Connect with us

“അവൾ എന്നും എനിക്ക് പ്രിയപ്പെട്ടവൾ” ;ശ്രുതി ഹാസനും മൈക്കിളും വേര്‍പിരിഞ്ഞു

Tamil

“അവൾ എന്നും എനിക്ക് പ്രിയപ്പെട്ടവൾ” ;ശ്രുതി ഹാസനും മൈക്കിളും വേര്‍പിരിഞ്ഞു

“അവൾ എന്നും എനിക്ക് പ്രിയപ്പെട്ടവൾ” ;ശ്രുതി ഹാസനും മൈക്കിളും വേര്‍പിരിഞ്ഞു

നടി ശ്രുതി ഹാസനും കാമുകന്‍ മൈക്കിള്‍ കോര്‍സലും വേര്‍പിരിഞ്ഞു. രണ്ടു വർഷത്തിലേറെ നീണ്ട പ്രണയത്തിനാണ് ഇപ്പോൾ അവസാനം ആയിരിക്കുന്നത് .നീണ്ട നാളത്തെ പ്രണയം വിവാഹത്തിൽ പ്രതീക്ഷിച്ച ആരാധകർ ഏറെ നിരാശരാണ് ഈ വാർത്തക്ക് ശേഷം . ശ്രുതിയുമായി വേര്‍പിരിഞ്ഞതായി മൈക്കിള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇരുവരും വിവാഹിതരാകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നതിന് ഇടയിലാണ് ബ്രേക്ക്‌അപ്പ് വാര്‍ത്ത എത്തുന്നത്.

ശ്രുതിയുമായി വേര്‍പിരിഞ്ഞെന്നും എന്നാല്‍ തന്റെ പ്രിയപ്പെട്ടവളായി ശ്രുതി തുടരും എന്നുമാണ് മാക്കിള്‍ കുറിച്ചത്. ‘ജീവിതം ഞങ്ങളെ ഭൂമിയുടെ രണ്ടറ്റത്താക്കി മാറ്റിയിരിക്കുന്നു. അതിനാല്‍ ഇനി ഞങ്ങളുടെ യാത്ര തനിച്ചായിരിക്കും. എന്നിരുന്നാലും ഇവര്‍ എനിക്ക് പ്രിയപ്പെട്ടവളായിരിക്കും.’ ശ്രുതിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ ഇവളെ സുഹൃത്തായി കിട്ടിയതില്‍ താന്‍ കടപ്പെട്ടിരിക്കുന്നു എന്നും മൈക്കിള്‍ കുറിച്ചു.

വേര്‍പിരിയാനുള്ള തീരുമാനം ഇരുവരും ഒരുമിച്ചാണ് എടുത്തതെന്നും ഇരുവരും മികച്ച ബന്ധം സൂക്ഷിച്ചുകൊണ്ടാണ് പിരിയുന്നത് എന്നുമാണ് ഇവരുമായി അടുപ്പമുള്ളവര്‍ പറയുന്നത്. എന്നാല്‍ വേര്‍പിരിയാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. എന്നാല്‍ ഇരുവരുടേയും ബ്രേക്ക് അപ്പില്‍ ആരാധകര്‍ ദുഃഖത്തിലാണ്. നിങ്ങള്‍ വേര്‍പിരിയരുതെന്നും ലോകത്തിലെ ഏറ്റവും മികച്ച ജോഡികളാണ് നിങ്ങളെന്നുമാണ് ഒരു ആരാധകന്‍ പറയുന്നത്.

സോഷ്യൽ മീഡിയയിലൂടെയും ഇരുവരും അവരുടെ പ്രണയം തുറന്നു പറഞ്ഞിട്ടുള്ളതാണ് .2016 ലാണ് ഇരുവരുടേയും ബന്ധം വാര്‍ത്തയാവാന്‍ തുടങ്ങിയത്. ഗായകനും തീയറ്റർ ആർട്ടിസ്റ്റുമാണ് ലണ്ടൻ സ്വദേശിയായ മൈക്കിൾ .

https://www.instagram.com/p/Bws8P5gnqPh/

sruthi hassan and michael corsale love affair finally came to an end

More in Tamil

Trending

Recent

To Top