Connect with us

‘എ’ എന്നാല്‍ ആണുങ്ങള്‍ എന്നല്ല, ‘അഡല്‍റ്റ്‌സ് ഒണ്‍ലി’ എന്നാണ്, അല്ലാതെ പെണ്ണുങ്ങള്‍ക്ക് കാണാന്‍ പാടില്ലാത്തതൊന്നും ആ സിനിമയില്‍ കാണിച്ചിരുന്നില്ല; സ്വാസിക വിജയ്

Movies

‘എ’ എന്നാല്‍ ആണുങ്ങള്‍ എന്നല്ല, ‘അഡല്‍റ്റ്‌സ് ഒണ്‍ലി’ എന്നാണ്, അല്ലാതെ പെണ്ണുങ്ങള്‍ക്ക് കാണാന്‍ പാടില്ലാത്തതൊന്നും ആ സിനിമയില്‍ കാണിച്ചിരുന്നില്ല; സ്വാസിക വിജയ്

‘എ’ എന്നാല്‍ ആണുങ്ങള്‍ എന്നല്ല, ‘അഡല്‍റ്റ്‌സ് ഒണ്‍ലി’ എന്നാണ്, അല്ലാതെ പെണ്ണുങ്ങള്‍ക്ക് കാണാന്‍ പാടില്ലാത്തതൊന്നും ആ സിനിമയില്‍ കാണിച്ചിരുന്നില്ല; സ്വാസിക വിജയ്

അഭിനയ മികവുകൊണ്ടു പ്രേക്ഷകർ ഇഷ്ടപ്പെട്ട താരമാണ് സ്വാസിക വിജയ്. തമിഴിൽ തുടക്കം കുറിച്ച് മലയാളത്തിൻ്റെ മിനിസ്ക്രീനിൽ ശ്രദ്ധിക്കപ്പെട്ടതിനു ശേഷമാണ് സ്വാസിക ബിഗ് സ്ക്രീനിലേക്കു എത്തിയത്. ഇന്നു മലയാള സിനിമയിലെ സ്വഭാവ കഥാപാത്രങ്ങളിൽ ശക്തമായ സാന്നിധ്യമായി സ്വാസികയുണ്ട്. എന്നാല്‍ സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം എന്ന സിനിമയിലൂടെ ഗംഭീരപ്രകടനമാണ് നടി കാഴ്ച വെച്ചത്.

സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ പലരും സ്വാസികയെ കുറ്റപ്പെടുത്താന്‍ തുടങ്ങിയിരുന്നു. സിനിമയിലെ ഗ്ലാമറസ് രംഗങ്ങള്‍ കൂടി കണ്ടതോടെ പലരും രൂക്ഷമായി വിമര്‍ശിക്കാനും തുടങ്ങി. എന്നാല്‍ നല്ല കഥാപത്രങ്ങളുടെ ഭാഗമായതിന്റെ സന്തോഷമാണ് നടി പങ്കുവെക്കുന്നത്. ഇനിയും അത്തരം റോളുകൾ വന്നാൽ ചെയ്യാൻ യാതൊരു മടിയുമില്ലെന്ന് വ്യക്തമാക്കിയ സ്വാസിക ഇക്കാര്യത്തിലുള്ള തൻ്റെ നിലപാടും പറഞ്ഞിരിക്കുകയാണ്. ഒരു അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു നടി.’

നായികയായിട്ടുള്ള കഥാപാത്രങ്ങള്‍ തന്നെ വേണമെന്ന് താനിപ്പോൾ ആഗ്രഹിക്കുന്നില്ലെന്നാണ് അഭിമുഖത്തില്‍ സ്വാസിക പറയുന്നത്. ‘ വന്നും പോയും 13 വര്‍ഷമായി ഞാന്‍ സിനിമയിലുണ്ട്. അഭിനയ രംഗത്തേക്ക് വന്നത് സിനിമയിലൂടെ ആയതിനാല്‍, ആദ്യമൊക്കെ നായികയായി അവസരങ്ങള്‍ കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ അങ്ങനൊന്നും ചിന്തിക്കാറില്ല. നായികയായി മാത്രമേ അഭിനയിക്കൂ എന്ന നിര്‍ബന്ധവുമില്ല. നല്ല സിനിമകളില്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടണമെന്നാണ്’, തന്റെ ആഗ്രഹമെന്ന് നടി പറയുന്നു.

