Connect with us

അടുക്കളയില്‍ നില്‍ക്കുമ്പോള്‍ ഗ്ലാസിലൂടെ പുറകിലൂടെ ആരോ നടക്കുന്നതിന്റെ റിഫ്‌ളക്ഷന്‍ കിട്ടും.. രാത്രി മുറിയില്‍ കൊട്ടു കേള്‍ക്കാം അനുഭവം പങ്കുവെച്ച് വരദ

Uncategorized

അടുക്കളയില്‍ നില്‍ക്കുമ്പോള്‍ ഗ്ലാസിലൂടെ പുറകിലൂടെ ആരോ നടക്കുന്നതിന്റെ റിഫ്‌ളക്ഷന്‍ കിട്ടും.. രാത്രി മുറിയില്‍ കൊട്ടു കേള്‍ക്കാം അനുഭവം പങ്കുവെച്ച് വരദ

അടുക്കളയില്‍ നില്‍ക്കുമ്പോള്‍ ഗ്ലാസിലൂടെ പുറകിലൂടെ ആരോ നടക്കുന്നതിന്റെ റിഫ്‌ളക്ഷന്‍ കിട്ടും.. രാത്രി മുറിയില്‍ കൊട്ടു കേള്‍ക്കാം അനുഭവം പങ്കുവെച്ച് വരദ

സിനിമയിലും ടെലിവിഷനിലും ഒരേപോലെ തിളങ്ങിയ താരമാണ് വരദ. സിനിമയില്‍ നിന്നും സീരിയലിലേക്ക് എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായിമാറിയ താരം ഇപ്പോൾ ടെലിവിഷന്‍ രംഗത്ത് സജീവമാണ്. അടുത്തിടെയാണ് വരദ കൊച്ചിയില്‍ പുതിയ ഫ്ലാറ്റ് സ്വന്തമാക്കിയത്.
പൃഥിരാജിന്റെ വാസ്തവം എന്ന സിനിമയിലാണ് നടി ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് യെസ് യുവര്‍ ഓണര്‍, സുല്‍ത്താന്‍, മകന്റെ അച്ഛന്‍, ഉത്തരാസ്വയംവരം, വലിയങ്ങാടി തുടങ്ങി ഒരുപിടി സിനിമകളില്‍ വരദ അഭിനയിച്ചു. എന്നാല്‍ സിനിമയേക്കാള്‍ വരദയെ താരമാക്കുന്നത് ടെലിവിഷന്‍ പരമ്പകളായിരുന്നു.

പിന്നീട് വന്ന അമല എന്ന പരമ്പരയാണ് വരദയെ താരമാക്കുന്നത്.. ആ പരമ്പരയില്‍ അഭിനയിക്കുമ്പോഴാണ് വരദ ജിഷിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതുമെല്ലാം. വരദയുടെ വ്യക്തി ജീവതം എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഈയ്യടുത്തായി വരദയും ജിഷിനും പിരിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകളും സജീവമാണ്.

ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ വരദ അതിഥിയായി എത്തുകയാണ്. പരിപാടിയുടെ അവതാരകനായ ശ്രീകണ്ഠന്‍ നായര്‍ താരത്തോട് ഹിമലായന്‍ യാത്രയെക്കുറിച്ച് ചോദിക്കുന്നുണ്ട്. വയസാം കാലത്ത് നമുക്ക് എവിടെയെങ്കിലും പോകാനാകുമോ? പറ്റുന്ന പ്രായത്തില്‍ പോകാന്‍ ആഗ്രഹമുള്ളിടത്തൊക്കെ പോവുക. ഹിമാലയത്തില്‍ പോവുക എന്റെ വലിയ ആഗ്രഹമായിരുന്നുവെന്നാണ് ഇതിന് വരദ നല്‍കുന്ന മറുപടി.

പിന്നീട് സീരിയലിലെ തന്റെ തുടക്കകാലത്തെക്കുറിച്ചും താരം സംസാരിക്കുന്നതായി പ്രൊമോയില്‍ കാണാം.സീരിയലിനെക്കുറിച്ച് അറിയത്തേയില്ലായിരുന്നു. എത്ര പ്രതിഫലം വാങ്ങണം എന്നു പോലും അറിയില്ലായിരുന്നുവെന്നാണ് വരദ പറയുന്നത്.ആവശ്യമില്ലാതെ സംസാരിച്ചു തുടങ്ങി. നിങ്ങളിങ്ങനെ സഹകരിക്കാതെ നടന്നോളൂവെന്ന് പറഞ്ഞുവെന്നും വരദ പറയുന്നുണ്ട്.

