Connect with us

മമ്മൂട്ടിയുടെ ചോദ്യത്തിൽ കണ്ണുനിറഞ്ഞെന്ന് സ്വാസിക!

Malayalam

മമ്മൂട്ടിയുടെ ചോദ്യത്തിൽ കണ്ണുനിറഞ്ഞെന്ന് സ്വാസിക!

മമ്മൂട്ടിയുടെ ചോദ്യത്തിൽ കണ്ണുനിറഞ്ഞെന്ന് സ്വാസിക!

സീരിയലില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയവര്‍ നിരവധിയാണ്. അത്തരത്തിലെത്തിയവര്‍ക്ക് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെയായിരുന്നു ഫ്‌ളവേഴ്‌സ് ചാനലിലെ സീത സീരിയല്‍ അവസാനിച്ചത്. സീതയെന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ അഭിനേത്രിയാണ് സ്വാസിക. ഷാനവാസാണ് ഇന്ദ്രനെ അവതരിപ്പിച്ചത്. സീത-ഇന്ദ്രന്‍ കെമിസ്ട്രിക്ക് ഗംഭീര സ്വീകാര്യതയായിരുന്നു ലഭിച്ചത്.

ഈ പരമ്ബര ഹിറ്റായി മാറിയതിന് പിന്നില്‍ ഇവരുടെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. സസീതയില്‍ സജീവമായപ്പോഴും സ്വാസിക സിനിമയിലും അഭിനയിക്കാറുണ്ടായിരുന്നു.
സിനിമാകമ്ബനി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, അയാളും ഞാനും തമ്മില്‍ തുടങ്ങിയ സിനിമകളിലെല്ലാം സ്വാസിക അഭിനയിച്ചിരുന്നു. മോഹന്‍ലാലിന്‍രെ പുതിയ സിനിമയായ ഇട്ടിമാണി മേഡ് ഇന്‍ ചൈനയിലും താരം അഭിനയിക്കുന്നുണ്ട്. ലൊക്കേഷനിലെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

പുറത്തിറങ്ങുമ്പോൾ തേപ്പുകാരി എന്നൊക്കെ എല്ലാരും പറയുമ്പോഴും, മമ്മുക്കയെ പോലൊരാൾ അങ്ങനെ തിരിച്ചറിയുന്നത് ഒരു വലിയ കാര്യമാണ്. തന്നെ ‘തേപ്പുകാരി’ എന്ന് മമ്മൂട്ടി വിളിച്ചതിന്റെ ത്രിൽ വിവരിക്കുകയാണ് സ്വാസിക. മുന്‍പൊരിക്കല്‍ മമ്മൂട്ടിയും തേപ്പുകാരി വിശേഷണത്തെക്കുറിച്ച്‌ ചോദിച്ചതിനെക്കുറിച്ച്‌ തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് സ്വാസിക ഇപ്പോള്‍. പുതിയ സിനിമയായ പൊറിഞ്ചു മറിയം ജോസിനെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

പൊതുവെ പലരും തേപ്പുകാരി എന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും മമ്മൂക്കയും അതേക്കുറിച്ച്‌ പറയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് സ്വാസിക പറയുന്നു. ഇടയ്ക്കു ചില സിനിമയൊക്കെ കണ്ടു മെസ്സേജ് അയക്കുമ്പോൾ ‘തേപ്പുകാരി, സുഖമല്ലേ’ എന്നൊക്കെ ഇപ്പോഴും മമ്മുക്ക ചോദിക്കാറുണ്ടെന്ന് സ്വാസിക പറയുന്നു.


.ഒരു പരിപാടിക്കിടെ അദ്ദേഹത്തിനോട് ചോദ്യം ചോദിക്കാനായി സ്വയം പരിചയപ്പെടുത്തുന്നതിനിടയിലാണ് തനിക്ക് തേപ്പുകാരി എന്നൊരു പേര് കൂടിയില്ലേ എന്ന് അദ്ദേഹം ചോദിച്ചത്. സീത ടീം ഒപ്പമുണ്ടായിരുന്നു. സീതയില്‍ അഭിനയിക്കുന്ന കാര്യത്തെക്കുറിച്ചും അന്ന് പറഞ്ഞിരുന്നു. സ്വാസികയെ മമ്മൂട്ടി തിരിച്ചറിഞ്ഞല്ലോയെന്നായിരുന്നു എല്ലാവരും പറഞ്ഞത്. കുറേ നാള്‍ മുന്‍പ് വരെ അതിന്‍രെ ഹൈപ്പിലായിരുന്നു താനെന്നും താരം പറയുന്നു.

കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന സിനിമയില്‍ ്‌അഭിനയിച്ചതിന് പിന്നാലെയായാണ് തേപ്പുകാരി എന്ന പേര് സ്വാസികയ്ക്ക് ലഭിച്ചത്. കാമുകനെ വഞ്ചിച്ച്‌ മറ്റൊരാളെ വിവാഹം ചെയ്യുന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ അവതരിപ്പിച്ചത്. ഇതോടെയാണ് തേപ്പുകാരി വിശേഷണം താരത്തിന് ചാര്‍ത്തിക്കിട്ടിയത്. ഇതിന് പിന്നാലെയായി താരത്തിനെ കാണുമ്ബോഴെല്ലാം ആളുകള്‍ ചോദിക്കുന്നത് തേപ്പുകാരില്ലേ എന്നായിരുന്നു.

swasika talk about mammootty

Continue Reading
You may also like...

More in Malayalam

Trending

Recent

To Top