Movies
അനുരാഗം ഒ.ടി.ടിയിൽ
അനുരാഗം ഒ.ടി.ടിയിൽ
ഷഹദ് നിലമ്പൂരിന്റെ സംവിധാനത്തില്‍ എത്തിയ ‘അനുരാഗം’ ഒ.ടി.ടിയിൽ. എച്ച്ആര്‍ എന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോമിലാണ് ഇപ്പോള്‍ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
മെയ് 5ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം പരാജയമായി മാറിയിരുന്നു. നടി ദേവയാനി വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തിയ ചിത്രമാണ് ‘അനുരാഗം’
‘പ്രകാശന്‍ പറക്കട്ടെ’ എന്ന ചിത്രത്തിന് ശേഷം ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത ചിത്രമാണിത്. ദേവയാനിയുടെയുടെ തിരിച്ചു വരവോ, ഗൗതം മേനോന്‍, ഗൗരി കിഷന്‍ എന്നീ താരങ്ങളുടെ സാന്നിധ്യമോ സിനിമയെ തുണച്ചിരുന്നില്ല.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നായക കഥാപാത്രത്തെ അവതരിപ്പിച്ച അശ്വിന്‍ ജോസ് ആയിരുന്നു. ഷീല, ജോണി ആന്റണി, ലെന, മൂസി, ദുര്‍ഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ലക്ഷ്മി നാഥ് ക്രിയേഷന്‍സ്, സത്യം സിനിമാസ് എന്നീ ബാനറുകളില്‍ സുധിഷ് എന്‍, പ്രേമചന്ദ്രന്‍ എ ജി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നവാഗതനായ ജോയല്‍ ജോണ്‍സ് സംഗീതവും സുരേഷ് ഗോപി ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിംഗും അനീസ് നാടോടി കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.