Malayalam
സുബിയുടെ ഭാവി വരനായിരുന്ന രാഹുലിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ!
സുബിയുടെ ഭാവി വരനായിരുന്ന രാഹുലിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ!
മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സുബി സുരേഷ്. പുരുഷന്മാര്‍ അരങ്ങ് വാണിരുന്ന സമയത്താണ് മിമിക്രി രംഗത്തേയ്ക്ക് സുബി എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ നടിക്ക് മിമിക്രി രംഗത്ത് ശോഭിക്കാനായി. പിന്നീട് കോമഡി ഷോകളിലും മറ്റും സജീവമാകുകയായിരുന്നു. സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കുട്ടിപ്പട്ടാളമെന്ന പരിപാടിയില്‍ സുബി ആയിരുന്നു അവതാരകയായി എത്തിയത്.
സുബി സുരേഷിന്റെ മരണം ഉള്‍ക്കൊള്ളാനാവാതെ ഞെട്ടലിലാണ് സിനിമാ ലോകവും സുബിയെ സ്‌നേഹിക്കുന്നവരും. നാല്‍പ്പത്തിരണ്ടുകാരിയായ സുബി കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. ടിനി ടോം സുബിയുടെ മരണവാര്‍ത്ത പുറത്തുവിട്ടപ്പോള്‍ ആദ്യം സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവര്‍ വിശ്വസിക്കാന്‍ തയ്യാറായില്ല.
കരള്‍ രോഗത്തെത്തുടര്‍ന്ന് ആശുപത്രിയിലായിരിക്കെ അപ്രതീക്ഷിത വിയോഗമായിരുന്നു സുബി സുരേഷിന് സംഭവിച്ചത്. രോഗം വൃക്കകളെ ബാധിച്ചിരുന്നു. കരള്‍ മാറ്റിവയ്ക്കാന്‍ ആശുപത്രി ഇന്‍സ്റ്റിറ്റിയൂഷനല്‍ ബോര്‍ഡ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. അതിനിടയിലായിരുന്നു മരണം സംഭവിച്ചത്. നിരവധി പേരാണ് താരത്തെ അവസാനമായി ഒന്ന് കാണാന്‍ എത്തിയിരുന്നത്.
സുബിയുടെ മരണത്തിന് പിന്നാലെ സുബിയുടെ അമ്മയെപ്പോലെ ഒറ്റപ്പെട്ടു പോയ ഒരു വ്യക്തിയുണ്ട്. സുബിയുടെ ഭാവി വരനായിരുന്ന രാഹുല്‍. അദ്ദേഹം സുബിയെ അവസാനമായി കാണാനെത്തിയ നിമിഷം ഇന്നും മലയാളികളുടെ മനസിലുണ്ട്. ആ കാഴ്ച മറക്കാനാവില്ല. ഇപ്പോള്‍ സുബിയുടെ വാര്‍ത്തകള്‍ പുറത്തെത്തുമ്പോള്‍ എല്ലാവരും തിരക്കുന്നത് രാഹുലിനെയാണ്. കലാഭവനില്‍ പരിപാടികളൊക്കെ ചെയ്ത് സ്റ്റേജ് പരിപാടികളുമായി തിരക്കുകളിലാണ് രാഹുല്‍. വിവാഹം കഴിക്കണമെന്നൊന്നും ഇല്ലായിരുന്നു.
അങ്ങനെ ഒരു ആഗ്രഹം തോന്നിയത് സുബിയെ കണ്ടപ്പോഴാണ്. ഇപ്പോള്‍ അവള്‍ ഇല്ല, ഇനി അങ്ങനൊരു ആഗ്രഹവും ഇല്ല. സുബിയുടെ ഓര്‍മ്മകളുമായി കഴിയുകയാണ് രാഹുല്‍. സുഹൃത്തുക്കളും വീട്ടുകാരും മാത്രമാണ് ഇപ്പോള്‍ രാഹുലനുള്ളത്. ഒപ്പം സുബിയുടെ അമ്മയുടെ കാര്യങ്ങള്‍ തിരക്കാറുമുണ്ട്. ഞങ്ങളൊരു കാനഡ ട്രിപ്പില്‍ വെച്ചാണ് ഇഷ്ടത്തിലാവുന്നത്. സുബി അമ്മയെ വിളിച്ച് പറഞ്ഞു. എന്നാല്‍ പിന്നെ വൈകിക്കേണ്ടെന്ന് അമ്മ പറഞ്ഞു’
‘സുബി എന്നെ ഇഷ്ടപ്പെടുന്നതിനേക്കാളും കൂടുതലായി അമ്മ എന്നെ ഇഷ്ടപ്പെടുന്നു. മകള്‍ പോയെങ്കിലും ഒരു മോനെ കിട്ടി എന്നവര്‍ പറഞ്ഞു. ഞാനും അങ്ങനെ തന്നെയാണ്. അവര്‍ അനുവദിച്ചാല്‍ ജീവിതകാലം മുഴുവന്‍ എനിക്ക് നോക്കണമെന്നുണ്ട്’. ‘തമാശയ്ക്കപ്പുറത്ത് സുബി ആത്മവിശ്വാസമുള്ളയാളായിരുന്നു. സ്വന്തം കുടുംബത്തെ നോക്കിയതിന്റെ ധൈര്യവും ആര്‍ജവവും എപ്പോഴും മുഖത്തുണ്ടായിരുന്നു.