സിനിമയില്‍ നിന്നുമുണ്ടായ മോശം അനുഭവവും താരം പങ്കുവെക്കുന്നുണ്ട്. എന്ത് ചെയ്താലും ചീത്ത. മനപ്പൂര്‍വ്വമാണെന്നും നമ്മളെ അവരുടെ വഴിയ്ക്ക് വരുത്താനുള്ള ഹരാസ്‌മെന്റാണെന്നും നമുക്ക് മനസിലാകുമെന്നാണ് വരദ പറയുന്നത്. പരിപാടിയല്‍ തനിക്കുണ്ടായ പ്രേതാനുഭവങ്ങളും താരം പങ്കുവെക്കുന്നുണ്ട്. ഞാനവിടെ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. എനിക്കവിടെ മറ്റൊരാള്‍ കൂടെ ഉള്ളതായി ഫീല്‍ കിട്ടി തുടങ്ങിയെന്നാണ് വരദ പറയുന്നത്.

അടുക്കളയില്‍ നില്‍ക്കുമ്പോള്‍ ഗ്ലാസിലൂടെ പുറകിലൂടെ ആരോ നടക്കുന്നതിന്റെ റിഫ്‌ളക്ഷന്‍ കിട്ടും. പക്ഷെ പോയി നോക്കുമ്പോള്‍ ആരേയും കാണില്ലെന്നാണ് വരദ ഓര്‍ക്കുന്നത്. രാത്രി മുറിയില്‍ കൊട്ടു കേള്‍ക്കാം. പാത്രങ്ങളൊക്കെ താനെ ഇരുന്ന് പൊട്ടും. കുറച്ചൂടെ കഴിഞ്ഞപ്പോള്‍ എന്റെ കയ്യില്‍ നിന്നും പോയെന്നും വരദ പറയുന്നു. വരദ പങ്കുവച്ച കഥയുടെ ക്ലൈമാക്‌സ് അറിയണമെങ്കില്‍ പരിപാടി കാണേണ്ടി വരും.

അതസേമയം അടുത്തിടെയാണ് വരദ കൊച്ചിയില്‍ പുതിയ വീട് വാങ്ങിയത്. ഗൃഹപ്രവേശന ചടങ്ങിന്റെ ഫോട്ടോ വരദ പങ്കുവെച്ചിരുന്നു. തൃശൂരില്‍ വീടുണ്ടെങ്കിലും ജോലിക്ക് എറണാകുളത്ത് നില്‍ക്കുന്നതിനാല്‍ സ്വന്തമായി ഇവിടെ ഒരു വീട് വേണമെന്നുണ്ടായിരുന്നെന്ന് വരദ പറയുന്നു. മകന്‍ തൃശൂരില്‍ തന്നെയാണ് സ്‌കൂളില്‍ പഠിക്കുന്നത്. വൈകാതെ പുതിയ വീട്ടിലേക്ക് വരുമെന്ന് നടി പറഞ്ഞിരുന്നു.
താന്‍ കോടികളുടെ ആഢംബര ഫ്‌ളാറ്റ് വാങ്ങിയെന്ന വാര്‍ത്തകളോടും താരം പ്രതികരിച്ചിരുന്നു. എല്ലാവര്‍ക്കും അറിയാം ഞാന്‍ സീരിയലാണ് ചെയ്യുന്നതെന്നും കോടികളുടെ ഫ്‌ലാറ്റുണ്ടാക്കാനുള്ള സെറ്റപ്പൊന്നും എനിക്കില്ലെന്നുമാണ് വരദ പറയുന്നത്. ഞങ്ങള്‍ സാധാരണ ഒരു ബഡ്ജറ്റ് ഫ്രണ്ട്‌ലി ഫ്‌ലാറ്റ് വാങ്ങിച്ചതാണെന്നും താരം പറയുന്നുണ്ട്.

അതേസമയം, കഴിഞ്ഞ കുറച്ച് നാളുകളായി വരദയുടെ വ്യക്തി ജീവിതം സംബന്ധിച്ച് ചില അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റുമായി പ്രചരിക്കുന്നുണ്ട്. വരദയും ഭര്‍ത്താവ് ജിഷിനും അകല്‍ച്ചയിലാണെന്നാണ് വിവരം. ഇരുവരും വേര്‍പിരിഞ്ഞെന്നും ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ വാര്‍ത്തകളോട് വരദയോ ജിഷിനെ പ്രതികരിച്ചിട്ടില്ല. തങ്ങളുടെ വ്യക്തിജീവിതം സ്വകാര്യമായി തന്നെ വെക്കാനാണ് താരങ്ങള്‍ ഇഷ്ടപ്പെടുന്നത്.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top