സീരിയലിലും സിനിമയിലുമൊക്കെ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതില്‍ തനിക്ക് യാതൊരു കുഴപ്പവുമില്ലെന്നും സ്വാസിക വ്യക്തമാക്കി. അതിന് ഉദ്ദാഹരണം ചതുരം എന്ന മൂവിയാണെന്നാണ് നടി പറയുന്നത്. ‘ഗ്ലാമര്‍ റോളില്‍ എത്തുമ്പോള്‍ കുടുംബപ്രേക്ഷകരുടെ ഇഷ്ടം കുറയുമെന്നൊന്നും ചിന്തിച്ചിരുന്നില്ല. എന്തു കാര്യം ചെയ്യുമ്പോഴും അതു നന്നായി വരുമെന്നാണല്ലോ പ്രതീക്ഷിക്കുക. സംവിധായകരായ ജോഷി സാറും ജയരാജ് സാറുമൊക്കെ ചതുരം സിനിമ കണ്ടു നല്ല അഭിപ്രായം പറഞ്ഞു’,.

എന്നാല്‍ ‘സിനിമയുടെ ട്രെയിലര്‍ വന്നപ്പോള്‍ ചിലര്‍ വിമര്‍ശനവുമായി വന്നിരുന്നു. ‘എ’ എന്നാല്‍ ആണുങ്ങള്‍ എന്നല്ല, ‘അഡല്‍റ്റ്‌സ് ഒണ്‍ലി’ എന്നാണ്. പതിനെട്ട് വയസ്സിന് മുകളിലുള്ള ആര്‍ക്കും കാണാം. അല്ലാതെ പെണ്ണുങ്ങള്‍ക്ക് കാണാന്‍ പാടില്ലാത്തതൊന്നും ആ സിനിമയില്‍ കാണിച്ചിരുന്നില്ല.

ഇപ്പോഴും പലരുടെയും വിചാരം ‘എ’ സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ അതൊരു സോഫ്റ്റ് പോണ്‍ മൂവി ആയിരിക്കും എന്നാണ്. ഇനിയെങ്കിലും അത്തരം കാര്യങ്ങളെ മനസ്സിലാക്കി വിമര്‍ശിക്കുന്നത് നന്നായിരിക്കുമെന്നാണ്’, സ്വാസിക പറയുന്നത്.വര്‍ഷങ്ങളായി അഭിനയിക്കുന്നത് കൊണ്ട് സിനിമകള്‍ കിട്ടുന്നുണ്ട്. എന്നാല്‍ നല്ല കഥാപാത്രങ്ങളൊന്നും ലഭിക്കാത്തതില്‍ സങ്കടം തോന്നിയിരുന്നു. വാസന്തി എന്ന സിനിമയിലെ പ്രകടനത്തിന് സംസ്ഥാന അവാര്‍ഡ് കിട്ടിയ ശേഷമാണ് സിദ്ധാര്‍ഥ് ഭരതന്‍ ചതുരത്തിലേക്ക് വിളിക്കുന്നത്.

സിനിമയുടെ കഥ കേട്ടു, ഞാന്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള സിനിമയായത് കൊണ്ട് ഉള്ളില്‍ ടെന്‍ഷനുണ്ടായിരുന്നു. എങ്കിലും അത് പുറത്തു കാണിക്കാതെ അവസരം സ്വീകരിക്കുകയായിരുന്നു. ഒരു ചിത്രത്തിന്റെ മുഴുവന്‍ തിരക്കഥ വായിച്ചതും ഇഷ്ടമുള്ള കോസ്റ്റ്യൂം തിരഞ്ഞെടുക്കാന്‍ സാധിച്ചതുമൊക്കെ ആ സിനിമ തന്ന പുതിയ അനുഭവങ്ങള്‍ ആയിരുന്നുവെന്ന്’, നടി കൂട്ടിച്ചേര്‍ക്കുന്നു.

More in Movies

Trending