എന്റെ കുടുംബം ഞാന്‍ നോക്കും മറ്റാരെയും നോക്കാന്‍ ഞാന്‍ അനുവദിക്കില്ലെന്നായിരുന്നു സുബിക്ക്. പ്രൊഫഷണലായ സുബിയും വ്യക്തി ജീവിതത്തിലെ സുബിയും നല്ലതാണ്,’ എന്നും രാഹുല്‍ പറഞ്ഞു. സുബിയുടെ അമ്മയുടെ വലിയ ആഗ്രഹമായിരുന്നു മകളുടെ വിവാഹം. വിവാഹത്തിന് അടുത്തിരിക്കെയാണ് അപ്രതീക്ഷിത മരണം. തന്റെ അമ്മയെ വിട്ടു പിരിയാന്‍ താല്‍പര്യമില്ലാത്തതിനാലാണ് വിവാഹത്തോട് പലപ്പോഴും താല്‍പര്യമില്ലാഞ്ഞതെന്ന് സുബി നേരത്തെ പറഞ്ഞിരുന്നു. സുബിക്ക് കരള്‍ രോഗമില്ല. പൊട്ടാസ്യം, സോഡിയം എന്നിവ കുറവായിരുന്നു. ജാര്‍ഖണ്ഡില്‍ നിന്നും വന്ന ശേഷം പാലക്കാട് ഒരു പരിപാടിക്ക് പോയിരുന്നു.
അതുകൊണ്ട് ആശുപത്രിയില്‍ പോകാന്‍ വൈകി. അസുഖ ലക്ഷണങ്ങളൊന്നും സുബി കാണിച്ചിരുന്നില്ല. പെട്ടന്നാണ് കാര്യങ്ങള്‍ മാറി മറഞ്ഞത്.’ ‘ആശുപത്രിയിലായിരിക്കുമ്പോഴും നല്ല ഓര്‍മയോടെയാണ് സംസാരിച്ചത്. ആദ്യം ആശുപത്രി റൂമിലായിരുന്നു. പിന്നീടാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. സുബിക്ക് കൊടുക്കാവുന്നതിന്റെ മാക്‌സിമം നല്ല ട്രീറ്റ്‌മെന്റ് ഞങ്ങള്‍ കൊടുത്തിട്ടുണ്ടായിരുന്നു. ഹൃദയത്തിനായിരുന്നു പ്രശ്‌നമായത്. നമ്മള്‍ അവയവം ചോദിച്ച് ചെന്നതല്ല. സുബിയുടെ ബന്ധു ഇങ്ങോട്ട് വന്ന് അവയവം തരാന്‍ സമ്മതം അറിയിച്ചതാണ്.
‘ഹൃദയത്തിനായിരുന്നു പ്രശ്‌നമായത്. നമ്മള്‍ അവയവം ചോദിച്ച് ചെന്നതല്ല. സുബിയുടെ ബന്ധു ഇങ്ങോട്ട് വന്ന് അവയവം തരാന്‍ സമ്മതം അറിയിച്ചതാണ്. സുബി എല്ലാ ആരാധകരേയും കെയര്‍ ചെയ്യും. ഒരിക്കലും താല്‍പര്യമില്ലെന്ന് പറഞ്ഞ് പോകാറില്ല.’ ‘മണിച്ചേട്ടനും സുബിക്കും കുറെകാര്യത്തില്‍ സാമ്യതയുണ്ട്. അവര്‍ക്ക് രണ്ടുപേര്‍ക്കും സഹജീവി സ്‌നേഹമുണ്ട്. സുബി മരണവീടുകളില്‍ പോകാറില്ലായിരുന്നു. മറ്റുള്ളവരുടെ കരച്ചില്‍ കാണാന്‍ കഴിയാത്ത് കൊണ്ട്. സുബിയേയും കൊണ്ട് ഏത് പ്രോഗ്രാമിനും പോകാം. ‘ഒരു ശല്യവുമില്ല എന്നും രാഹുല്‍ പറഞ്ഞിരുന്നു.