Connect with us

സത്യഭാമേ! അന്നായിരുന്നുവെങ്കിൽ എന്റെ കല്യാണ വീഡിയോ ഇങ്ങനെ ആയേനെ’; മനം മയക്കുന്ന ചിരിയിൽ പുതിയ വീഡിയോയുമായി അനശ്വര

Social Media

സത്യഭാമേ! അന്നായിരുന്നുവെങ്കിൽ എന്റെ കല്യാണ വീഡിയോ ഇങ്ങനെ ആയേനെ’; മനം മയക്കുന്ന ചിരിയിൽ പുതിയ വീഡിയോയുമായി അനശ്വര

സത്യഭാമേ! അന്നായിരുന്നുവെങ്കിൽ എന്റെ കല്യാണ വീഡിയോ ഇങ്ങനെ ആയേനെ’; മനം മയക്കുന്ന ചിരിയിൽ പുതിയ വീഡിയോയുമായി അനശ്വര

ഉദാഹരണം സുജാത എന്ന ഒറ്റ സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അനശ്വര രാജൻ. സമൂഹ മാധ്യമങ്ങളിൽ അനശ്വര പങ്ക് വെയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളുമെല്ലാം നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളതും വൈറലാക്കി മാറ്റാറുള്ളതും. ” ഇത് 1990 കളിലെ എന്റെ വിവാഹ വീഡിയോ ആയിരിക്കാം” എന്ന ക്യാപ്‌ഷനോടെ അനശ്വര പങ്കുവച്ച ഒരു വീഡിയോ ആണ് അത്തരത്തിൽ ഇപ്പോൾ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്.

കവിതാലയ പ്രോഡക്ഷൻസ് നിർമി
ക്കുന്ന അനശ്വര നായികയാവുന്ന പുതിയ ചിത്രത്തിന്റെ പൂജാവേളയിൽ എടുത്ത ദൃശ്യങ്ങൾ ആണിത്. മഞ്ഞയും ചുവപ്പും ചേർന്ന പട്ടു സാരിയിൽ അതീവ സുന്ദരിയായാണ് അനശ്വര വീഡിയോയിൽ പ്രത്യക്ഷപെട്ടിട്ടുള്ളത്. 90 കളിലെ കല്യാണ വീഡിയോയെ ഓർമിപ്പിക്കും വിധമുള്ള അനശ്വരയുടെ ഭാവങ്ങളും എഡിറ്റിംഗുമാണ് ഈ വീഡിയോയെ കൂടുതൽ മനോഹരമാക്കുന്നത്. സത്യഭാമ എന്ന് തുടങ്ങുന്ന മനോഹര കന്നഡ ഗാനം കൂടി ആയപ്പോൾ വീഡിയോയുടെ ഭംഗി കൂടി. ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ അടക്കം നിരവധി പേരാണ് ഈ വീഡിയോ ലൈക്‌ ചെയ്തിരിക്കുന്നത്. ഓൾഡ് ഈസ്‌ ഗോൾഡ്, നൊസ്റ്റാൾജിയ, നിങ്ങൾ കൂടുതൽ മനോഹരിയായിരിക്കുന്നു എന്നിങ്ങനെ നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ജിവി പ്രകാശ് കുമാര്‍ നായകനാകുന്ന ചിത്രത്തിൽ നായികയായാണ് അനശ്വര രാജൻ എത്തുന്നത് . ഉദയ് മഹേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിഷാം അബ്‍ദുള്‍ വഹാബ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിൽ ദിവ്യദര്‍ശനിയും ഡാനിയലും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറാണ് ചിത്രം നിര്‍മിക്കുന്നത്. ഇവരുടെ ആദ്യത്തെ തിയേറ്റര്‍ ചിത്രമാണിത്. അടുത്ത വര്‍ഷം തിയേറ്ററിലെത്തുന്ന ചിത്രം പിന്നീട് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ സ്‍ട്രീം ചെയ്യും.

അനശ്വര യുടെ 2018ൽ പുറത്തിറങ്ങിയ മറ്റൊരു സിനിമയാണ് സമക്ഷം.2019 ൽ ഇറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ ആണ് ശ്രദ്ധേയമായ മറ്റൊരു സിനിമ. പിന്നീട് വന്ന ചിത്രമാണ് സൂപ്പർ ശരണ്യ ഒരുപാട് ചിത്രങ്ങൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും ചെയ്യുന്നതെല്ലാം പൊന്നാക്കിയ യുവ നടി. സാമൂഹ്യമാധ്യമങ്ങളില്‍ അനശ്വര രാജൻ എപ്പോഴും ഫോട്ടോകള്‍ ഷെയര്‍ ചെയ്യാറുണ്ട്.

