രദ്ധാ പൂര്‍വ്വം മമ്മൂട്ടി ചെയ്തു തീര്‍ത്ത കഥാപാത്രമായിരുന്നു പഴശ്ശിരാജയുടെത്, തന്റെ അഭിനയത്തില്‍ ചന്തു കയറി വരുന്നിലല്ലോ അതൊന്നു ശ്രദ്ധിച്ചേക്കണേയെന്നു മമ്മൂട്ടി ഇടയ്ക്കിടെ ഹരിഹരനോട് ചോദിക്കുമായിരുന്നു.

2009 ഒക്ടോബര്‍ പതിനാറിന് റിലീസ് ചെയ്ത പഴശ്ശിരാജയക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സം‌വിധാനം ചെയ്ത ചിത്രമാണ് കേരള വർമ പഴശ്ശിരാജ. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാലു ഭാഷകളിലായി  2009 ഒക്ടോബർ 16-നാണ് ചിത്രം റിലീസ് ചെയ്യ്തത്. മമ്മൂട്ടി, ശരത് കുമാർ, കനിഹ, പത്മപ്രിയ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. 27 കോടി രൂപ ചെലവിട്ടു നിർമ്മിച്ച ഈ ചിത്രം മലയാള സിനിമാ ചരിത്രത്തിലെതന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ്. ഇളയരാജയാണ് ചിത്രത്തിനുവേണ്ടി സംഗീതം നൽകിയത്. കൂടാതെ ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിച്ചു. ചിത്രത്തിന്റെ ചരിത്രപ്രാധാന്യം കണക്കിലെടുത്ത് കേരളസർക്കാർ ഇതിന്റെ പ്രദർശനത്തിന് 50% നികുതിയിളവ് പ്രഖ്യാപിക്കുകയും ചെയ്യ്തു. ഒ എൻ വി കുറുപ്പ്, ഗിരീഷ് പുത്തഞ്ചേരി, കാനേഷ് പുനൂർ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നതും ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയതും ഇളയരാജ ആണ്. മികച്ച പശ്ചാത്തലസംഗീതത്തിനുള്ള ദേശീയ പുരസ്കാരം ഈ ചിത്രത്തിലൂടെ ഇളയരാജയ്ക്ക് ലഭിച്ചു.

mammootty compares pazhassiraja and chandu

More in Malayalam Breaking News

Trending

Recent

To Top