Malayalam
ഒരു നേരത്തെ ആഹാരമില്ലാതെ ദാരിദ്ര്യത്തിലൂടെ കടന്നുവന്ന നടനാണ് മണി, കമ്മ്യൂണിസ്റ്റുകാരനായ കലാഭവന്‍ മണിയെ സര്‍ക്കാര്‍ അവഗണിച്ചു; വിനയന്‍
ഒരു നേരത്തെ ആഹാരമില്ലാതെ ദാരിദ്ര്യത്തിലൂടെ കടന്നുവന്ന നടനാണ് മണി, കമ്മ്യൂണിസ്റ്റുകാരനായ കലാഭവന്‍ മണിയെ സര്‍ക്കാര്‍ അവഗണിച്ചു; വിനയന്‍
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്‍മറഞ്ഞിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും കലാഭവന്‍ മണി എന്ന താരത്തിനോടും മനുഷ്യ സ്‌നേഹിയോടും ആരാധനയും ബഹുമാനവും പുലര്‍ത്തുന്നവര്‍ ഏറെയാണ്. ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാത്രമേ നമ്മള്‍ മണിയെ കണ്ടിട്ടുള്ളൂ.
മിമിക്രി, അഭിനയം,സംഗീതം,സാമൂഹ്യ പ്രവര്‍ത്തനം എന്നിങ്ങനെ മലയാള സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാനാകാത്തവിധം സര്‍വതല സ്പര്‍ശിയായി പടര്‍ന്നൊരു വേരിന്റെ മറ്റൊരുപേരായിരുന്നു കലാഭവന്‍ മണി. അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ്രൈഡവറുടെ വേഷത്തില്‍ ചലച്ചിത്രലോകത്തെത്തിയെങ്കിലും സല്ലാപത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷമാണ് മണിയെ ശ്രദ്ധേയനാക്കിയത്. ഇന്നും താരത്തിന്റെ മരണം ഒരു തീര ദുഃഖം തന്നെയാണ്.
കലാഭവന്‍ മണിയുടെ കരിയറില്‍ വിനയന്‍ എന്ന സംവിധായകനെ മാറ്റി നിര്‍ത്താന്‍ കഴിയില്ല. ഇപ്പോഴിതാ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് വിനയന്‍. കേരളീയത്തില്‍ കലാഭവന്‍ മണിയുടെ ഒരു സിനിമ പോലും ഉള്‍പ്പെടുത്തിയില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. കമ്മ്യൂണിസ്റ്റുകാരനായ കലാഭവന്‍ മണിയെ സര്‍ക്കാര്‍ അവഗണിച്ചു.
മുന്‍ മന്ത്രി ജി സുധാകരനെ വേദിയിലിരുത്തിയായിരുന്നു വിമര്‍ശനം. ഒരു നേരത്തെ ആഹാരമില്ലാതെ ദാരിദ്ര്യത്തിലൂടെ കടന്നുവന്ന നടനാണ് മണി. തെങ്ങുകയറ്റക്കാരനായി കഷ്ടപ്പെട്ടു വന്ന മണിയുടെ ഒരു സിനിമ പോലും കേരളീയത്തില്‍ ഉള്‍പ്പെടുത്തിയില്ല. 22 സിനിമകളാണ് കേരളീയത്തില്‍ പ്രദര്‍ശിപ്പിച്ചത്. അതില്‍ ഒന്നുപോലും മണിയുടേതില്ലെന്നും വിനയന്‍ കുറ്റപ്പെടുത്തി.
മണിയുടെ ഏറ്റവും നല്ല രണ്ട് പടങ്ങള്‍ സംവിധാനം ചെയ്തത് താനാണ്. കരുമാടിക്കുട്ടന്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നിവയാണ് മണിയുടെ കരിയറിലെ മികച്ച സിനിമകള്‍. ഇത്ര നീതിബോധമില്ലാത്ത അവസ്ഥയുണ്ടാകരുതെന്നും അതിനെതിരെ കലാകാരന്‍മാര്‍ പ്രതികരിക്കണമെന്നും വിനയന്‍ പറഞ്ഞു.