ബാലതാരമായി എത്തി മലയാള സിനിമയില്‍ മുൻനിര നായികയായി മാറിക്കൊണ്ടിരിക്കുന്ന നടിയാണ് അനശ്വര. ജോൺ എബ്രഹാം നിർമിച്ച മൈക്കിൽ അനശ്വര ടൈറ്റിൽ റോളിൽ ആണ് അഭിനയിച്ചത്. ആൺകുട്ടിയായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന സാറ എന്ന കഥാപാത്രത്തെയാണ് നടി അനശ്വര രാജൻ അവതരിപ്പിച്ചത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചി സെന്റർ സ്ക്വെർ മാളിൽ അനശ്വരയും അതിലെ മറ്റു കഥാപാത്രങ്ങളും ജോൺ ഏബ്രഹാമും എത്തിയിരുന്നു. കറുപ്പ് ഗൗണിൽ അതിസുന്ദരിയായി എത്തിയ അനശ്വര ഒരു ഫോട്ടോഷൂട്ടും അന്ന് നടത്തിയിരുന്നു. ആ ചിത്രങ്ങൾ അനശ്വര ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുമുണ്ട്. ക്വീൻ എന്നാണ് ഗോപിക രമേശ് കമന്റ് ചെയ്തിരിക്കുന്നത്. ഡൈസിലെ ബ്രൈഡൽസിന്റെ ഡിസൈനിലുള്ള ഔട്ട് ഫിറ്റിലാണ് അനശ്വര തിളങ്ങിയത്. റിസ്വാനാണ് മേക്കപ്പ് ചെയ്തത്. നന്ദു പ്രകാശാണ് ചിത്രങ്ങൾ എടുത്തത്.

കണ്ണൂർ ജില്ലയിലെ കരിവള്ളൂരിൽ 2002 സെപ്റ്റംബർ 8-ന് അനശ്വര രാജൻ ജനിച്ചു. അച്ഛൻ രാജൻ കെ എസ് ബിയിൽ ജോലിചെയ്യുന്നു. അമ്മ ഉഷ അംഗനവാടി ടീച്ചറാണ്. ഒരു സഹോദരിയുണ്ട് ഐശ്വര്യ രാജൻ. St. Mary’s High School,Payyannur, Government Higher Secondary School, Vellur എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സ്കൂളിൽ പഠിയ്ക്കുന്ന കാലത്ത് മോണോആക്ടിലും നാടകങ്ങളിലുമൊക്കെ പങ്കെടുത്തിരുന്നു. ഒരു ഷോർട്ട് ഫിലിമിൽ അഭിനയിച്ചുകൊണ്ടാണ് അനശ്വരയുടെ തുടക്കം.

അനശ്വരയുടെ ആദ്യ സിനിമ ഉദാഹരണം സുജാത ആയിരുന്നു. 2017-ൽ റിലീസായ ഉദാഹരണം സുജാതയിൽ മഞ്ജുവാരിയറുടെ മകളായിട്ടാണ് അനശ്വര അഭിനയിച്ചത്. ഉദാഹരണം സുജാതയ്ക്കു ശേഷം എവിടെ ആയിരുന്നു അനശ്വരയുടെ രണ്ടാമത്തെ ചിത്രം. അടുത്ത സിനിമ ബിജുമേനോൻ നായകനായ ആദ്യരാത്രി ആയിരുന്നുവെങ്കിലും ആ സിനിമ റിലീസ് ആവാൻ വൈകിയതിനാൽ അതിനു മുന്നേ റിലീസായ അനശ്വര നായികയായി അഭിനയിച്ച തണ്ണീർമത്തൻ ദിനങ്ങൾ അനശ്വരയുടെ മൂന്നാമത്തെ സിനിമയായി. വലിയ വിജയം നേടിയ തണ്ണീർമത്തൻ ദിനങ്ങളിലെ അനശ്വര രാജന്റെ അഭിനയം പ്രേക്ഷക പ്രീതിനേടി.

More in Social Media

Trending

Recent

To Top